വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസേജുകൾ തനിയെ ഡിലിറ്റ് ആകും, പുതിയ ഫീച്ചറുമായി കമ്പനി

|

അടുത്തിടെയായി വാട്സ്ആപ്പ് തങ്ങളുടെ ആപ്ലിക്കേഷനിൽ വലിയ മാറ്റങ്ങലാണ് വരുത്തികൊണ്ടിരിക്കുന്നത്. ഓരോ അപ്ഡേറ്റുകൾക്കൊപ്പവും ആപ്പ് പുതിയ സവിശേഷതകൾ അവതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ ആകർഷിക്കുന്നു. വാട്സ്ആപ്പ് ഉപയോയോഗം ലളിതവും സുഖകരവുമായ അനുഭവമാക്കി മാറ്റാനാണ് കമ്പനി പൊതുവേ ശ്രമിക്കുന്നത്. അത്തരത്തിലൊരു പുതിയ ഫീച്ചറാണ് ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ. ഇതിലൂടെ സ്റ്റോറേജിലും മറ്റും ബാധ്യതയായി കുമിഞ്ഞുകൂടുന്ന മെസേജുകളെ സ്വയം ഡെലിറ്റ് ചെയ്യുകയാണ് ആപ്പ്.

ഗ്രൂപ്പ് ചാറ്റുകൾക്ക് മാത്രം ബാധകം

ഒരു നിശ്ചിത ഇടവേളകളിൽ ചാറ്റിലെ എല്ലാ മെസേജുകളും സ്വയം തന്നെ ഡെലിറ്റ് ചെയ്യുന്ന സംവിധാനമാണ് ഡിസപ്പിയറിങ് മെസേജസ് എന്ന പുതിയ സവിശേഷത. ഉടൻ തന്നെ ഈ സവിശേഷത വാട്സ്ആപ്പ് പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ. ഡിസപ്പിയറിങ് മെസേജസ് എന്ന സംവിധാനം ഗ്രൂപ്പ് ചാറ്റുകൾക്ക് മാത്രം ബാധകമാവുന്ന ഫീച്ചറാണ്. ഗ്രൂപ്പ് സെറ്റിങ്സിലാണ് ഈ ഓപ്ഷൻ ആക്ടീവ് ചെയ്യാനുള്ള സെറ്റിങ്സ് ഉണ്ടാവുക. അതിനാൽ തന്നെ ആവശ്യമുള്ള ഗ്രൂപ്പുകളിൽ നിന്ന് നിങ്ങൾക്ക് മെസേജുകൾ ഡിലിറ്റ് ചെയ്യാൻ വേണ്ടി സെലക്ട് ചെയ്യാവുന്നതാണ്.

സമയപരിധി നിശ്ചയിക്കാം

ഡിസപ്പിയറിങ് മെസേജസ് ഫീച്ചർ പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഗ്രൂപ്പിൽ മെസേജുകൾ നിലനിർത്തുന്നതിനുള്ള സമയപരിധി നിശ്ചയിക്കാൻ ഗ്രൂപ്പ് അഡ്മിനുകൾക്ക് കഴിയും. റിപ്പോർട്ടുകൾ അനുസരിച്ച് മെസേജുകൾ അടുത്ത അഞ്ച് സെക്കൻറുകൾ മാത്രം കാണാം എന്ന ഓപ്ഷനിൽ തുടങ്ങി മണിക്കൂറുകളോളം മെസേജുകൾ കാണാം എന്ന ഓപ്ഷൻ വരെ അഡ്മിന് തിരഞ്ഞെടുക്കാം. പലപ്പോഴും പഴയ മെസേജുകൾ ഗ്രൂപ്പുകളിൽ വന്ന് നിറയുകയും അപ്രസക്തമായ കാര്യങ്ങൾ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇത് തടയാൻ പുതിയ ഫീച്ചറിലൂടെ സാധിക്കും.

ആൽഫ ഡെവലപ്പ്മെൻറ് ഘട്ടം

ഡിസപ്പിയറിങ് സവിശേഷത നിലവിൽ അതിൻറെ ആൽഫ ഡെവലപ്പ്മെൻറ് ഘട്ടത്തിലാണ്. അതായത് ഇത് അപ്ലിക്കേഷന്റെ കോഡിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എങ്കിലും ആളുകൾക്ക് ഈ സവിശേഷത ഇപ്പോൾ ഉപയോഗിക്കാൻ സാധിക്കില്ല. ഈ സവിശേഷത ഉപയോക്താക്കൾക്കായി ലഭ്യമാക്കാൻ ഇനിയും സമയം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ഈ ഫീച്ചർ വരുന്നതോടെ വാട്സ്ആപ്പിൽ പ്രചരിക്കുന്ന പല സന്ദേശങ്ങളും സമയപരിധി കഴിഞ്ഞും നിർത്താതെ ആളുകളിലേക്ക് എത്തുന്നത് തടയാനാകും എന്ന് ഉറപ്പാണ്.

പുതിയ അപ്ഡേറ്റ്

ഈയിടെ വാട്സ്ആപ്പ് ഉപയോക്താക്കൾക്കായ എത്തിച്ച അപ്ഡേറ്റിൽ നിരവധി പുതിയ സവിശേഷതകളാണ് ഉണ്ടായിരുന്നത്. പ്രൈവസിക്കും ഉപയോക്താക്കളെ ആകർഷിക്കാനുമുള്ള ഫീച്ചറുകളായിരുന്നു അവ. അവയിൽ ഏറ്റവും പ്രധനപ്പെട്ടത് ഫിങ്കർപ്രിൻറ് അൺലോക്ക് ഫീച്ചറായിരുന്നു. ഈ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫോണിൻറെ ലോക്കിൽ നൽകിയിരിക്കുന്ന വിരലടയാളം ഉപയോഗിച്ച് അപ്ലിക്കേഷൻ അൺലോക്കുചെയ്യാനാകും. ഇതിനോടൊപ്പം ഉപഭോക്താക്കൾക്ക് വാട്സ്ആപ്പ് മെസേജ് കണ്ടൻറുകൾ നോട്ടിഫിക്കേഷനുകളിൽ നിന്ന് ഹൈഡ് ചെയ്തിടാനും സാധിക്കുന്നുണ്ട്.

ക്രോസ് പ്ലാറ്റ്ഫോം പദ്ധതി

ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിനെ ഫെയ്സ്ബുക്ക് പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന ക്രോസ് പ്ലാറ്റ്ഫോം പദ്ധതിയുടെ ഭാഗമായി കമ്പനി പുറത്തിറക്കിയ മറ്റൊരു സവിശേഷത വാട്സ്ആപ്പിലെ സ്റ്റാറ്റസുകൾ ഫേസ്ബുക്കിൽ സ്റ്റോറിയായി ഷെയർ ചെയ്യാൻ സാധിക്കുന്ന സംവിധാനമായിരുന്നു. ഇതും മികച്ച ഒരു ഫീച്ചർ തന്നെയാണ്. ഗ്രൂപ്പ് ഇൻവിറ്റേഷൻ സംവിധാനങ്ങലിൽ വരുത്തിയ മാറ്റങ്ങളും ഇതുപോലെ പ്രധാനപ്പെട്ടതാണ്. ഗ്രൂപ്പുകളിൽ കൂടുതൽ സുരക്ഷ ഉണ്ടാക്കുന്നതിന് ഈ ഫീച്ചർ സഹായിക്കുന്നു.

ഫ്രീക്വൻലി ഫോർവേഡഡ്

വാട്സ്ആപ്പ് പുതുതായി ഉൾപ്പെടുത്തിയ ഫീച്ചറുകളിൽ പ്രധാനപ്പെട്ട മറ്റൊന്ന് ഫ്രീക്വൻലി ഫോർവേഡഡ് എന്ന സംവിധാനമാണ്. അഞ്ചിൽ കൂടുതൽ തവണ ഒരു മെസേജ് ഫോർവേഡ് ചെയ്യുമ്പോൾ അതിൽ ഫ്രീക്വൻലി ഫോർവേഡഡ് ടാഗ് കാണിക്കും. ഇത്തരത്തിൽ അഞ്ച് തവണയിൽ കൂടുതൽ ഷെയർ ചെയ്യപ്പെട്ട മെസേജുകളിൽ കാണിക്കുന്ന ടാഗിലൂടെ അത് സ്പാം ആണെന്ന് തിരിച്ചറിയാൻ സാധിക്കും. എന്തായാലും പുതിയ ഫീച്ചറുകളെല്ലാം തന്നെ കൂടതൽ പ്രൈവസി സുരക്ഷയും ഉപയോഗത്തിൽ മികച്ച അനുഭവവും നൽകുന്നവ തന്നെയാണ്.

Best Mobiles in India

English summary
WhatsApp will soon release a new feature called, ‘Disappearing Messages’, which will automatically delete all messages in a conversation after a fixed interval. This feature will be made available only for group chats and will be placed under the ‘Group Settings’ option.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X