ഗ്രൂപ്പ് വീഡിയോ കോളിനുള്ള ഫേസ്ബുക്ക് മെസഞ്ചർ റൂം ഓപ്ഷൻ വാട്സ്ആപ്പിലും

|

കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് തങ്ങളുടെ പുതിയ വീഡിയോ കോളിംഗ് സംവിധാനമായ മെസഞ്ചർ റൂം അവതരിപ്പിച്ചത്. 50 പേർക്ക് ഒരേ സമയം ഗ്രൂപ്പ് കോളുകളിൽ പങ്കെടുക്കാവുന്ന സംവിധാനമാണ് ഇത്. ഇപ്പോഴിതാ വാട്സ്ആപ്പിലൂടെയും മെസഞ്ചർ റൂമിലേക്ക് ആക്സസ് നൽകുകയാണ് ഫേസ്ബുക്ക്. ഇതിനായി വാട്സ്ആപ്പിൽ ഒരു ഷോർട്ട് കട്ട് ഓപ്ഷൻ നൽകുന്നു. ഇനിമുതൽ വീഡിയോ കോളുകൾക്ക് രണ്ട് ഓപ്ഷനുകൾ ലഭിക്കും. ആദ്യത്തേത് സാധാരണ വാട്സ്ആപ്പ് വീഡിയോ കോളും രണ്ടാമത്തേത് മെസഞ്ചർ റൂം കോളും.

മെസഞ്ചർ റൂം ഓപ്ഷൻ

WAbetainfo റിപ്പോർട്ട് അനുസരിച്ച്, ചാറ്റ് ഷെയർ ഷീറ്റിൽ മെസഞ്ചർ റൂം ഓപ്ഷൻ ചേർക്കാനാണ് വാട്സ്ആപ്പ് പദ്ധതിയിട്ടിരിക്കുന്നത്. മെസഞ്ചർ റൂമിലേക്കുള്ള ഷോർട്ട് കട്ട് കോൾസ് ടാബിലും ചേർക്കും. ആൻഡ്രോയിഡ് ബീറ്റ വേർഷൻ 2.20.139ലാണ് ഈ പുതിയ സവിശേഷത കണ്ടെത്തിയിരിക്കുന്നത്. റിപ്പോർട്ടിനൊപ്പം ലഭിച്ച സ്ക്രീൻഷോട്ടുകളിൽ ഇത് വ്യക്തമാണ്.

സ്ക്രീൻഷോട്ട്

സ്ക്രീൻഷോട്ട് അനുസരിച്ച് ഉപയോക്താക്കൾ ഷെയർ ഷീറ്റിലെ റൂം ബട്ടൺ തിരഞ്ഞെടുക്കുമ്പോൾ ഫീച്ചറിനെ കുറിച്ച് വിശദമായി വിവരിക്കുന്ന ഒരു പോപ്പ്-അപ്പ് വിൻഡോ വാട്സ്ആപ്പ് ഓപ്പൺ ചെയ്യുന്നു. മെസഞ്ചറിലൂടെ മാത്രമേ ഒരു റൂം ക്രിയേറ്റ് ചെയ്യാൻ കഴിയൂ എന്നും റൂം ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാൽ ഉപയോക്താവിന് വാട്സ്ആപ്പിലൂടെയോ മെസഞ്ചർ വഴിയോ മറ്റുള്ളവർക്ക് ലിങ്ക് അയയ്‌ക്കാൻ കഴിയുമെന്നും പോപ്പ് അപ്പ് വിൻഡോയിലെ വിശദാംശങ്ങളിൽ പറയുന്നു.

കൂടുതൽ വായിക്കുക: പരസ്യങ്ങളുടെ ശല്യം വാട്സ്ആപ്പിലും വരുമോ? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: പരസ്യങ്ങളുടെ ശല്യം വാട്സ്ആപ്പിലും വരുമോ? അറിയേണ്ടതെല്ലാം

എൻ‌ക്രിപ്റ്റഡ്
 

ആമുഖമായി നൽകിയ വിവരണങ്ങൾക്ക് തൊട്ട് താഴെയായി ഒരു ഡിസ്ക്ലൈമറും വാട്സ്ആപ്പ് നൽകുന്നുണ്ട്. "റൂംസ് മെസഞ്ചറിന്റെ എൻക്രിപ്ഷനും സ്വകാര്യത നിയന്ത്രണവും ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു, പക്ഷേ അവ എന്റ് ടു എന്റ് എൻ‌ക്രിപ്റ്റഡ് അല്ല എന്നാണ് ഈ ഡിസ്ക്ലൈമറിൽ വിശദീകരിക്കുന്നത്. റൂംസിന്റെ എൻക്രിപ്ഷനെ കുറിച്ച് ഉപയോക്താവിന് വ്യക്തമായ അറിവ് നൽകുന്നതിനാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്.

കോൾ ബട്ടൺ

കോൾ ബട്ടൺ ടാപ്പുചെയ്തുകൊണ്ട് ഉപയോക്താക്കൾക്ക് റൂംസ് സവിശേഷത ഉപയോഗിക്കാൻ സാധിക്കും. നിങ്ങൾ കോൾസ് ബട്ടൺ ടാപ്പ് ചെയ്യുമ്പോൾ, ക്രിയേറ്റ് എ റൂം ഓപ്ഷൻ കാണും. ക്രിയേറ്റ് റൂം ഓപ്ഷൻ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ഒരു റൂം ക്രിയേറ്റ് ചെയ്യുന്നതിന് മെസഞ്ചർ ഓപ്പൺ ചെയ്യാനായി വാട്സ്ആപ്പ് നിങ്ങളോട് പെർമിഷൻ ചോദിക്കും. ഈ ഫീച്ചർ ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഭാവിയിൽ ഇത് ഉപയോക്താക്കൾക്ക് ലഭ്യമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗ്രൂപ്പ് വീഡിയോ കോൾ

നേരത്തെ വാട്‌സ്ആപ്പ് തങ്ങളുടെ ഗ്രൂപ്പ് വീഡിയോ കോളിൾ പങ്കെടുക്കാവുന്ന ആളുകളുടെ പരിധി എട്ടായി ഉയർത്തിയിരുന്നു. നേരത്തെ ഗ്രൂപ്പ് കോളിൽ നാല് പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിച്ചിരുന്നുള്ളു. ഗ്രൂപ്പ് കോളുകൾക്കായി പ്രത്യേകം കോൾ ബട്ടനും വാട്സ്ആപ്പ് നൽകുന്നുണ്ട്. ഇതിലൂടെ ഗ്രൂപ്പ് ചാറ്റനകത്ത് കയറി ഒറ്റ ടാപ്പിലൂടെ ഗ്രൂപ്പിലുള്ള എല്ലാവരെയും ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിക്കും. വാട്സ്ആപ്പിന്റെ ഗ്രൂപ്പ് കോളിൽ പങ്കെടുക്കാനുള്ള ആളുകളുടെ പരിധി ഇതിലും ബാധകമാണ്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേരെ ചേർക്കാംകൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോളിൽ ഇനി എട്ടുപേരെ ചേർക്കാം

സൂം

ലോക്ക്ഡൌൺ കാലത്ത് ഗ്രൂപ്പ് വീഡിയോ കോളിങ് സേവനങ്ങൾക്ക് ഉപയോക്താക്കൾ ഏറി വരികയാണ്. സൂം ആപ്പിന്റ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വളർച്ചയാണ് കഴിഞ്ഞ ആഴ്ച്ചകളിൽ ഉണ്ടായത്. സൂമിന്റെ സുരക്ഷാ പ്രശ്നങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകൾക്കിടയിലും ഉപയോക്താക്കളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. മാർച്ച് മാസത്തിൽ സൂം ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം 200 ദശലക്ഷത്തിൽ നിന്ന് 300 ദശലക്ഷമായി ഉയർന്നു. ഈ അവസരത്തിലാണ് ഫേസ്ബുക്ക് 50 പേരെ ഒരേ സമയം വീഡിയോ കോൾ ചെയ്യാൻ സാധിക്കുന്ന റൂംസ് സംവിധാനവുമായി രംഗത്തെത്തിയത്.

Best Mobiles in India

Read more about:
English summary
Just a day ago, Facebook announced a new video calling tool-the the Messenger Room that would allow users as many as 50 participants to join the call. But now we hear that Facebook is planning to make the feature available for WhatsApp users as well by adding a shortcut of the tool to the messaging app. This will give the users, two video-calling options.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X