വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സ്വന്തം ജിംസ്

|

സ്വകാര്യ ചാറ്റുകളെ ഹാക്ക് ചെയ്യുന്ന പെഗാസസ് എന്ന കുപ്രസിദ്ധമായ സോഫ്റ്റ്വെയറിലൂടെ സമീപകാലത്ത് ഉണ്ടായ സൈബർ സുരക്ഷ വീഴ്ചയുടെ പശ്ചാത്തലത്തിൽ, ഇന്ത്യൻ സർക്കാർ വാട്സ്ആപ്പിന് പകരമായി ഒരു ബദൽ ആപ്പ് നിർമ്മിക്കുകയാണെന്ന് റിപ്പോർട്ട്. സർക്കാർ ജീവനക്കാർക്കിടയിലെ ഔദ്യോഗിക ആശയവിനിമയത്തിന് കൂടുതൽ രഹസ്യസ്വഭാവവും സുരക്ഷയും കൊണ്ടുവരുന്നതിനായാണ് ഒരു ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമിന് സർക്കാർ രൂപം നൽകുന്നത്.

കേന്ദ്ര സർക്കാർ
 

കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമിനെ ജിംസ് (GIMS) എന്നാണ് വിളിക്കുന്നത്. ഗവൺമെന്റ് ഇൻസ്റ്റന്റ് മെസേജിങ് സർവ്വീസിന്റെ ചുരുക്ക രൂപമായിട്ടാണ് ജിംസ് എന്ന പേര്. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയമാണ് (മീറ്റി) ജിംസ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷാവസാനം ജിംസ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഫിനാൻഷ്യൽ എക്സ്പ്രസിന്റെ റിപ്പോർട്ട് അനുസരിച്ച് സർക്കാറിന്റെ കേന്ദ്ര, സംസ്ഥാന തലങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയും ഉദ്യോഗസ്ഥർക്കുമാണ് ജിംസ് സേവനം ലഭ്യമാവുക. ഇത് വേണമോ വേണ്ടയോ എന്ന് തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന സർക്കാരുകൾക്ക് അവരുടെ വിവേചനാധികാരം പ്രയോഗിക്കാൻ കഴിയും.

പൈലറ്റ് പരിശോധനകൾ

ജിംസിനായുള്ള പൈലറ്റ് പരിശോധനകൾ മീറ്റ്വൈ നടത്തികൊണ്ടിരിക്കുകയാണ്. ഇതിനായി വിദേശകാര്യ മന്ത്രാലയം (എം‌എ‌എ), ആഭ്യന്തര മന്ത്രാലയം (എം‌എച്ച്‌എ), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ, മീറ്റി, ഇന്ത്യൻ നേവി, ഇന്ത്യൻ റെയിൽ‌വേ തുടങ്ങിയവ ഉൾപ്പെടെ 17 സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തവും മീറ്റ്വൈക്ക് ഉണ്ട്. ഒഡീഷയിലെയും ഗുജറാത്തിലെയും സംസ്ഥാന സർക്കാരുകളും ഇതിൽ പങ്കെടുക്കുന്നു. വിവിധ ഓർഗനൈസേഷനുകളിൽ നിന്നുള്ള 6,600 ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പൈലറ്റ് പ്രോഗ്രാം നടത്തുന്നത്. 20 ലക്ഷത്തോളം മെസേജുകൾ പൈലറ്റ് പരിശോധനയുടെ ഭാഗമായി ജിംസ് വഴി കൈമാറിയതായാണ് റിപ്പോർട്ട്.

കൂടുതൽ വായിക്കുക: നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഡാറ്റകൾ കേന്ദ്രസർക്കാരിന് ലഭിക്കുമോ? സുപ്രിം കോടതി ഇടപടുന്നു

ഇൻസ്റ്റന്റ് മെസേജിങ്

എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്ന വാട്സ്ആപ്പ് അടക്കമുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകൾക്ക് സമാനമായി ആൻഡ്രോയിഡ്, iOS പ്ലാറ്റ്ഫോമുകൾക്കായി ഒരു ഓപ്പൺ സോഴ്‌സ് സൊല്യൂഷൻ ഉപയോഗിച്ചാണ് ജിംസ് നിർമ്മിച്ചിരിക്കുന്നത്. അതുപോലെ, സർക്കാരിൻറെ ഈ പ്ലാറ്റ്ഫോൺ ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ 11 പ്രാദേശിക ഭാഷകൾ സപ്പോർട്ട് ചെയ്യും. മറ്റ് പ്രാദേശിക ഭാഷകളിലെ ഇന്റർഫേസിന്റെ റോൾ ഔട്ട് രണ്ടാം ഘട്ടമായിട്ടായിരിക്കും ഉണ്ടാവുക. മീറ്റ്വിയുടെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാരിന് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് വികസിപ്പിക്കുന്ന ഏജൻസിയായ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) ആണ് ആപ്പ് വികസിപ്പിക്കുന്നത്.

സൈബർ
 

സൈബർ കുറ്റവാളികളോ ശത്രു രാജ്യങ്ങളോ ഇത്തരം സർക്കാർ ഉദ്യോഗസ്ഥർക്കിടയിലെ ആശയവിനിമയങ്ങൾ ചോർത്താൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് സ്വന്തമായി സർക്കാർ ഇൻസ്റ്റന്റ് മെസേജിങ് സേവനം ഉണ്ടായിരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സൈബർ സുരക്ഷാ രംഗത്തെ വിദഗ്ദർ തന്നെ നേര്തെ ചൂണ്ടിക്കാട്ടിയിരുന്നു. ലോകമെമ്പാടുമുള്ള ചില പ്രധാന സർക്കാർ ഉദ്യോഗസ്ഥരെ ബാധിച്ച സമീപകാലത്തുണ്ടായ പെഗാസസ് സ്നൂപ്പിംഗ് പല രാജ്യങ്ങളെയും വാട്സ്ആപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോണിന് പകരം എന്തെങ്കിലും വികസിപ്പിക്കാൻ പ്രേരിപ്പിച്ചിരുന്നു.

ദേശീയ സുരക്ഷ

വിവിധ സർക്കാരുകൾ ലോകമെമ്പാടും പ്രചാരത്തിലുണ്ടായിരുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകൾക്ക് പകരമായി പ്ലാറ്റ്ഫോമുകൾ കൊണ്ടുവരാൻ നിർബന്ധിതരായി. എൻക്രിപ്റ്റഡ് മെസേജിങ് സംവിധാനമുള്ള ലോകത്തിലെ രണ്ട് പ്ലാറ്റ്‌ഫോമുകൾ ഫെയ്‌സ്ബുക്കിന്റെ വാട്സ്ആപ്പ്, ടെലിഗ്രാം എന്നിവയാണ്. പക്ഷേ വാട്സ്ആപ്പും ഇന്ത്യൻ സർക്കാരും എൻക്രിപ്ഷനെച്ചൊല്ലിയുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ കൂടിയാണ് സർക്കാർ പുതിയ ദേശീയ സുരക്ഷയ്ക്കായി നിയമാനുസൃതമായ ഇടപെടൽ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യ വികസിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: കാണാതായ ഫോണുകൾ കണ്ടെത്താൻ കേന്ദ്ര സർക്കാരിൻറെ പോർട്ടൽ

Most Read Articles
Best Mobiles in India

Read more about:
English summary
In the wake of the recent cybersecurity fiasco wherein, the infamous software called Pegasus was used to snoop on private chats, the Indian government is reportedly building an alternative to WhatsApp. The government is said to be working on an instant messaging platform that will board up the official communication relayed between government employees to enforce better confidentiality and security. The platform is called GIMS, which is an acronym for the Government Instant Messaging Service.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X