Home
Apps

ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സുമായി പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ്; അറിയേണ്ടതെല്ലാം

അപ്‌ഡേറ്റുചെയ്‌ത ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് ആഗോളതലത്തിൽ പുറത്തിറക്കുന്നതായി വാട്സ്ആപ്പ് അറിയിച്ചു. പുതിയ സെറ്റിങ്സിലൂടെ ഉപയോക്താക്കൾക്ക് ഒരു ഗ്രൂപ്പിലേക്ക് ആരെയൊക്കെ ചേർക്കാം എന്നതിനെ സംബന്ധിച്ച നിയന്ത്രണം നൽകുന്ന സവിശേഷതയോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് അപ്ഡേറ്റ് പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ വേർഷൻ പുറത്തിറക്കിയപ്പോൾ അവയുടെ ഉപയോക്താക്കളാണ് പുതിയ ഫീചർ കണ്ടെത്തിയത്. ഇപ്പോൾ എല്ലാവർക്കും ലഭ്യമാവുന്ന വിധത്തിൽ iOS, ആൻഡ്രോയിഡ് ആപ്പ് സ്റ്റോറുകളിൽ ഈ അപ്ഡേറ്റ് ലഭ്യമാണ്.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ്

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ്

ഉപയോക്താവിന് കൂടുതൽ കൺട്രോൾ നൽകാനാണ് വാട്സ്ആപ്പ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി ഒരു ബ്ലോഗ് പോസ്റ്റിലൂടെ വ്യക്തമാക്കി. അപ്‌ഡേറ്റുചെയ്‌ത സെറ്റിങ്സിൽ മൂന്ന് പുതിയ ഓപ്ഷനുകൾ ഉൾപ്പെടുന്നു, എവരിവൺ, മൈ കോൺടാക്ട്, മൈ കോൺടാക്ട്സ് എക്സപ്റ്റ് എന്നിവയാണ് മൂന്ന് ഓപ്ഷനുകൾ. മുമ്പ് ഉണ്ടായിരുന്ന ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സിലെ നോബഡി എന്ന ഓപ്ഷനെ പുതിയ അപ്ഡേറ്റിൽ ഒഴിവാക്കിയിരിക്കുന്നു.

സെറ്റിങ്സ് മെനു

അപ്ലിക്കേഷന്റെ സെറ്റിങ്സ് മെനുവിൽ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് അപ്‌ഡേറ്റുചെയ്യാനാകും. അതിനായി അക്കൗണ്ട്> പ്രൈവസി> ഗ്രൂപ്പ്സ് എന്ന ഓപ്ഷനുകൾ തിരഞ്ഞെടുക്കുക. നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ആർക്കൊക്കെ ചേർക്കാമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാൻ കഴിയുന്ന ഒരു പുതിയ പ്രൈവസി സെറ്റിങ്സും ഇൻവൈറ്റ് സിസ്റ്റവും കമ്പനിഅവതരിപ്പിക്കുന്നുവെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. പ്രൈവസി സെറ്റിങ്സിൽ പുതുതായി ചേർത്ത മൈ കോൺടാക്ട്സ് എക്സപ്റ്റ് എന്ന ഓപ്ഷൻ നിങ്ങളെ ആർക്കൊക്കെ ഗ്രൂപ്പിലേക്ക് ചേർക്കാം എന്നതിനെ കൂടുതൽ കാര്യക്ഷമമാക്കുന്നു.

ഇൻവൈറ്റ്

അപ്‌ഡേറ്റുചെയ്‌ത വാട്സ്ആപ്പ് ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് നിങ്ങൾ ഗ്രൂപ്പിൽ ചേർക്കാൻ അനുവാദം കൊടുക്കാത്ത ഗ്രൂപ്പ് അഡ്മിനുകൾക്ക് ചാറ്റിലൂടെ പ്രൈവറ്റായി ഗ്രൂപ്പിലേക്ക് നിങ്ങളെ ഇൻവൈറ്റ് ചെയ്യാനുള്ള സംവിധാനം കൂടി കൊണ്ടുവരുന്നുണ്ട്. ഗ്രൂപ്പ് ഇൻവൈറ്റ് സ്വീകരിച്ച് ഗ്രൂപ്പിൽ കയറാനുള്ള കാലയളവ് മൂന്ന് ദിവസം മാത്രമാണ്. ഇത് കഴിഞ്ഞാൽ ഇൻവിറ്റേഷൻറെ കാലാവധി കഴിയുന്നു. ആ ഗ്രൂപ്പിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉപയോക്താക്കൾക്ക് സമയം ലഭിക്കുകയും അല്ലാത്തപക്ഷം ഇൻവിറ്റേഷൻ ഒഴിവായി പോവുകയും ചെയ്യുന്നു.

സ്‌പാം ഗ്രൂപ്പ് ഇൻവൈറ്റ്സ്

വാട്സ്ആപ്പ് ഗ്രൂപ്പ് പ്രൈവസി അപ്‌ഡേറ്റിലൂടെ സ്‌പാം ഗ്രൂപ്പ് ഇൻവൈറ്റ്സ് തടയാനുള്ള സെറ്റിങ്സ് ഉണ്ടാകുമെന്ന് ആഗ്രഹിച്ച ഉപയോക്താക്കൾക്ക് തിരച്ചടിയാണ് പുതിയ അപ്ഡേറ്റ്. നേരത്തെ തന്നെ ഉപയോക്താക്കൾ ഗ്രൂപ്പുകൾക്ക് പ്രത്യേകമായി പ്രൈവസി സെറ്റിങ്സ് ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഏപ്രിലിൽ വാട്‌സ്ആപ്പ് നോബഡി ഓപ്ഷൻ പുറത്തിറക്കിയത്. ഇതിലൂടെ ഉപയോക്താക്കൾക്ക് ഇൻവൈറ്റ് ചെയ്യപ്പെട്ട ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ അത് അപ്രൂവ് ചെയ്യാനുള്ള ഓപ്ഷനും നൽകി.

പ്രാരംഭ റോൾഔട്ട്

പ്രാരംഭ റോൾഔട്ടിനിടെ ഉപയോക്താക്കളിൽ നിന്നും ലഭിച്ച അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് അപ്‌ഡേറ്റുചെയ്‌ത ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് പുറത്തിറക്കിയതായി വാട്‌സ്ആപ്പ് അറിയിച്ചു. നോബഡി ഓപ്ഷന് പകരം വാട്സ്ആപ്പ് ഇപ്പോൾ 'മൈ കോൺടാക്ട്സ് എക്സപ്റ്റ്" എന്ന ഓപ്ഷൻ നൽകുന്നു. അപ്‌ഡേറ്റിലും സമീപകാലത്തെ വാട്ട്‌സ്ആപ്പ് പെഗാസസ് സ്‌പൈവെയർ പ്രശ്‌നം പിന്തുടരുന്നുണ്ട്. പലരും സ്പൈവെയർ വച്ച് ടാർഗറ്റ് ചെയ്യപ്പെട്ടൊരു പ്രശ്നമാണത്.

സൈബർ കുറ്റകൃത്യങ്ങൾ

പുതിയ അപ്ഡേറ്റ് വരുന്നതോടെ ഉപയോക്താക്കളുടെ വാട്സ്ആപ്പ് അനുഭവം കൂടുതൽ മെച്ചപ്പെടുമെന്ന് തന്നെയാണ് കരുതേണ്ടത്. മുമ്പ് നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാൻ ആർക്കും സാധിക്കും എന്ന അവസ്ഥയായിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ സൈബർ കുറ്റകൃത്യങ്ങൾ കൂടി വന്നതോടെ ഇത്തരം സംവിധാനം ഉപയോക്താക്കൾക്ക് തലവേദനയായി തുടങ്ങി. പിന്നീട് നോബഡി ഓപ്ഷനിലൂടെ ഉപയോക്താക്കൾക്ക് തന്നെ ആർക്കും ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കാത്ത വിധത്തിലുള്ള ഓപ്ഷൻ പുറത്തുവന്നു. ഇതിലും ഉപയോക്താക്കൾ തൃപ്തരായിരുന്നില്ല. ഇപ്പോൾ പുറത്തിറക്കിയ അപ്ഡേറ്റിൽ കൂടുതൽ മികച്ച സംവിധാനമാണ് ഗ്രൂപ്പ് പ്രൈവസിക്ക് നൽകിയിരിക്കുന്നത്. ഇൻവൈറ്റ് മെസേജുകളുടെ കാര്യത്തിലും കൂടുതൽ ഓപ്ഷനുകൾ കൊണ്ടുവരേണ്ടത് അവശ്യമാണ്.

Best Mobiles in India

English summary
WhatsApp announced that it was rolling out the updated group privacy settings globally. The new setting is believed to give users additional control on who they can add to a group. The WhatsApp group setting update was initially spotted by beta users, which is available to both iOS and Android users.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X