ആകർഷകമായ സവിശേഷതകളുമായി വാട്സ്ആപ്പ് ആൻഡ്രോയിഡ് അപ്ഡേറ്റ് പുറത്തിറങ്ങി

|

ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾ പ്രതീക്ഷിക്കുന്നതിലപ്പുറം നൽകാൻ ശ്രദ്ധിക്കുന്ന ഇൻസ്റ്റന്‍റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ആൻഡ്രോയിഡിലും ഐഒഎസിലും ഒരുപോലെ കൃത്യമായി അപ്ഡേറ്റുകൾ നൽകാൻ കമ്പനി ശ്രദ്ധിക്കുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ആൻഡ്രോയിഡ് അപ്ഡേറ്റും ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്ന നിരവധി ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്. കോൾ വെയിറ്റിങ് ഫീച്ചർ, ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ്, ഫിങ്കർപ്രിന്‍റ് അൺലോക്ക് എന്നിവയാണ് പുതിയ ആൻഡ്രോയിഡ് അപ്ഡേറ്റിലെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകൾ.

 

കോൾ വെയിറ്റിംഗ് ഫീച്ചർ

കോൾ വെയിറ്റിംഗ് ഫീച്ചർ

ആൻഡ്രോയിഡ് ഡിവൈസുകൾക്കായുള്ള പുതിയ വാട്സ്ആപ്പ് അപ്ഡേറ്റിലെ ശ്രദ്ധേയമായ സവിശേഷതയാണ് കോൾ വെയിറ്റിങ് ഫീച്ചർ. ബീറ്റ വേർഷനിലും സ്റ്റേബിൾ ആൻഡ്രോയിഡ് ചാനലുകളിലും ഈ അപ്ഡേറ്റ് ഗൂഗിൾ പ്ലേ സ്റ്റോർ വഴി ലഭ്യമാണ്. സാധാരണ സെല്ലുലാർ നെറ്റ്‌വർക്കുകളിലെ കോളുകൾ പോലെ ഒരേ സമയം രണ്ട് ഉപയോക്താക്കളെ ഒരേ ലൈനിൽ നിലനിർത്താൻ ഈ ഫീച്ചറിന് സാധിക്കില്ലെന്നാണ് റിപ്പോർട്ട്. കോളുകൾ ഹോൾഡ് ചെയ്ത് മറ്റൊന്നിലേക്ക് പോകാൻ ഇതിലൂടെ സാധിക്കില്ല.

എൻഡ് ആന്‍റ് അക്സപ്റ്റ്

ഒരു കോളിലായിരിക്കുമ്പോൾ മറ്റൊരു കോൾ അറ്റൻഡ് ചെയ്യാൻ ഉപയോക്താവ് ആദ്യത്തെ കോൾ കട്ട് ചെയ്യേണ്ടിവരും. എൻഡ് ആന്‍റ് അക്സപ്റ്റ് ഓപ്ഷൻ തിരഞ്ഞെടുത്താൽ നിലവിലുള്ള കോൾ കട്ട് ചെയ്യപ്പെടുന്ന ഓപ്ഷനാണ് ഉള്ളത്. ഒരു കോൾ ഹോൾഡ് ചെയ്തുകൊണ്ട് മറ്റൊരു കോൾ അറ്റന്‍റ് ചെയ്യാനുള്ള ഓപ്ഷൻ ഈ സംവിധാനം നൽകുന്നില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കൂടുതൽ വായിക്കുക: ഇന്‍റർനെറ്റ് നിരോധനം; കാശ്മീരിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുന്നുകൂടുതൽ വായിക്കുക: ഇന്‍റർനെറ്റ് നിരോധനം; കാശ്മീരിൽ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഡീആക്ടിവേറ്റ് ചെയ്യുന്നു

മിസ്ഡ് കോൾ നോട്ടിഫിക്കേഷൻ
 

ഈ അപ്‌ഡേറ്റ് വരുന്നതിന് മുമ്പ് ഒരു കോളിലുള്ള ഉപയോക്താവിന് മറ്റൊരു കോൾ ലഭിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും ലഭിക്കുകയില്ല. പകരം ഉപയോക്താവിന് ഒരു മിസ്ഡ് കോൾ നോട്ടിഫിക്കേഷൻ മാത്രമാണ് ലഭിക്കുക. പുതിയ കോൾ വെയിറ്റിങ് സേവനം ആഴ്ച്ചകൾക്ക് മുമ്പ് ഐഒഎസിൽ ലഭ്യമാക്കിയിരുന്നുവെങ്കിലും ആൻഡ്രോയിഡിൽ എത്തുന്നത് ഇപ്പോഴാണ്.

അപ്ഡേറ്റിലെ മറ്റ് സവിശേഷതകൾ

അപ്ഡേറ്റിലെ മറ്റ് സവിശേഷതകൾ

സ്റ്റേബിൾ ആൻഡ്രോയിഡ് ആപ്പിന്‍റെ പുതിയ അപ്‌ഡേറ്റ് വേർഷൻ 2.19.352 ( ബീറ്റ അപ്ലിക്കേഷന്റെ വേർഷൻ 2.19.357, 2.19.358) മികച്ച സുരക്ഷയ്ക്കായി ഫിംഗർപ്രിന്റ് അൺലോക്ക് സപ്പോർട്ടും അപ്‌ഗ്രേഡുചെയ്‌ത ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സും ഉൾപ്പെടുന്നു. ഉപയോക്താക്കൾക്ക് തന്നെ ആർക്കൊക്കെ ഗ്രൂപ്പുകളിൽ ചേർക്കാമെന്നും ഗ്രൂപ്പ് വീഡിയോ കോളുകളിൽ തന്നെ ആർക്കൊക്കെ വിളിക്കാം എന്നും അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്ന സംവിധാനമാണ് പുതിയ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ്.

പ്രൈവസി സെറ്റിങ്സ്

പുതിയ പ്രൈവസി സെറ്റിങ്സ് ലഭിക്കുന്നതിനായി ആപ്പ് അപ്ഡേറ്റ് ചെയ്തതിന് ശേഷം സെറ്റിങ്സ്> അക്കൗണ്ട്> പ്രൈവസി> ഗ്രൂപ്പ്സ് എന്നീ ഓപ്ഷനുകളിൽ പോയി ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് ആക്സസ് ചെയ്യുക. പിന്നീട് ഉപയോക്താക്കൾക്ക് ആവശ്യമായ പ്രൈവസി ഓപ്ഷൻ തിരഞ്ഞെടുക്കാവുന്നതാണ്. ഇതേ പ്രൈവസി മെനുവിൽ തന്നെ ഫിങ്കർപ്രിന്‍റ് അൺലോക്ക് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. ഇത് സുരക്ഷ വർദ്ധിപ്പിക്കുന്ന മറ്റൊരു സവിശേഷതയാണ്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഡാർക്ക് മോഡ് ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ എത്തികൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഡാർക്ക് മോഡ് ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ എത്തി

അപ്ഡേറ്റുകൾ

സുരക്ഷയും ഉപയോക്താക്കളുടെ സൗകര്യവും ഒരുപോലെ പരിഗണിച്ചുകൊണ്ടാണ് വാട്സ്ആപ്പ് അപ്ഡേറ്റുകൾ പുറത്തിറക്കുന്നത്. പ്രൈവസി ഡാറ്റ സുരക്ഷയുടെ കാര്യങ്ങളിൽ വാട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക് നിരന്തരം പഴി കേട്ടുകൊണ്ടിരിക്കെയാണ് കമ്പനിയുടെ കീഴിലുള്ള എല്ലാ മേഖലയിലും സുരക്ഷാ വർദ്ധന കൊണ്ടുവരാൻ ഫേസ്ബുക്ക് ശ്രമിക്കുന്നത്. കൂടുതൽ സുരക്ഷിതമായ ഒരു സൈബർ സ്പൈസ് എന്ന ആശയത്തിനായി കമ്പനി ശ്രമിക്കുന്നുവെന്നാണ് പുതിയ അപ്ഡേറ്റുകൾ കാണിച്ചു തരുന്നത്.

Best Mobiles in India

Read more about:
English summary
WhatsApp has been working on several updates for both iOS and Android. The WhatsApp call waiting feature on Android is finally here and notifies the user of an incoming WhatsApp call, when already on another call. Users can pick the call or decline it. However, there are some limitations as the first call can't be put on hold.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X