വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകൾ വിളിക്കാൻ എളുപ്പവഴിയൊരുക്കി പുതിയ സവിശേഷത

|

ലോക്ഡൌൺ കാരണം ആളുകൾ വീടുകളിൽ കഴിയുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കും സുഹൃത്തുക്കളും ബന്ധുക്കളുമായി സംസാരിക്കാനുമെല്ലാം വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളുകൾ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല വീഡിയോ കോളിങ് ആപ്പുകളുടെയും ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരേ സമയം നാല് പേരെ മാത്രം ഗ്രൂപ്പ് കോളിങിൽ ഉൾപ്പെടുത്താവുന്ന വാട്സ്ആപ്പിലെ വീഡിയോകോളുകൾക്കും ഉപയോക്താക്കൾ ഏറെയാണ്.

ഗ്രൂപ്പ് കോളുകൾ

ഗ്രൂപ്പ് കോളുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളെ ഒന്നിച്ച് കോൾ ചെയ്യുന്നതിനായി പ്രത്യേക ബട്ടൺ നൽകിയിരിക്കുകയാണ് കമ്പനി. ഒറ്റ ടച്ചിലൂടെ ഗ്രൂപ്പിലെ ആളുകളുമായി വീഡിയോ/ഓഡിയോ കോളുകൾ വിളിക്കാൻ സാധിക്കും. ഗ്രൂപ്പിൽ നാലിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ ഈ പുതിയ സവിശേഷത ലഭിക്കില്ല. നാലോ അതിൽ കുറവോ ആളുകൾ അംഗങ്ങളായിട്ടുള്ള ഗ്രൂപ്പുകളിൽ മാത്രമേ ഇത് ലഭിക്കുകയുള്ളു.

നേരത്തെ

നേരത്തെ വാട്സ്ആപ്പിൽ ഗ്രൂപ്പ് കോളുകൾ ചെയ്യാനായി ഒരാളെ വിളിച്ചതിന് ശേഷം മറ്റുള്ളവരെ ഒരോരുത്തരെയായി ആഡ് ചെയ്യേണ്ടിയിരുന്നു. എന്നാൽ പുതിയ സവിശേഷതയിൽ നാലോ നാലിൽ താഴെയോ അംഗങ്ങളുള്ള ഗ്രൂപ്പുകളിൽ എളുപ്പത്തിൽ കോളുകൾ ചെയ്യാൻ സാധിക്കുമെന്ന് ഫേസ്ബുക്കിന്റ ഉടമസ്ഥതയിലുള്ള കമ്പനി അറിയിച്ചു. പുതിയ അപ്ഡേറ്റ് ആൻഡ്രോയിഡ് ഐഒഎസ് ഡിവൈസുകളിൽ ലഭ്യമാണ്.

കൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെകൂടുതൽ വായിക്കുക: ആരോഗ്യ സേതു ആപ്പിലൂടെ കൊറോണ വൈറസ് ലക്ഷണങ്ങൾ കണ്ടെത്തുന്നതെങ്ങനെ

ഗ്രൂപ്പുകൾ

നാലോ അതിൽ കുറവോ ആളുകളുള്ള ഗ്രൂപ്പുകൾക്കായി വാട്സ്ആപ്പ് പുതുതായി കൊണ്ടുവന്ന ഗ്രൂപ്പ് കോൾ ബട്ടണുകൾ ഗ്രൂപ്പ് കോൾ ചെയ്യുന്നത് മുമ്പത്തെക്കാളും എളുപ്പമാക്കി. ചാറ്റിലുള്ള എല്ലാവരെയും ഉൾപ്പെടുത്തി കോൾ ചെയ്യാനായി നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിലുള്ള വീഡിയോ അല്ലെങ്കിൽ വോയ്‌സ് കോൾ ഐക്കൺ ടാപ്പ് ചെയ്താൽ മതിയാകും.

സവിശേഷത

പുതിയ ഗ്രൂപ്പ് കോളിങ് സവിശേഷത ലഭിക്കാൻ ഐഫോൺ, ആൻഡ്രോയിഡ് ഉപയോക്താക്കൾ ആദ്യം അവരുടെ വാട്സ്ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. അതിനുശേഷം നാലോ അതിൽ കുറവോ മെമ്പർമാരുള്ള വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ഗ്രൂപ്പ് ചാറ്റ് ബോക്സ് തുറന്ന് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള 'വീഡിയോ' അല്ലെങ്കിൽ 'വോയ്‌സ്' കോൾ ഐക്കണിൽ ടാപ്പുചെയ്താൽ കോളുകൾ വിളക്കാം. ഓരോ മെമ്പർമാരെയും പ്രത്യേകം സെർച്ച് ചെയ്ത് ആഡ് ചെയ്യേണ്ട ആവശ്യം ഇനി വരില്ല.

അഡ്വാൻസ്ജ് സെർച്ച്

വാട്സ്ആപ്പ് ആൻഡ്രോയിഡിനായി ഒരു പുതിയ ബീറ്റ പതിപ്പ് പുറത്തിറക്കി. ഒരു 'അഡ്വാൻസ്ജ് സെർച്ച്' ഫീച്ചറോടെയാണ് ഇത് വരുന്നത്. ഉപയോക്താക്കൾക്ക് ഏത് തരത്തിലുള്ള മീഡിയയും കണ്ടെത്താൻ സാധിക്കും. നിരന്തരം ഒരേ മീഡിയ ഫയലകൾ വ്യത്യസ്ത ചാറ്റുകളിൽ വരുമ്പോൾ അവ തിരിച്ചറിഞ്ഞ് ഡൌൺലോഡ് ചെയ്യാതിരിക്കുന്ന ഓട്ടോമാറ്റിക്ക് ഡൌൺലോഡിലെ പുതിയ സവിശേഷതയും ബീറ്റ വേർഷനിൽ പരീക്ഷിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: വ്യാജ വാർത്തകളെ തടയാൻ വാട്സ്ആപ്പ് ഫോർവേഡ് മെസേജുകളിൽ കർശന നിയന്ത്രണംകൂടുതൽ വായിക്കുക: വ്യാജ വാർത്തകളെ തടയാൻ വാട്സ്ആപ്പ് ഫോർവേഡ് മെസേജുകളിൽ കർശന നിയന്ത്രണം

ഫോർവേഡ് മെസേജ്

വ്യാജ വാർത്തകളുടെ പ്രചരണവും തെറ്റായ വിവരങ്ങളും തങ്ങളുടെ പ്ലാറ്റ്ഫോമിൽ പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളും വാട്സ്ആപ്പ് നടത്തുന്നുണ്ട്. അഞ്ച് തവണ വരെ ഒരേ മെസേജ് ഫോർവേഡ് ചെയ്യാൻ അനുവദിച്ചിരുന്ന മുമ്പുണ്ടായിരുന്ന ഫോർവേഡ് മെസേജ് നിയമം മാറ്റുകയും മെസേജ് ഫോർവേഡ് ചെയ്യുമ്പോൾ ഒരു സമയം ഒരു കോൺടാക്ടിന് മാത്രം ഫോർവേഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിലാക്കുകയും ചെയ്തിട്ടുണ്ട്.

Best Mobiles in India

Read more about:
English summary
WhatsApp users can now make group audio or video calls to all participants with direct dedicated buttons. Unfortunately, the feature is only available on WhatsApp groups with just four or fewer members, as that's the maximum number of contacts you can place a group call with. To recall, in the previous versions of WhatsApp, users were required to individually add members while making group calls via WhatsApp groups.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X