വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഉപയോഗിക്കാവുന്ന പുതിയ ഫീച്ചറുകൾ പുറത്തിറങ്ങി

|

ഓരോ അപ്ഡേറ്റിലും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വെറും മെസേജിങ് പ്ലാറ്റ്ഫോം എന്നതിൽ നിന്നും നിരവധി ഫീച്ചറുകളോടെ വാട്സ്ആപ്പ് ജനപ്രിയമായ ഒരു ആപ്പായി മാറിയിരിക്കുന്നു.ഇപ്പോഴിതാ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുതിയ കുറച്ച് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഈ പുതിയ ഫീച്ചറുകൾ എല്ലാ ഉപയോക്താക്കൾക്കുമായി വരും ആഴ്‌ചകളിൽ ലഭ്യമാകും. പുതിയ ഫീച്ചറുകൾ നോക്കാം.

 

വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പുതിയ ഫീച്ചറുകൾ

ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾക്ക് റിയാക്ഷൻ നൽകാൻ കഴിയുന്ന ഫീച്ചർ, 2 ജിബി വരെ ഫയലുകൾ ഷെയർ ചെയ്യാനുള്ള സംവിധാനം, ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ കൺട്രോളുകൾ നൽകുന്ന ഫീച്ചറുകൾ എന്നിവയെല്ലാമാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയം മെസേജുകൾക്ക് റിയാക്ഷൻ നൽകുന്നതിനുള്ള ഫീച്ചർ തന്നെയാണ്. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഈ ഫീച്ചറുകൾ കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇത് എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ സമയമെടുക്കും.

വാട്സ്ആപ്പ് പേയ്മെന്റ്സ് ഇനി 100 മില്യൺ ഇന്ത്യക്കാരിലേക്ക്; അനുമതി നൽകി എൻപിസിഐവാട്സ്ആപ്പ് പേയ്മെന്റ്സ് ഇനി 100 മില്യൺ ഇന്ത്യക്കാരിലേക്ക്; അനുമതി നൽകി എൻപിസിഐ

റിയാക്ഷൻസ്

റിയാക്ഷൻസ്

ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് വാട്സ്ആപ്പ് അവതരിപ്പിക്കുന്ന പുതിയ ഫീച്ചറാണ് മെസേജ് റിയാക്ഷൻസ്. നേരത്തെ ഉപയോക്താക്കൾക്ക് ലഭിച്ച മെസേജുകൾക്ക് റിപ്ലെയായി ഇമോജ് അയക്കണം എങ്കിൽ അത് മെസേജായി തന്നെ തിരഞ്ഞെടുത്ത് അയക്കണമായിരുന്നു. എന്നാൽ ഇനി മുതൽ ടെക്‌സ്‌റ്റ്, മീഡിയ, മറ്റ് മെസേജുകൾ എന്നിവയ്ക്ക് റിയാക്ഷൻ നൽകാൻ സാധിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, മെസേജുകളോട് റിയാക്ട് ചെയ്യാൻ പുതിയ മെസേജ് അയക്കേണ്ടതില്ല. വന്ന മെസേജിൽ ടാപ്പ് ചെയ്താൽ റിയാക്ഷൻ നൽകാനുള്ള ഇമോജികൾ കാണാം.

ഫയൽ ഷെയറിങ്
 

ഫയൽ ഷെയറിങ്

വാട്സ്ആപ്പിലൂടെ അയക്കാവുന്ന ഫയലിന്റെ സൈസ് വർധിപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കുകയാണ് കമ്പനി എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ഇത് ഉറപ്പായിരിക്കുകയാണ്. 2 ജിബി വരെയുള്ള വലിയ ഫയലുകൾ ഷെയർ ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഷെയറിങ് സംവിധാനം വാട്സ്ആപ്പിൽ വരുന്നു. ഉപയോക്താക്കൾക്ക് വലിയ ഫയലുകൾ പോലും വെട്ടിമുറിക്കാതെ അയക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ സംവിധാനം വരുന്നത്. ഈ ഫീച്ചറിന്റെ ഔദ്യോഗിക റോളൗട്ടിന് മുമ്പായി ഫയൽ ഫോർമാറ്റിനെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തും.

ഗ്രൂപ്പുകൾക്കും ഗ്രൂപ്പ്; വാട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാംഗ്രൂപ്പുകൾക്കും ഗ്രൂപ്പ്; വാട്സ്ആപ്പിന്റെ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

അഡ്മിൻ കൺട്രോൾസ്

അഡ്മിൻ കൺട്രോൾസ്

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് ഗ്രൂപ്പിന് മേൽ കൂടുതൽ അധികാരം നൽകുന്ന നിരവധി പുതിയ സവിശേഷതകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. എല്ലാവരും മെസേജ് അയക്കുന്ന ഗ്രൂപ്പിൽ നിന്ന് തെറ്റായതും പ്രശ്നമുള്ളതുമായ മെസേജുകൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ് ഇപ്പോൾ വരാൻ പോകുന്നത്. ഇതിലൂടെ ഗ്രൂപ്പിൽ വരുന്ന എല്ലാ മെസേജുകളും നിയന്ത്രിക്കാനുള്ള അധികാരം അഡ്മിന് ലഭിക്കുന്നു. ഈ പുതിയ കൺട്രോൾസിന്റെ പരിമിതികളും ഇതിൽ ഒഴിവാക്കുന്ന കാര്യങ്ങളും വാട്സ്ആപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

വോയിസ് കോളുകളിൽ ആളുകളെ ചേർക്കാം

വോയിസ് കോളുകളിൽ ആളുകളെ ചേർക്കാം

വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുറത്തിറക്കിയ ഏറ്റവും പ്രധാനപ്പെട്ട ഫീച്ചറുകളിൽ ഒന്നാണ് വോയിസ് കോളുകളിൽ കൂടുതൽ ആളുകളെ ചേർക്കാം എന്നത്. 32 പേരെ വരെ ചേർക്കാവുന്ന വോയിസ് കോൾ ഹോസ്റ്റുചെയ്യാനുള്ള സംവിധാനം ഗ്രൂപ്പിൽ വരുന്നു. എട്ട് പേരെ വരെയാണ് ഇതുവരെ വോയിസ് കോളുകളിൽ ചേർക്കാൻ സാധിച്ചിരുന്നത്. കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളാനായി കോളിൽ പങ്കെടുക്കുന്നവരെ സ്‌ക്രീനിൽ കാണിക്കുന്ന രീതി ആപ്പ് മാറ്റിയിട്ടുണ്ട്. വോയിസ് കോളിൽ ഗ്രൂപ്പ് അംഗങ്ങൾക്കായി വാട്സ്ആപ്പ് വേവ്‌ഫോം ഗ്രാഫിക്‌സ് നൽകുന്നു.

നിങ്ങളുടെ ഫോണിൽ നിന്നും ഉടൻ ഡിലീറ്റ് ചെയ്യേണ്ട 10 ആപ്പുകൾനിങ്ങളുടെ ഫോണിൽ നിന്നും ഉടൻ ഡിലീറ്റ് ചെയ്യേണ്ട 10 ആപ്പുകൾ

കമ്മ്യൂണിറ്റീസ് ഫീച്ചർ

കഴിഞ്ഞ ദിവസം വാട്സ്ആപ്പ് പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പുകളെ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതാണ് കമ്മ്യൂണിറ്റീസ് ഫീച്ചറിന്റെ സവിശേഷത. ഇതിന്റെ ഘടനയും മറ്റും നമുക്ക് തിരഞ്ഞെടുക്കാവുന്നതാണ്. ആളുകൾക്ക് മുഴുവൻ കമ്മ്യൂണിറ്റിയിലേക്കും അയച്ച അപ്‌ഡേറ്റുകൾ സ്വീകരിക്കാനും അവർക്ക് പ്രാധാന്യമുള്ള കാര്യങ്ങളെക്കുറിച്ച് ചെറിയ ഗ്രൂപ്പുകളായി ചർച്ച ചെയ്യാനുമെല്ലാം ഇതിലൂടെ സാധിക്കുന്നു. കമ്മ്യൂണിറ്റികളുടെ റീച്ച് സാധാരണ വാട്സ്ആപ്പ് ഗ്രൂപ്പുകളേക്കാൾ വളരെ കൂടുതലായിരിക്കും.

Best Mobiles in India

English summary
WhatsApp Introduced new features for groups. New feaures including message reaction, file sharing up to 2GB, and more control for group admins will be available for all users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X