ഇനി വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ തന്നെ നെറ്റ്ഫ്ലിക്സ് വീഡിയോകൾ കാണാം

|

വീഡിയോ സ്ട്രീമിംഗ് സേവനമായ നെറ്റ്ഫ്ലിക്സിൽ നിന്നും വീഡിയോ കണ്ടൻറുകൾ ആസ്വദിക്കുന്നവർക്ക് ഒരു അനുഗ്രഹമാവുകയാണ് വാട്സ്ആപ്പിൻറെ പുതിയ സവിശേഷത. വാട്സ്ആപ്പ് ഉപയോഗിച്ച് കൊണ്ടിരിക്കെ തന്നെ നെറ്റ്ഫ്ലിക്സിൽ വീഡിയോകൾ കണ്ട് ആസ്വദിക്കാൻ സാധിക്കുന്ന അപ്ഡേറ്റുകൾ വാട്ട്‌സ്ആപ്പിന് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നെറ്റ്ഫ്ലിക്സ് കണ്ടുകൊണ്ടിരിക്കെ വാട്സ്ആപ്പിൽ മെസേജുകൾ വായിക്കാനും ചാറ്റ് ചെയ്യാനുമായി ഇപ്പോൾ മറ്റൊരു ടാബ് ഓപ്പൺ ചെയ്യേണ്ട അവസ്ഥയാണ് ഇതിന് പകരം വാട്സ്ആപ്പ് ക്ലോസ് ചെയ്യാതെ തന്നെ വീഡിയോകൾ കാണാൻ സാധിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഒരുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

വീഡിയോ സ്ട്രീമിംഗ്

വരാനിരിക്കുന്ന വാട്ട്‌സ്ആപ്പിൻറെ ഈ സവിശേഷത ഏറ്റവും പുതിയ iOS ബീറ്റ അപ്ലിക്കേഷനിലാണ് കണ്ടെത്തിയത്. നെറ്റ്ഫ്ലിക്സ് ട്രെയിലറുകൾ വാട്‌സ്ആപ്പിനുള്ളിൽ നേരിട്ട് പ്ലേ ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഒരു ഉപയോക്താവ് നെറ്റ്ഫ്ലിക്സ് ഷോയുടെ അല്ലെങ്കിൽ മൂവിയുടെ ട്രെയിലർ ഷെയർ ചെയ്താൽ iOS ഉപയോക്താവിന് ഇത് പിക്ച്ചർ-ഇൻ-പിക്ചർ ഫോർമാറ്റിൽ പ്ലേ ചെയ്യാൻ കഴിയും. ഷെയർ ചെയ്ത വീഡിയോ കാണാൻ ഇനി ലിങ്കിൽ കയറി നെറ്റ്ഫ്ലിക്സ് ആപ്പിലേക്ക് റീഡയറക്ട് ആയി പോകേണ്ട ആവശ്യം ഉണ്ടാകില്ല.

iOS ബീറ്റ

യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്‌ഫോമുകൾക്കായി വാട്ട്‌സ്ആപ്പ് ഓഫർ ചെയ്യുന്നതിന് സമാനമാണ് ഈ പുതിയ ഫീച്ചറിൻറെയും സവിശേഷത. നേരത്തെ സൂചിപ്പിച്ചതുപോലെ ഈ സവിശേഷത iOS പ്ലാറ്റ്ഫോമിലാണ് ഇപ്പോൾ പരീക്ഷിക്കുന്നത്. നിങ്ങൾ ബീറ്റ പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ ഈ സവിശേഷത കാണുന്നതിന് നിങ്ങൾക്ക് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താൽ മതിയാകും.

കൂടുതൽ വായിക്കുക : വാട്സ്ആപ്പ് പേ ഇന്ത്യയിൽ എല്ലാവർക്കും ലഭ്യമാക്കുമെന്ന് മാർക്ക് സക്കർബർഗ്കൂടുതൽ വായിക്കുക : വാട്സ്ആപ്പ് പേ ഇന്ത്യയിൽ എല്ലാവർക്കും ലഭ്യമാക്കുമെന്ന് മാർക്ക് സക്കർബർഗ്

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പിൻറെ ഈ പുതിയ ഫീച്ചർ എപ്പോൾ പുറത്തിറങ്ങുമെന്നതിനെക്കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നും ഇല്ല. ആമസോൺ പ്രൈം വീഡിയോ അല്ലെങ്കിൽ ഹോട്ട്സ്റ്റാർ പോലുള്ള മറ്റ് വീഡിയോ പ്ലാറ്റ്‌ഫോമുകൾക്കായി വാട്ട്‌സ്ആപ്പ് സമാനമായ ഫീച്ചർ പരീക്ഷിക്കുന്നുണ്ടോ എന്ന കാര്യത്തിലും ഇതുവരെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.

ഡാർക്ക് മോഡ്

വരാനിരിക്കുന്ന സവിശേഷതകളെക്കുറിച്ച് പറയുമ്പോൾ, വാട്ട്‌സ്ആപ്പ് ദീർഘനാളായി പുറത്തിറക്കുമെന്ന റൂമറുകളുള്ള ഡാർക്ക് മോഡ് അതിന്റെ അപ്ലിക്കേഷനിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയാണ്. റിപ്പോർട്ടുകൾ അനുസരിച്ച് iOS അപ്ലിക്കേഷന് ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന വിധത്തിൽ രണ്ട് തരം ഡാർക്ക് തീമുകൾ ലഭിക്കാൻ സാധ്യതയുണ്ട്. ആദ്യത്തേതിൽ പട്ടികയ്ക്കും സെൽ പശ്ചാത്തലത്തിനും വളരെ ഇരുണ്ട നിറമായിരിക്കും ഉണ്ടായിരിക്കുക. രണ്ടാമത്തേത് പട്ടികയ്ക്കും സെൽ പശ്ചാത്തലത്തിനും മൃദുവായ ഇരുണ്ട നിറങ്ങൾ ഉള്ളതായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

ഫിംഗർപ്രിന്റ് ലോക്ക് സപ്പോർട്ട്

അടുത്തിടെ വാട്ട്‌സ്ആപ്പ് അതിന്റെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഫിംഗർപ്രിന്റ് ലോക്ക് സപ്പോർട്ട് അവതരിപ്പിച്ചിരുന്നു. ഈ ബയോമെട്രിക് ഓതൻറിക്കേഷൻ ഉപയോക്താക്കൾക്ക് അവരുടെ സന്ദേശങ്ങൾ മറ്റുള്ളവർ അനുമതിയില്ലാതെ വായിക്കുന്നതിൽ നിന്ന് തടയുന്നതിനും അധിക സുരക്ഷയ്ക്കും സഹായിക്കും. ടച്ച് ഐഡി, ഫെയ്സ് ഐഡി എന്നിവയ്ക്കുള്ള സപ്പോർട്ടോടെ ഈ സവിശേഷത ആദ്യം iOS- ൽ അവതരിപ്പിച്ചു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

കൂടുതൽ വായിക്കുക : നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഡാറ്റകൾ കേന്ദ്രസർക്കാരിന് ലഭിക്കുമോ? സുപ്രിം കോടതി ഇടപടുന്നുകൂടുതൽ വായിക്കുക : നിങ്ങളുടെ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് ഡാറ്റകൾ കേന്ദ്രസർക്കാരിന് ലഭിക്കുമോ? സുപ്രിം കോടതി ഇടപടുന്നു

വാട്സ്ആപ്പ് പേ

അതിനൊപ്പം തന്നെ ഇന്ത്യയിൽ വാട്സ്ആപ്പ് പേ അധികം വൈകാതെ എല്ലാവർക്കുമായി ലഭ്യമാക്കുമെന്ന് മാർക്ക് സക്കൻർഗ് വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പ് പേ പരീക്ഷണ ഘട്ടത്തിലാണെന്നും പരീക്ഷണ ഘട്ടത്തിൽ തന്നെ ഇന്ത്യയിലെ പല ആളുകൾക്കും ആപ്പ് ഉപയോഗിക്കാനുള്ള താല്പര്യം വ്യക്തമായിട്ടുള്ളതാണെന്നും സക്കൻബർഗ് വ്യക്തമാക്കി. ഇന്ത്യയിലെ എല്ലാവർ‌ക്കുമായി ഉടൻ‌ തന്നെ വാട്സ്ആപ്പ് പേ ആരംഭിക്കാൻ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം തങ്ങൾക്ക് ഉണ്ടെന്നും അതിന് എല്ലാ കാര്യങ്ങളും ശരിയാകുമ്പോൾ വാർത്തകൾ പുറത്ത് വിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Best Mobiles in India

English summary
WhatsApp is reportedly getting a new feature that will come as a boon to those who enjoy streaming videos online. Especially those who watch a lot of videos on Netflix. An upcoming WhatsApp feature will reportedly let users watch Netflix videos without needing to leave the app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X