വാട്സ്ആപ്പ് ആർകൈവ്ഡ് ചാറ്റ് ഓപ്ഷനിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവന്നു

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിലുള്ള ആർക്കൈവ്ഡ് ചാറ്റ് ഓപ്ഷനിൽ മാറ്റങ്ങൾ വരുത്തി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർകൈവ്ഡ് ചാറ്റ് ഫീച്ചർ നിലവിലുണ്ടെങ്കിലും, ഒരു ആർക്കൈവുചെയ്‌ത ത്രെഡിൽ ഒരു പുതിയ മെസേജ് ലഭിക്കുമ്പോഴെല്ലാം അവ ചാറ്റുകളിൽ മുന്നിൽ തന്നെ കയറി വരുമായിരുന്നു. ഇത് ആർകൈവ്ഡ് ചാറ്റ് ഓപ്ഷൻ ഉപയോഗിക്കുമ്പോൾ ഉള്ള പോരായ്മയായി ചൂണ്ടികാണിക്കപ്പെടുകയും ചെയ്തു.

വാട്സ്ആപ്പ്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഇൻബോക്സിൽ വരുന്ന മെസേജുകൾ കാണുന്നതിൽ കൂടുതൽ നിയന്ത്രണം നൽകുന്ന ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഏറ്റവും പ്രധാനപ്പെട്ട ചാറ്റുകൾ മുന്നിൽ തന്നെ കാണാൻ പുതിയ അപ്ഡേറ്റ് നൽകുന്ന സവിശേഷതകൾ സഹായിക്കും. ഇതിന് മുമ്പ ഗ്രൂപ്പുകളോ പേഴ്സണൽ കോൺടാക്ടുകളോ ആർകൈവ് ചെയ്തിട്ടുണ്ടെങ്കിൽ ഇതിൽ മെസേജ് വരുന്നതോടെ ഓട്ടോമാറ്റിക്കായി അൺആർകൈവ് ആകുമായിരുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളിൽ ഇനി ജോയിൻ ചെയ്യാം, കിടിലൻ ഫീച്ചറുമായി പുതിയ അപ്ഡേറ്റ്വാട്സ്ആപ്പ് ഗ്രൂപ്പ് കോളുകളിൽ ഇനി ജോയിൻ ചെയ്യാം, കിടിലൻ ഫീച്ചറുമായി പുതിയ അപ്ഡേറ്റ്

ആർക്കൈവ്

ആർക്കൈവ് ചെയ്‌ത ചാറ്റുകൾ‌ ആർക്കൈവ്ഡ് ചാറ്റ്സ് ഫോൾ‌ഡറിൽ തന്നെ മതിയെന്നും അതിൽ പുതിയ മെസേജ് ലഭിക്കുമ്പോൾ അത് വാട്സ്ആപ്പിൽ കാണിക്കേണ്ട എന്നും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഉപയോക്താക്കൾക്ക് ഇപ്പോൾ വാട്സ്ആപ്പ് നൽകുന്നത്. ഈ പുതിയ ഫീച്ചർ എങ്ങനെ പ്രവർത്തിക്കും എന്നും എങ്ങനെയാണ് ഇത് ഉപയോഗിക്കുന്നതെന്നും വിശദമായി നോക്കാം

ആർക്കൈവ്ഡ് ചാറ്റ്സിൽ വന്ന മാറ്റം

ആർക്കൈവ്ഡ് ചാറ്റ്സിൽ വന്ന മാറ്റം

ആർക്കൈവ്ഡ് ചാറ്റ്സിൽ വന്ന പുതിയ മാറ്റം ആപ്പ് ഓപ്പൺ ചെയ്യുമ്പേോൾ ചാറ്റുകളുടെ ലിസ്റ്റിൽ ഏതെങ്കിലും ചാറ്റുകൾ കാണേണ്ട എന്ന് നിങ്ങൾക്ക് ഉണ്ടെങ്കിൽ, അത് പേഴ്സണലോ ഗ്രൂപ്പോ ആയാലും അവ ആർകൈവ് ചെയ്യാൻ സാധിക്കുന്നു എന്നതാണ്. ഇത്തരത്തിൽ ആർകൈവ് ചെയ്ത ചാറ്റുകളിൽ‌ എന്തെങ്കിലും പുതിയ മെസേജുകൾ വന്നാൽ പോലും വാട്സ്ആപ്പ് അത് പ്രത്യേകമായി സൂക്ഷിക്കും. ഈ സംവിധാനം നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നാണ്. വേണമെങ്കിൽ മാത്രം ഇത്തരത്തിൽ ആർകൈവ് ചെയ്യാൻ സാധിക്കും. ചാറ്റ്സ്> കീപ്പ് ചാറ്റ്സ് ആർകൈവ്ഡ് എന്ന ഓപ്ഷനാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാൻ എൻക്രിപ്റ്റഡ് ക്ലൌഡ് ബാക്ക്അപ്പ്വാട്സ്ആപ്പ് ചാറ്റുകൾ സുരക്ഷിതമാക്കാൻ എൻക്രിപ്റ്റഡ് ക്ലൌഡ് ബാക്ക്അപ്പ്

പുതിയ മെസേജ്

ഡീഫോൾട്ടായി ആർക്കൈവുചെയ്‌ത ചാറ്റുകളിൽ‌ നിന്ന് നിങ്ങൾ‌ക്ക് എന്തെങ്കിലും പുതിയ മെസേജ് ലഭിക്കുകയാണെങ്കിൽ‌ നിങ്ങൾ‌ ഈ മെസേജുകൾക്ക് റിപ്ലെ നൽകുകയോ നിങ്ങളെ ആ മെസേജിൽ മെൻഷൻ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിൽ നിങ്ങൾക്ക് ഈ മെസേജ് ചാറ്റുകളിൽ മുന്നിൽ തന്നെ കാണാൻ സാധിക്കുകയില്ല. ഇത് ആർകൈവ് ഫോൾഡർ തുറന്ന് നോക്കിയാൽ മാത്രമേ കാണുകയുള്ളു. തുടക്കത്തിൽ ഈ ഫീച്ചർ ഐഒഎസിലാണ് പരീക്ഷിച്ചത്. ചില ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് അടുത്തിടെ ലഭിച്ചു. ഇപ്പോൾ എല്ലാവർക്കുമായി ഈ ഫീച്ചർ ലഭ്യമാണ്.

ചാറ്റുകൾ മ്യൂട്ട് ചെയ്യാം

തിരഞ്ഞെടുത്ത കാലയളവിൽ പേഴ്സണൽ അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റുകൾ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധനവും വാട്സ്ആപ്പ് നമുക്ക് നൽകുന്നുണ്ട്. ഏറ്റവും പുതിയ അപ്‌ഡേറ്റിലൂടെ ചില ചാറ്റുകൾ മ്യൂട്ട് ചെയ്യുകയും നോട്ടിഫിക്കേഷൻ ഓഫുചെയ്യുന്നതിനും പുറമേ തുറക്കുമ്പോൾ തന്നെ കാണുന്ന ചാറ്റുകളുടെ നിരയിൽ നിന്നും ഇതിനെ ഒഴിവാക്കാനും പുതിയ ഫീ്ചചർ നമ്മളെ സഹായിക്കുന്നു. എന്തായാലും ആർക്കൈവ്ഡ് ചാറ്റ്സ് ഫോൾ‌ഡറിൽ‌ കയറി നിങ്ങൾ‌ക്ക് മെസേജുകൾ കാണാൻ സാധിക്കും. പുതി. ഫീച്ചർ നിങ്ങളും ഉപയോഗിച്ച് നോക്കുക.

ഒരു മാസത്തിനിടെ വാട്സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ; കാരണം ഇതാണ്ഒരു മാസത്തിനിടെ വാട്സ്ആപ്പ് നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ; കാരണം ഇതാണ്

Best Mobiles in India

English summary
WhatsApp, a popular instant messaging platform, has made changes to its archived chat option on its platform. Even if new messages appear in these chats, they can only be viewed from the Archived Chats folder.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X