Home
Apps

വാട്സ്ആപ്പിൽ ഇനി വരാനിരിക്കുന്നത് മൾട്ടി ഡിവൈസ് സപ്പോർട്ട് സവിശേഷത

ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് മൾട്ടി-ഡിവൈസ് സപ്പോർട്ട് സവിശേത കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അധികം വൈകാതെ തന്നെ ഈ സവിശേഷത പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ, ഈ സവിശേഷത കൊണ്ടുവരാനായി വാട്സ്ആപ്പ് ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾ 2019 ജൂലൈയിലാണ് ആദ്യം പുറത്ത് വന്നത്.

 മൾട്ടി ഡിവൈസ് സപ്പോർട്ട്

2019 നവംബറിൽ മൾട്ടി ഡിവൈസ് സപ്പോർട്ട് സവിശേഷത ഐ‌ഒ‌എസിനായുള്ള വാട്സ്ആപ്പിന്റെ ബീറ്റ വേർഷനിൽ കണ്ടെത്തിയിരുന്നു. ഈ സവിശേഷത എപ്പോഴാണ് ഔദ്യോഗികമായി പുറത്തിറക്കുകയെന്നകാര്യത്തിൽ ഇതുവരെ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. മൾട്ടി ഡിവൈസ് സപ്പോർട്ട് സവിശേഷതയിലൂടെ ഉപയോക്താവിന് ഒരേസമയം രണ്ട് ഡിവൈസുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും.

വാട്സ്ആപ്പ്

നിങ്ങൾ നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് ഉപയോഗിക്കുകയാണെങ്കിൽ അതേ അക്കൌണ്ട് നിങ്ങൾക്ക് ഒരേ സമയം നിങ്ങളുടെ മറ്റൊരു ഫോണിലോ ടാബ്‌ലെറ്റിലോ ഉപയോഗിക്കാൻ കഴിയും. ഓരോ തവണയും ഒരു പുതിയ ഡിവൈസ് ചേർക്കുമ്പോൾ സുരക്ഷയ്ക്കായി നിലവിലുള്ള ഡിവൈസിലെ അപ്ലിക്കേഷനിൽ ഒരു നോട്ടിഫിക്കേഷൻ കാണിക്കും.

റിപ്പോർട്ടുകൾ

റിപ്പോർട്ടുകൾ അനുസരിച്ച് ഉപയോക്താക്കൾക്ക് അവരുടെ കോൺ‌ടാക്റ്റുകൾ‌ ഒരു പുതിയ ഡിവൈസിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ ആരംഭിച്ചാൽ വാട്സ്ആപ്പ് നോട്ടിഫിക്കേഷൻ നൽകും. ഒരു ഉപയോക്താവ് പുതിയ ഡിവൈസിൽ നിന്ന് ലോഗിൻ ചെയ്യുമ്പോഴെല്ലാം വാട്സ്ആപ്പ് എൻ‌ക്രിപ്ഷൻ കീസ് മാറ്റും. ഐഫോണിലെ വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ഈ പുതിയ സവിശേഷത ലഭ്യമാണ്.

മൾട്ടി ഡിവൈസ് സപ്പോർട്

മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ ആസ്വദിക്കാൻ ഐഫോൺ ഉപയോക്താക്കൾക്ക് ബീറ്റ പ്രോഗ്രാമിലേക്ക് സൈൻ അപ്പ് ചെയ്യാം. നിലവിൽ വാട്സ്ആപ്പ് ബീറ്റ പ്രോഗ്രാമിനായുള്ള എൻ‌ട്രികൾ സ്വീകരിക്കുന്നില്ല. പക്ഷേ അധികം വൈകാതെ വീണ്ടും ബീറ്റ പ്രോഗ്രാമിന് എൻട്രികൾ ക്ഷണിച്ച് തുടങ്ങും. മെസേജുകൾ അപ്രത്യക്ഷമാകുന്നൊരു സവിശേഷതയാണ് വാട്സ്ആപ്പ് കൊണ്ടുവരാൻ ശ്രമിക്കുന്ന മറ്റൊരു പ്രധാന സവിശേഷത.

സെൽഫ് ഡിസ്ട്രക്ടിങ് മെസേജസ്

സെൽഫ് ഡിസ്ട്രക്ടിങ് മെസേജസ് എന്ന സവിശേഷത പുതിയ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.20.83 / 2.20.84 ൽ ലഭ്യമായിട്ടുണ്ട്. ഉപയോക്താക്കൾക്ക് അയക്കുന്ന മെസേജുകൾ എത്ര സമയം ഉണ്ടാകണമെന്ന് തീരുമാനിക്കാൻ കഴിയുന്ന സംവിധാനമാണ് ഇത്. ഇതിലൂടെ നിശ്ചിത സമയത്തിനകം ഓട്ടോമാറ്റിക്കായി അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യുന്ന സംവിധാനം ഉപയോക്താക്കൾക്ക് ലഭിക്കും.

ഫീച്ചർ

സെൽഫ് ഡിസ്ട്രക്ടിങ് മെസേജസ് ഫീച്ചർ ഉപയോഗിക്കാൻ വളരെ എളുപ്പാണ്. ഏത് കോൺടാക്ടിന് അയക്കുന്ന മെസേജുകളാണോ നിങ്ങൾക്ക് നിശ്ചിത സമയത്തിനകം ഓട്ടോമാറ്റിക്കായി ഡിലീറ്റ് ചെയ്യേണ്ടത്, ആ കോൺടാക്റ്റിന്റെ പേര് തിരഞ്ഞെടുക്കുക. നെയിം വിൻ‌ഡോ തുറന്നുകഴിഞ്ഞാൽ‌, ഡിലീറ്റ് മെസേജ് ഓപ്‌ഷനോടൊപ്പം മ്യൂട്ട് നോട്ടിഫിക്കേഷൻ, മീഡിയ വിസിബിലിറ്റി, എൻ‌ക്രിപ്ഷൻ‌ മുതലായ നിരവധി ഓപ്ഷനുകൾ‌ നിങ്ങൾക്ക്‌ കാണാം.

ഡിലീറ്റ്

ഡിലീറ്റ് മെസേജ് ഓപ്‌ഷൻ‌ നിങ്ങൾ‌ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ പുതിയൊരു വിൻഡോ ഓപ്പൺ ആയി വരും, അതിൽ ഓപ്, 1 അവർ, 1 വീക്ക് മുതലായ മൂന്ന്‌ ഓപ്‌ഷനുകൾ കാണാം. നിങ്ങളുടെ മെസേജുകൾ എത്ര സമയമാണ് നില നിൽക്കേണ്ടത് എന്ന് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇത്. മെസേജുകൾ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ആവേണ്ടതില്ലെങ്കിൽ നിങ്ങൾക്ക് അത് ഓഫ് ചെയ്ത് ഇടാം. അതല്ലെങ്കിൽ മെസേജ് അയച്ച് ഒരു മണിക്കൂർ കഴിഞ്ഞോ ഒരാഴ്ച്ച കഴിഞ്ഞോ മെസേജ് തനിയെ ഡെലീറ്റ് ആവുന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.

നിങ്ങളുടെ മെസേജ്

നിങ്ങളുടെ മെസേജ് ഡെലീറ്റ് ആവേണ്ടത് എത്ര സമയം കഴിഞ്ഞാണ് എന്ന് തിരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങളുടെ ചാറ്റുകൾക്കിടയിൽ ഒരു നോട്ട് പ്രത്യക്ഷപ്പെടും. യു ചേഞ്ച്ഡ് ദി സെറ്റിങ്സ് ഓഫ് ദി കോൺവർസേഷൻ. ദി മെസേജ് വിൽ ഡെലീറ്റ് ആഫ്റ്റർ വൺ അവർ എന്ന നോട്ടാണ് കാണിക്കുക. ഈ സവിശേഷത എല്ലാ ഉപയോക്താക്കൾക്കുമായി എപ്പോഴാണ് ലഭ്യമാവുക എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

Best Mobiles in India

English summary
The facebook-owned messaging app, WhatsApp has been working on multi-device support and might roll-out the feature soon. The reports of WhatsApp working on the feature first surfaced in July 2019 but only in November 2019, the feature was first spotted on the beta version of WhatsApp on iOS. However, there was no clarity about when the feature will be officially rolled out.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X