വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാൻ എൻക്രിപ്റ്റഡ് ക്ലൌഡ് ബാക്ക്അപ്പ്

|

ഓരോ അപ്ഡേറ്റിലും ആകർഷകമായ സവിശേഷതകൾ പുറത്തിറക്കുന്ന ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിന്റെ പുതിയ നിരവധി സവിശേഷതകൾ പരീക്ഷണഘട്ടത്തിൽ ആണ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് എൻക്രിപ്റ്റഡ് ക്ലൌഡ് ബാക്ക്അപ്പ് എന്ന സംവിധാനം. നമ്മുടെ ചാറ്റുകൾ കൂടുതൽ സുരക്ഷിതമായി ക്ലൌഡിൽ സൂക്ഷിക്കുന്ന ഫീച്ചറാണ് ഇത്. ഇത് പരീക്ഷണ ഘട്ടത്തിൽ ആണ്. മൾട്ടി ഡിവൈസ് സപ്പോർട്ട് അടക്കമുള്ള സവിശേഷതകൾ പുറത്തിറക്കുന്നതിനുള്ള പ്രവർത്തികളും വാട്സ്ആപ്പ് നടത്തുന്നുണ്ട്.

 

എൻക്രിപ്റ്റഡ് ക്ലൗഡ് ബാക്കപ്പ് ഫീച്ചർ

വരാനിരിക്കുന്ന വാട്സ്ആപ്പിന്റെ സവിശേഷതകളെയും അപ്‌ഡേറ്റുകളെയും കുറിച്ച് റിപ്പോർട്ടുചെയ്യുന്ന ബ്ലോഗായ WABetaInfoയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് വാട്സ്ആപ്പ് എൻക്രിപ്റ്റഡ് ക്ലൗഡ് ബാക്കപ്പ് ഫീച്ചർ പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇത് നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമായിട്ടാണ് പരീക്ഷിക്കുന്നത്. ഐഒഎസ് ഉപയോക്താക്കൾക്കൾക്ക് ഈ ഫീച്ചർ ലഭിക്കാൻ ഇനിയും കാത്തരിക്കേണ്ടി വരും. ഐഒഎസിനുള്ള ടെസ്റ്റിങ് എപ്പോഴാണ് ആരംഭിക്കുക എന്ന കാര്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഹൈ-റസലൂഷൻ വീഡിയോകൾ അയക്കാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്ഹൈ-റസലൂഷൻ വീഡിയോകൾ അയക്കാനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്

വാട്സ്ആപ്പ്

വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ നടക്കുന്ന എല്ലാ ചാറ്റുകളും എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്‌തതാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അയക്കുന്ന ആൾക്കും മെസേജ് സ്വീകരിക്കുന്ന ആളിനും മാത്രമേ ഈ മേസേജ് കാണാൻ സാധിക്കുകയുള്ളു. ഇടയിൽ യാതൊരു ഡാറ്റയും സേവ് ചെയ്യപ്പെടുന്നില്ല. അതായത് വാട്സ്ആപ്പിന് ഉൾപ്പെടെ ആർക്കും നിങ്ങളുടെ സ്വകാര്യ ചാറ്റുകൾ ആക്‌സസ് ചെയ്യാൻ കഴിയില്ല. പക്ഷേ ചാറ്റുകൾ ക്ലൌഡിൽ ബാക്ക്അപ്പ് ചെയ്തിട്ടുണ്ട് എങ്കിൽ ഈ സുരക്ഷ ലഭിക്കണം എന്നില്ല. ക്ലൌഡിൽ നിന്നും ഇത് ഹാക്ക് ചെയ്ത് എടുക്കാൻ സാധിക്കും.

സുരക്ഷാ പ്രശ്നം
 

ഈ സുരക്ഷാ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമാണ് പുതിയ ഫീച്ചറിന് ഉള്ളത്. നിങ്ങളുടെ ചാറ്റുകളിലേക്ക് ഗൂഗിൾ ഡ്രൈവിൽ നിന്നോ ഐക്ല ക്ലൌഡിൽ നിന്നോ ആക്സസ് ലഭിക്കും എന്നതിനാൽ വേറെ ആളുകൾക്ക് വാട്സ്ആപ്പ് തുറക്കാതെ നിങ്ങളുടെ ചാറ്റുകളടങ്ങുന്ന ഡാറ്റ കാണാൻ സാധിക്കും. പുതിയ എൻക്രിപ്റ്റ് ക്ലൌഡ് ഫീച്ചറിലൂടെ ഇത്തരം ഡാറ്റ ചോർച്ചയുടെ സാധ്യതയെ ഇല്ലാതാക്കുന്നു. ക്ലൌഡ് ബാക്ക്അപ്പ് പോലും എൻക്രിപ്റ്റ്ഡ് ആയിരിക്കുമെന്നാണ് വാട്സ്ആപ്പ് അവകാശപ്പെടുന്നത്.

ഒരു മാസത്തിനിടെ വാട്സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ; കാരണം ഇതാണ്ഒരു മാസത്തിനിടെ വാട്സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ; കാരണം ഇതാണ്

പുതിയ ഫീച്ചർ

വാട്ട്‌സ്ആപ്പ് പുതിയ ഫീച്ചർ പരീക്ഷിച്ചുതുടങ്ങിയതായും ഉടൻ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ലഭ്യമാകുമെന്നും WABetaInfo ബ്ലോഗ് വ്യക്തമാക്കുന്നു. നിങ്ങൾക്ക് ഈ ഫീച്ചർ ഇപ്പോൾ തന്നെ ഉപയോഗിച്ച് നോക്കണം എന്നുണ്ടെങ്കിൽ ഇതിനും വഴിയുണ്ട്, ഇതിനായി ആൻഡ്രോയിഡ് 2.21.15.5 ബീറ്റ അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്താൽ മതിയാകും. ഈ വേർഷൻ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ലഭിക്കുകയുള്ളു. അത്തരം ആളുകളിൽ നിന്നും നിങ്ങൾക്കിത് വാങ്ങി ഉപയോഗിക്കാവുന്നതാണ്.

എൻ‌ക്രിപ്റ്റ്

എൻ‌ക്രിപ്റ്റ് ചെയ്ത ക്ലൌഡ് ബാക്കപ്പ് ഫീച്ചർ എല്ലാവർ‌ക്കുമായി പുറത്തിറങ്ങിയാൽ‌, അത് നിങ്ങളുടെ ചാറ്റ് ഹിസ്റ്ററിയും മീഡിയയും സുരക്ഷിതമായി ബാക്കപ്പ് ചെയ്യുന്നു. പക്ഷേ നിങ്ങൾ പാസ്‌വേഡ് മറക്കുകയോ 64 അക്ക റിക്കവറി കീ നഷ്‌ടപ്പെടുത്തുകയോ ചെയ്താൽ ബാക്കപ്പുകൾ ശാശ്വതമായി ലോക്ക് ചെയ്യപ്പെടും. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്പിന് പോലും ഇത് തിരിച്ചെടുക്കാനായി നിങ്ങളെ സഹായിക്കാൻ സാധിക്കില്ല. ഈ ഫീച്ചർ വൈകാതെ തന്നെ എല്ലാവർക്കുമായി ലഭ്യമാകും. ആവശ്യമുള്ളവർക്ക് മാത്രം ഈ ഓപ്ഷൻ തിരഞ്ഞെടുക്കാനുള്ള സംവിധാനമായിരിക്കും ഉണ്ടാവുക.

ഫോട്ടോയും വീഡിയോയും ഒരൊറ്റ തവണ മാത്രം കാണാൻ അനുവദിക്കുന്ന വാട്സ്ആപ്പിന്റെ വ്യൂ വൺസ് ഫീച്ചർഫോട്ടോയും വീഡിയോയും ഒരൊറ്റ തവണ മാത്രം കാണാൻ അനുവദിക്കുന്ന വാട്സ്ആപ്പിന്റെ വ്യൂ വൺസ് ഫീച്ചർ

Most Read Articles
Best Mobiles in India

English summary
WhatsApp is testing the encrypted cloud backup feature. This feature is now available in beta for Android users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X