WhatsApp Pay: കാത്തിരിപ്പിനൊടുവിൽ വാട്സ്ആപ്പ് പേ എത്തുന്നു; എൻപിസിഐയുടെ അനുമതി ലഭിച്ചു

|

കാത്തിരിപ്പിനൊടുവിൽ വാട്സ്ആപ്പ് പേ ഇന്ത്യയിലേക്ക്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻപിസിഐ) നിന്ന് പേയ്മെന്റ് സർവ്വീസ് തുടങ്ങാൻ വാട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്കിന് അനുമതി ലഭിച്ചു. സർക്കാരിന്റെ യുപിഐ സ്കീം ഉപയോഗിച്ച് തന്നെയായിരിക്കും വാട്സ്ആപ്പ് പേ പ്രവർത്തിക്കുക. വാട്സ്ആപ്പ് മെസേജിങ് ആപ്പിനൊപ്പം തന്നെ പേയ്മെന്റ്സ് സേവനവും നൽകാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ബീറ്റ
 

ബീറ്റ പരിശോധനയുടെ ഭാഗമായി ഇന്ത്യയിലെ ഒരു ദശലക്ഷം ഉപയോക്താക്കൾക്ക് 2018 മുതൽ വാട്ട്‌സ്ആപ്പ് പേ സേവനം ലഭ്യമാക്കിയിരുന്നു. എൻ‌പി‌സി‌ഐയുടെ അംഗീകാരം ലഭിക്കാൻ വൈകിയതിനാലാണ് ഔദ്യോഗികമായി സേവനം ആരംഭിക്കാൻ വൈകിയത്. വാട്സ്ആപ്പിന് ഇന്ത്യയിൽ വൻ ഉപഭോക്തൃ പിന്തുണയാണ് ഉള്ളത്. ഈ പിന്തുണ വാട്സ്ആപ്പ് പേയ്മെന്റ്സ് എന്ന സേവനത്തെ വേഗത്തിൽ ജനപ്രീയമാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌പി‌സി‌ഐ) ഡിജിറ്റൽ പേയ്‌മെന്റ് സേവനം ഘട്ടംഘട്ടമായി പ്രവർത്തിപ്പിക്കാൻ വാട്സ്ആപ്പിന് അനുമതി നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്യുന്നു. ആർ‌ബി‌ഐ വാട്സ്ആപ്പിന് അംഗീകാരം നൽകി ദിവസങ്ങൾക്ക് ശേഷമാണ് എൻ‌പി‌സി‌ഐ അംഗീകാരവും ലഭിച്ചത്.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പ്സിന് 15-ാം പിറന്നാൾ; ഇനി രൂപവും ഭാവവും മാറും

റോൾ ഔട്ട്

റോൾ ഔട്ടിന്റെ ആദ്യ ഘട്ടത്തിൽ 10 ദശലക്ഷത്തിലധികം ആളുകൾക്ക് വാട്സ്ആപ്പ് പേ മെസേജിംഗ് ആപ്പ് വഴി ലഭ്യമാക്കും. ലോഞ്ചിന് ശേഷം വാട്ട്‌സ്ആപ്പ് പേ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ പേയ്‌മെന്റ് അപ്ലിക്കേഷനുകളിലൊന്നായി മാറുമെന്ന് വ്യക്തമാണ്. നിലവിൽ വാട്സ്ആപ്പ് അപ്ലിക്കേഷന് രാജ്യത്ത് 450 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്.

വാട്‌സ്ആപ്പ്
 

വാട്‌സ്ആപ്പ് പേയ്ക്ക് എൻ‌പി‌സി‌ഐയിൽ നിന്ന് അനുമതി ലഭിക്കാൻ വളരെയേറെ ബുദ്ധിമുട്ടേണ്ടി വന്നിരുന്നു. വാട്സ്ആപ്പിന്റെ മാതൃ കമ്പനിയായ ഫേസ്ബുക്ക് പാലിക്കേണ്ട ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം. വാട്‌സ്ആപ്പിന് ഡാറ്റ സംരക്ഷണ സ്വഭാവം കണക്കിലെടുത്ത് അനുമതി നൽകുന്നതിൽ റിസർവ് ബാങ്കും ഇന്ത്യൻ സർക്കാരും താല്പര്യം കാണിച്ചില്ല.

ഡിജിറ്റൽ പേയ്മെന്റ്

ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെന്റ് മേഖലയിൽ വാട്സ്ആപ്പ് പേയുടെ പ്രവർത്തനം സുഗമമാവില്ല. ഇതിനകം തന്നെ നിരവധി പേയ്‌മെന്റ് അപ്ലിക്കേഷനുകൾ വിപണിയിൽ ഉണ്ട്. അലി ബാബയുടെ പിന്തുണയുള്ള പേടിഎം, ഗൂഗിളിന്റെ ഗൂഗിൾ പേ ആപ്ലിക്കേഷൻ, ഫോൺ പെ, മൊബിവിക് എന്നിവയുമായുള്ള കടുത്ത മത്സരത്തിനായിരിക്കും ഇനി ഈ വിപണി സാക്ഷ്യം വഹിക്കുക.

കൂടുതൽ വായിക്കുക: ഹോട്ട്സ്റ്റാർ ഇനി ഡിസ്നി+ ഹോട്ട്സ്റ്റാർ; ലോഞ്ച് മാർച്ച് 29ന്

ഗൂഗിൾ പേ

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്‌മെന്റ് അപ്ലിക്കേഷനാണ് ഗൂഗിൾ പേ. രണ്ടാം സ്ഥാനത്തുള്ളത് പേടിഎമ്മാണ്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ആധിപത്യം പുലർത്തുന്ന ഈ അപ്ലിക്കേഷനുകളുടെ വിപണി പിടിച്ചെടുക്കലായിരിക്കും വാട്സ്ആപ്പ് പേയുടെ ലക്ഷ്യം. വാട്സ്ആപ്പിന്റെ ജനപ്രീതി പേയ്മെന്റ് ആപ്പിലേക്ക് കൂടി വികസിപ്പിക്കാൻ കമ്പനി ശ്രമിക്കും.

പേടിഎം

പേടിഎം, ഫോൺ പെ, ഗൂഗിൾ പേ എന്നിവയടക്കമുള്ള പേയ്‌മെന്റ് ആപ്ലിക്കേഷനുകൾ പണം കൈമാറുന്നതിനോ പേയ്‌മെന്റുകൾ നടത്തുന്നതിനോ മാത്രമല്ല ഉപയോഗിക്കുന്നത്. മൂവി, ട്രെയിൻ, വിമാന ടിക്കറ്റുകൾ എന്നിവ ബുക്ക് ചെയ്യുന്നതിനും മെട്രോ കാർഡുകൾ ഡിടിഎച്ച് മുതലായവ റീചാർജ് ചെയ്യുന്നതിനും ഈ ആപ്പുകളിൽ സംവിധാനങ്ങളുണ്ട്.

ബാങ്ക് അക്കൗണ്ട്

നിലവിലുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പുകളിൽ ഉപയോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറാനുള്ള സംവിധാനവും ലഭ്യമാണ്. വാട്സ്ആപ്പ് പേ പേടിഎം പോലെ സ്വന്തം വാലറ്റ് ഉണ്ടാക്കുമോ എന്ന കാര്യവും വ്യക്തമല്ല. എന്തായാലും ഇന്ത്യയിലെ ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗത്ത് വലിയ മുന്നേറ്റത്തിന് വാട്സ്ആപ്പ് പേയുടെ വരവോടെ സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കാവുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക, നിങ്ങളുടെ ഫയലുകൾ ഹാക്ക് ചെയ്യപ്പെട്ടേക്കാം

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp Pay will be finally available to Indian users as Facebook has got a nod from the National Payments Corporation of India for launching the payment app in India. The rollout will allow the messaging app to grow its payment services using government's UPI scheme. In 2018, the Facebook-backed messaging app stated that they are offering WhatsApp Pay to one million users in India as part of beta testing. However, it couldn’t launch formally because of the delay in approval by NPCI.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X