Home
Apps

വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളിൽ ഇനി ജോയിൻ ചെയ്യാം, കിടിലൻ ഫീച്ചറുമായി പുതിയ അപ്ഡേറ്റ്

വാട്സ്ആപ്പ് ആപ്പിൽ പുതിയൊരു ഫീച്ചർ കൂടി ചേർത്തു. ഉപയോക്താക്കൾക്ക് ഗ്രൂപ്പ് വോയ്‌സ് കോളിലോ ഗ്രൂപ്പ് വീഡിയോ കോളിലോ ജോയിൻ ചെയ്യാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ 'കോൾസ്' ടാബിലേക്ക് പോയാണ് ഗ്രൂപ്പ് കോളുകളിൽ ജോയിൻ ചെയ്യാൻ സാധിക്കുന്നത്. ഇതിലൂടെ ഗ്രൂപ്പ് കോളുകൾക്കിടയിൽ നിങ്ങളുടെ കോൾ എന്തെങ്കിലും കാരണവശാൽ കട്ടായി പോയാലും മറ്റുള്ളവർ ആഡ് ചെയ്യാതെ തന്നെ നിങ്ങൾക്ക് കോളിൽ വീണ്ടും ജോയിൻ ചെയ്യാൻ സാധിക്കും.

കോൾ ഇൻഫോ

പുതിയ ഫീച്ചറഇനൊപ്പം കോൾ ഇൻഫോ സ്‌ക്രീനും വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഇതുവരെ ജോയിൻ ചെയ്യാത്ത കോളുകളിൽ ഇൻവൈറ്റ് ചെയ്ത ഉപയോക്താക്കൾക്കൊപ്പം കോളിൽ ആരൊക്കെയാണ് ഉള്ളതെന്ന് കാണാൻ സഹായിക്കുന്നു. "ജോയിനബിൾ കോളുകളിലൂടെ ഒരു ഗ്രൂപ്പ് കോളിന് ആൻസർ ചെയ്യുന്നതിന് മുമ്പ് ആരൊക്കെ അതിൽ ഉണ്ടെന്ന് വ്യക്തമായി അറിയാൻ സാധിക്കുമെന്ന് ബ്ലോഗ് പോസ്റ്റിലൂടെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിൽ ഉള്ള ഇൻസ്റ്റന്റ് മെജസേജിങ് ആപ്പ് വ്യക്തമാക്കി.

പുതിയ അപ്‌ഡേറ്റിന് മുമ്പ് ഒരു കോൾ വന്നാൽ അത് കണ്ടില്ലെങ്കിൽ പിന്നീട് ആ കോളിലേക്ക് ചേരാൻ കോളിൽ ഉള്ള ആളുകളോട് ആഡ് ചെയ്യണം എന്ന് ആവശ്യപ്പെടേണ്ടതുണ്ടായിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ കോൾ വിളിക്കുമ്പോൾ കണ്ടില്ലെങ്കിൽ തന്നെ പിന്നീട് ആ കോളിലേക്ക് സ്വയം ജോയിൻ ചെയ്യാനുള്ള സംവിധാനമാണ് നൽകുന്നത്. നേരത്തെ കോൾ എടുക്കാൻ സാധിച്ചില്ലെങ്കിൽ കോളിൽ ഉള്ള ആളുകൾക്ക് ആഡ് ചെയ്യാൻ മെസേജ് ചെയ്യേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇത് പലപ്പോഴും ആളുകൾക്ക് ഗ്രൂപ്പ് കോളുകൾ നഷ്ടപ്പെടുന്നതിനും കാരണമായിട്ടുണ്ട്.

ഗ്രൂപ്പ് കോൾ

ഗ്രൂപ്പ് കോളിൽ ചേരാൻ താൽപ്പര്യമുണ്ടെങ്കിൽ മാത്രം ചേരാനുള്ള ഓപ്ഷനും പുതിയ ഫീച്ചർ നൽകുന്നുണ്ട്. എന്തെങ്കിലും തിരക്കുകൾ ഉണ്ടെങ്കിൽ നിലവിലുള്ള കോളിൽ നിന്ന് ഒഴിവാകാനും തിരക്ക് കഴിഞ്ഞ് ആ കോളിലെ മറ്റ് ആളുകൾ അതുപോലെ തുടരുന്നുണ്ടെങ്കിൽ വീണ്ടും ജോയിൻ ചെയ്യാനും പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. ഇത് ഏറെ സഹായകരമാവുന്ന അപ്ഡേറ്റ് തന്നെയാണ്. കോളിങ് ഫീച്ചർ കൂടുതൽ മികച്ചതാക്കാൻ ഇത് സഹായിക്കുന്നു.

ആൻഡ്രോയിഡ്, ഐഒഎസ്

എല്ലാ ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലും വൈകാതെ തന്നെ പുതിയ അപ്ഡേറ്റിലൂടെ കോളുകളിൽ ജോയിൻ ചെയ്യാനുള്ള സംവിധാനം ലഭ്യമാകും. ഗ്രൂപ്പ് കോളുകൾ വിളിക്കുന്നത് നേരത്തെക്കാൾ എളുപ്പമാക്കാനും ഇത് സഹായിക്കും. ഉപയോക്താക്കളെ കോളിലേക്ക് ഇൻവൈറ്റ് ചെയ്യുമ്പോൾ അവർക്ക് ഒരു പുതിയ നോട്ടിഫിക്കേഷൻ ലേ ഔട്ടും ലഭിക്കുമെന്ന് വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്. ഓരോ അപ്ഡേറ്റിലും ഉപയോക്താക്കളെ ആകർഷിക്കുന്ന സവിശേഷതകൾ കൊണ്ടുവരാൻ ശ്രദ്ധിക്കുന്ന വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ ഏറെ ഉപകാരപ്രദം തന്നെയാണ്.

ജോയിൻ

ഒരു ഗ്രൂപ്പ് കോളിലേക്ക് ഉപയോക്താക്കളെ ഇൻവൈറ്റ് ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഇപ്പോൾ രണ്ട് ഓപ്ഷനുകൾ കാണാം. ‘ജോയിൻ', ‘ഇഗ്നോർ' എന്നിവയാണ് ഈ രണ്ട് ഓപ്ഷനുകൾ. ജോയിൻ ക്ലിക്ക് ചെയ്താൽ നിങ്ങൾ നേരിട്ട് കോളിലേക്ക് ജോയിൻ ആകും. ഇഗ്നോർ തിരഞ്ഞെടുത്താൽ ആപ്പിലെ കോൾസ് ടാബിലേക്ക് ഈ കോൾ മാറുന്നു. നിങ്ങൾക്ക് പിന്നീട് കോളിലൽ ജോയിൻ ചെയ്യണം എന്നുണ്ടെങ്കിൽ നിങ്ങൾക്ക് ‘കോൾസ്' ടാബിലേക്ക് (വാട്സ്ആപ്പ് മെയിൻ സ്‌ക്രീനിലെ വലതുഭാഗത്തുള്ള ലെയർ) പോകാനും കോളിലേക്ക് ചോയിൻ ചെയ്യാനും സാധിക്കും.

More from GizBot

Best Mobiles in India

English summary
WhatsApp has added a new feature to the app. WhatsApp has introduced a feature that allows users to join group voice calls or group video calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X