WhatsApp Dark Mode: വാട്സ്ആപ്പ് ഡാർക്ക് മോഡ് ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ എത്തി

|

കുറച്ച് കാലമായി ഡാർക്ക് മോഡ് ഫീച്ചറിന് പിന്നാലെയാണ് ടെക്നോളജി ലോകം. മിക്കവാറും യുസർ ഇന്റർഫേസുകളും അപ്ലിക്കേഷനുകളും കൊണ്ടുവരുന്ന ഏറ്റവും ജനപ്രിയ സവിശേഷതകളിൽ ഒന്നാണ് ഇപ്പോൾ ഡാർക്ക് മോഡ്. ഇൻസ്റ്റന്‍റ് മെസേജിങ് പ്ലാറ്റ്ഫോമുകളിലെ വമ്പനായ വാട്സ്ആപ്പും ഡാർക്ക് മോഡ് ഫീച്ചർ കൊണ്ടുവരാനായി പരിശ്രമിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു എന്ന സൂചനയുമായി ഡാർക്ക് മോഡ് വാട്സ്ആപ്പിന്‍റെ ബീറ്റ വേർഷനിൽ എത്തിയിരിക്കുകയാണ്.

ഡാർക്ക് മോഡ്

റിപ്പോർട്ടുകൾ പ്രകാരം ഡാർക്ക് മോഡിനായി പുതിയ അവതാർ പ്ലെയ്‌സ്‌ഹോൾഡറുകൾ ബീറ്റ അപ്‌ഡേറ്റിൽ വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. ഇത് കൂടാതെ ഡാർക്ക് എലമെന്‍റ്സ് ഉള്ള ഒരു പുതിയ VoIP സ്ക്രീനും ഇതിൽ വരുന്നുണ്ട്. ഉപയോക്താവിന് ഒരു വാട്ട്‌സ്ആപ്പ് കോൾ ലഭിക്കുമ്പോൾ മാത്രമേ ഈ സ്ക്രീൻ ദൃശ്യമാകൂ എന്നത് ശ്രദ്ധേയമാണ്. 2.19.354 പതിപ്പ് നമ്പറിലാണ് ആൻഡ്രോയിഡ് ഒഎസിനായുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു. എല്ലാ ഉപയോക്താക്കൾക്കുമായി ഈ വേർഷൻ ഇതുവരെ ലഭ്യമാക്കിയിട്ടില്ല.

വാട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ സവിശേഷതകൾ

വാട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ സവിശേഷതകൾ

റിപ്പോർട്ടുകൾ അനുസരിച്ച് മുകളിൽ സൂചിപ്പിച്ചതുപോലെ മാറ്റങ്ങളുടെ ഒരു നിര തന്നെ അപ്ലിക്കേഷന്‍റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ അപ്‌ഡേറ്റിൽ ഇൻഡിവിജ്യൽ പ്രൊഫൈലുകൾ, ബ്രോഡ്കാസ്റ്റുകൾ, ഗ്രേ ബാഗ്രൗണ്ട് ഗ്രൂപ്പുകൾ എന്നിവയ്‌ക്കായുള്ള പ്ലെയ്‌സ്‌ഹോൾഡർ ഐക്കണുകൾ അഥവാ അവതാർ ഇമേജസ് എന്നിവ ഉൾപ്പെടുന്നു. ഡാർക്ക് മോഡ് പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെങ്കിൽ ഈ പുതിയ മാറ്റങ്ങൾ ഉപയോക്താക്കൾക്ക് കാണാൻ സാധിക്കും.

കൂടുതൽ വായിക്കുക: വാട്ട്സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തുകൂടുതൽ വായിക്കുക: വാട്ട്സ്ആപ്പ് വഴി അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു

ഡിഫോൾട്ട് അവതാർ

വാട്ട്‌സ്ആപ്പിലെ ഡിഫോൾട്ട് അവതാർ ഇമേജുകൾക്ക് ആപ്പിൽ മുകളിൽ കാണുന്ന കടും പച്ച നിറത്തിലുള്ള സ്ട്രൈപ്പുമായി പൊരുത്തപ്പെടുന്ന പച്ച ബാഗ്രൗണ്ടാണ് നൽകിയിരിക്കുന്നത്. പുതിയ അവതാർ ചിത്രങ്ങൾക്ക് പുറമേ നേരത്തെ സൂചിപ്പിച്ചതുപോലെ ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.19.354 ഡാർക്ക് മോഡ് സപ്പോർട്ട് ചെയ്യുന്ന ഒരു പുതിയ VoIP സ്‌ക്രീൻ ഡാർക്ക് ഫീച്ചർ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

VoIP സ്ക്രീൻ

ഇപ്പോൾ VoIP സ്ക്രീനിൽ നിലവിലുള്ളത് പോലെ പച്ച നിറത്തിലുള്ള ബാഗ്രൗണ്ടിൽ തന്നെ ഇനിയും തുടരും. പക്ഷേ ഈ പച്ച നിറം കൂടുതൽ ഡാർക്ക് ടിന്‍റ് പച്ചയായിരിക്കും. കണ്ണുകൾക്ക് ഉണ്ടാകുന്ന സ്ട്രൈൻ കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡാർക്ക് മോഡ് ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാക്കുന്നതിന് മുമ്പ് അപ്ലിക്കേഷന്‍റെ ഇന്‍റർഫേസ് ലെവലിൽ കൂടുതൽ മാറ്റങ്ങൾ വാട്ട്‌സ്ആപ്പ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബീറ്റ പതിപ്പ്

മുകളിൽ പറഞ്ഞതുപോലെ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കായുള്ള ബീറ്റ പതിപ്പിൽ പുറത്തിറക്കിയ ഈ ഏറ്റവും പുതിയ മാറ്റങ്ങൾ എല്ലാവർക്കും കാണാൻ സാധിക്കില്ല. ബീറ്റ പതിപ്പ് ഉപയോഗിക്കാൻ എൻറോൾ ചെയ്തവർക്ക് ഈ സവിശേഷതകൾ ലഭിമാക്കാനായി അപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്താൽ മതി. APK മിററിൽ നിന്ന് അപ്ലിക്കേഷന്‍റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്ത് പുതിയ സവിശേഷതകൾ നമുക്ക് ആസ്വദിക്കാം.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ അപകടമെന്ന് ടെലഗ്രാം സ്ഥാപകൻകൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ അപകടമെന്ന് ടെലഗ്രാം സ്ഥാപകൻ

Best Mobiles in India

Read more about:
English summary
We know that WhatsApp has been working on the Dark Mode feature for quite some time. Now, the latest WhatsApp beta version points out at some notable tweaks related to the same. The beta update features new avatar placeholders for the Dark Mode.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X