Home
Apps

വാട്സ്ആപ്പിൽ വരാനിരിക്കുന്ന കിടിലൻ ഫീച്ചറുകൾ ഇവയാണ്

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ലോകത്താകമാനം വൻ ജനപ്രിതി നേടിയിട്ടുള്ള വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും ആകർഷകമായ ഫീച്ചറുകൾ കൊണ്ടുവരാറുണ്ട്. സുരക്ഷ വർധിപ്പിക്കുക, ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് വാട്സ്ആപ്പിന്റെ അപ്ഡേറ്റുകൾ വരാറുള്ളത്. ഇത്തരത്തിൽ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഇതിനകം തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. വാട്സ്ആപ്പിന്റെ വരാൻ പോകുന്ന ചില സവിശേഷതകളാണ് നമ്മളിന്ന് നോക്കുന്നത്. ഇവയിൽ ചിലത് നിലവിൽ പരീക്ഷിക്കുന്നതിനായി ബീറ്റ വേർഷനിൽ പോലും വന്നിട്ടുള്ളവയുമാണ്.

ബീറ്റ പതിപ്പ്

സാധാരണയായി എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കുന്നതിന് മുമ്പ് വാട്സ്ആപ്പ് അതിന്റെ ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകളുടെ ബീറ്റ പതിപ്പുകളിൽ വരാനിരിക്കുന്ന ഫീച്ചറുകൾ പരിശോധിക്കാറുണ്ട്. ഇത്തരത്തിൽ ഇപ്പോൾ പരീക്ഷണത്തിലുള്ളതും വൈകാതെ തന്നെ എല്ലാവർക്കുമായി ലഭ്യമാകാൻ സാധ്യതയുള്ളതുമായ ചില സവിശേഷതകളാണ് നമ്മളിന്ന് പരിശോധിക്കുന്നത്. ഈ ഫീച്ചറുകളെല്ലാം പുറത്തിറങ്ങുമെന്ന് ഉറപ്പ് പറയാന സാധിക്കില്ല. എങ്കിലും ഇവ പരീക്ഷണങ്ങൾക്ക് ശേഷം മാറ്റങ്ങളോടെ എല്ലാവർക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

സെർച്ച് മെസേജ് ഷോർട്ട്കട്ട്

സെർച്ച് മെസേജ് ഷോർട്ട്കട്ട്

അടുത്തിടെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് സെർച്ച് മെസേജ് ഷോർട്ട്കട്ട് എന്ന പുതിയ ഫീച്ചറിൽ പരീക്ഷിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പ്രൊഫൈലിലേക്ക് പോയി ചാറ്റിനുള്ളിൽ ഒരു പ്രത്യേക മെസേജ് സെർച്ച് ചെയ്ത് കണ്ടെത്താന സഹായിക്കുന്ന ഫീച്ചറാണ് ഇത്. ഇത് ചില ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമാണ്. സെർച്ച് മെസേജ് ഷോർട്ട്കട്ട് ഐഒഎസ് ഉപയോക്താക്കൾക്കും പരീക്ഷണത്തിനായി നൽകാനുള്ള തയ്യാറെടുപ്പിലാണ് വാട്സ്ആപ്പ് എന്നാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വരും.

മെസേജ് റിയാക്ഷൻസ്

മെസേജ് റിയാക്ഷൻസ്

ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് മെസേഞ്ചറിലും കാണുന്നത് പോലെ മെസേജ് റിയാക്ഷൻസ് എന്ന പുതിയ ഫീച്ചർ വാട്സ്ആപ്പിലും അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഡെസ്‌ക്‌ടോപ്പ് പതിപ്പിന് വേണ്ടിയും ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് മെസേജുകൾക്ക് റിപ്ലെ നൽഷകുന്നതിന് പകരം ആ മെസേജുകൾക്ക് ഏതെങ്കിലും ഇമോജിയിലൂടെ റിയാക്ഷൻ നൽകാൻ സഹായിക്കുന്നതാണ്. ലിസ്റ്റുചെയ്തിരിക്കുന്ന ആറ് ഇമോജികളിൽ ഒന്നിൽ നിന്ന് റിയാക്ഷൻ തിരഞ്ഞെടുക്കാം.

ക്യാമറ മീഡിയ ബാർ

ക്യാമറ മീഡിയ ബാർ

ക്യാമറ മീഡിയ ബാർ എന്ന പുതിയ ഫീച്ചർ പുറത്തിറക്കാനും വാട്സ്ആപ്പ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ക്രോൾ ചെയ്യാവുന്ന മീഡിയ ബാർ നീക്കം ചെയ്തതായിരിക്കം ഇത് സ്ഥാപിക്കുക. അതുവഴി ഉപയോക്താക്കൾക്ക് തങ്ങളുടെ കോൺടാക്റ്റുകളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ തിരഞ്ഞെടുക്കാനാകും. ഈ ഫീച്ചറുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ നിന്നും ക്യാമറ പ്രവർത്തനത്തിനായി സ്ക്രോൾ ചെയ്യാവുന്ന മീഡിയ ബാർ മാറ്റി സ്ഥാപിക്കുമെന്നാണ് പറയുന്നത്. ആപ്പിന്റെ ഏറ്റവും പുതിയ ഐഒഎസ് ബീറ്റ പതിപ്പിന്റെ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കും.

ഇമോജി ഷോർട്ട്കട്ട്സ്

ഇമോജി ഷോർട്ട്കട്ട്സ്

ഇമോജികളിലേക്ക് അതിവേഗം ആക്‌സസ് നൽകുന്ന പുതിയൊരു ഫീച്ചർ ആപ്പിലേക്ക് കൊണ്ടുവരുന്നുണ്ട്. യൂണിവേഴ്‌സൽ വിൻഡോസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ്പിന്റെ പതിപ്പിലാണ് ഈ പുതിയ ഫീച്ചറുകൾ കൊണ്ടുവരുന്നത്. ഉപയോക്താക്കൾ കോളൻ ഉപയോഗിച്ച് പ്രത്യേക കീവേഡുകൾ ടൈപ്പ് ചെയ്യുമ്പോൾ, കീവേഡുമായി ബന്ധപ്പെട്ട എല്ലാ ഇമോജികളും ആപ്പ് കാണിക്കും. മൈക്രോസോഫ്റ്റ് സ്റ്റോറിൽ നിന്ന് ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്‌ത് ഫീച്ചർ ആക്‌സസ് ചെയ്യാൻ കഴിയും.

ന്യൂ വോയിസ് കോൾസ് യുഐ

ന്യൂ വോയിസ് കോൾസ് യുഐ

വാട്സ്ആപ്പ് അതിന്റെ പ്ലാറ്റ്‌ഫോമിൽ വോയ്‌സ് കോളുകൾക്കായി ഒരു പുതിയ ഉപയോക്തൃ ഇന്റർഫേസും തയ്യാറാക്കുന്നുണ്ട്. പുതിയ യുഐ ഒരു ഗ്രൂപ്പ് കോളിൽ ആപ്പിന്റെ ഇന്റർഫേസ് വോയ്‌സ് കോളിന് സമാനമായി കാണിക്കുന്നു. റീ ഡിസൈൻ ചെയ്ത യുഐ ബാഗ്രൌണ്ടിൽ ഒരു പ്രത്യേക വാൾപേപ്പർ ഉപയോഗിച്ച് ഓരോ ഉപയോക്താവും സംസാരിക്കുന്നിടത്തെല്ലാം ശബ്ദ തരംഗത്തിന്റെ രൂപം കാണിക്കുന്നു. ആപ്പിന്റെ ഐഒഎസ് പതിപ്പിന്റെ ബീറ്റ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമായിട്ടുണ്ട്. വൈകാതെ ഇത് ആൻഡ്രോയിഡിലും പരീക്ഷിക്കുമെന്നും എല്ലാവർക്കുമായി ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
WhatsApp introduces several new features in each update. Let's take a look at the upcoming features in WhatsApp.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X