WhatsApp Pay: ഗൂഗിൾ പേയ്ക്ക് പണികൊടുക്കാൻ വാട്സ്ആപ്പ് പേ ഈ വർഷം പകുതിയോടെ ഇന്ത്യയിൽ

|

എല്ലാ ഓൺലൈൻ സേവനദാതാക്കളും ഒരൊറ്റ സ്വൈപ്പിൽ ഓൺലൈൻ ഇടപാടുകൾ നടത്തുന്ന കാലത്ത് ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പും ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്ക് കടന്ന് വന്നിരിക്കുകയാണ്. ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിൽ തങ്ങളുടെ പേയ്മെന്റ് സർവ്വീസ് ആരംഭിക്കാൻ പാട് പെടുകയാണ് വാട്സ്ആപ്പ് ഉടമസ്ഥരായ ഫേസ്ബുക്ക്. 2018ൽ ഇന്ത്യയിൽ ട്രയൽ ആരംഭിച്ചുവെങ്കിലും ഇതുവരെ പ്രവർത്തനം തുടങ്ങാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല.

 

വാട്സ്ആപ്പ്

ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്മെന്റ് നേരിടുന്ന പ്രധാന പ്രശ്നം സർക്കാരിന്റെ 100 ശതമാനം ഡാറ്റയും പ്രാദേശികവത്കരിക്കുന്ന എന്ന നയമാണ്. ഇന്ത്യയിലെ ഡിജിറ്റൽ ഇടപാടുകളുടെ എല്ലാ ഡാറ്റയും ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്നാണ് നിയമം. ഇത് പാലിക്കാൻ വിദേശത്ത് ആസ്ഥാനമുള്ള വാട്സ്ആപ്പിന് സാധിക്കാത്തതാണ് സേവനം ആരംഭിക്കുന്നതിന് തടസമാകുന്നത്. ഈ ലൈസൻസിങ് പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ വാട്സ്ആപ്പ് പേ ഇന്ത്യയിൽ ആരംഭിക്കാൻ സാധിക്കുകയുള്ളു.

സക്കർബർഗ്

ഇന്ത്യയിൽ വാട്സ്ആപ്പ് പേയ്മെന്റ്സ് വരുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കിടെ ഇന്ത്യ, ഫിലിപ്പൈൻസ്, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങളിൽ പേയ്‌മെന്റ് സേവനങ്ങൾ വരും മാസങ്ങളിൽ പുറത്തിറക്കാൻ വാട്‌സ്ആപ്പ് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. അടുത്ത ആറ് മാസത്തിനുള്ളിൽ നിരവധി രാജ്യങ്ങൾക്ക് ഈ സേവനം ലഭിക്കുമെന്ന് കമ്പനിയുടെ സിഇഒ മാർക്ക് സക്കർബർഗ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

കൂടുതൽ വായിക്കുക: യൂട്യൂബ് വീഡിയോ ബാഗ്രൌണ്ടിൽ പ്ലേ ചെയ്യാനുള്ള എളുപ്പവഴി ഇതാണ്കൂടുതൽ വായിക്കുക: യൂട്യൂബ് വീഡിയോ ബാഗ്രൌണ്ടിൽ പ്ലേ ചെയ്യാനുള്ള എളുപ്പവഴി ഇതാണ്

വാട്സ്ആപ്പ് പേയ്‌മെന്റ് സേവനം
 

വാട്സ്ആപ്പ് പേയ്‌മെന്റ് സേവനം

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് പേ ഫീച്ചർ ഉപയോഗിച്ച് പണം അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും. മറ്റ് പല ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങളെയും പോലെ ഇതും ഒരു യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ്) ഉപയോഗിച്ചുള്ള ഇടപാടാണ്. ഈ സേവനം ഉപയോഗിക്കാൻ താൽപ്പര്യമുള്ള ഉപയോക്താക്കൾ ആദ്യം അവരുടെ ബാങ്ക് അക്കൌണ്ട് ലിങ്കുചെയ്യുകയും അപ്ലിക്കേഷനിൽ ഒരു എം‌പി‌എൻ സജ്ജമാക്കി പേയ്‌മെന്റുകൾ ഓതന്റിക്കേറ്റ് ചെയ്യുകയും വേണം. ഈ ഫീച്ചർ വഴി ഒരു ഫോട്ടോ അയയ്‌ക്കുന്നതു പോലെ എളുപ്പത്തിൽ ഏത് ചാറ്റിലും പേയ്‌മെന്റുകൾ അയയ്‌ക്കാനും സ്വീകരിക്കാനും കഴിയും.

യുപിഐ

വാട്സ്ആപ്പ് പേ യുപിഐ സ്റ്റാൻഡേർഡിനെ അടിസ്ഥാനമാക്കിയുള്ളതാണെന്നതിനാൽ, ഇത് ഗൂഗിൾ പേ, ഫോൺപേ യുപിഐ പേയ്‌മെന്റ് സേവനങ്ങൾക്ക് വൻ വെല്ലുവിളിയാകും എന്ന കാര്യത്തിൽ സംശയമില്ല. ഇന്ത്യൻ ടെലിക്കോം വിപണിയിലെ ഏറ്റവും ശക്തരായ റിലയൻസ് ജിയോ ഇന്ത്യയിൽ ജിയോ യുപിഐ പേയ്‌മെന്റ് സേവനം കൊണ്ടുവരാൻ ഒരുങ്ങുന്നുവെന്നത് ശ്രദ്ധേയമാണ്. ജിയോ കൂടി വരുന്നതോടെ ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് വിപണി കടുത്ത മത്സരത്തിന് കൂടി സാക്ഷിയാകും.

10 ദശലക്ഷത്തിലധികം വ്യാപാരികൾ

നിലവിൽ ഡിജിറ്റൽ പേയ്‌മെന്റുകളുമായി പൊരുത്തപ്പെട്ട് അതിവേഗം വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യ. ഡിജിറ്റൽ ഇടപാടുകൾ സ്വീകരിക്കുന്ന 10 ദശലക്ഷത്തിലധികം വ്യാപാരികൾ രാജ്യത്ത് ഉണ്ട്. രാജ്യത്ത് 400 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വാട്സ്ആപ്പ് ഡിജിറ്റൽ പേയ്മെന്റ് രംഗത്തേക്ക് ചുവട് വയ്ക്കുന്നതോടെ ഇന്ത്യൻ ഡിജിറ്റൽ പേയ്മെന്റ് രംഗം മൊത്തത്തിൽ മാറി മറിയാൻ സാധ്യതയുണ്ട്.

കൂടുതൽ വായിക്കുക: ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് സംരക്ഷിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുകകൂടുതൽ വായിക്കുക: ഹാക്കർമാരിൽ നിന്ന് നിങ്ങളുടെ വാട്സ്ആപ്പ് അക്കൌണ്ട് സംരക്ഷിക്കാൻ ഈ 7 കാര്യങ്ങൾ ശ്രദ്ധിക്കുക

ഗൂഗിൾ പേ

വാട്‌സ്ആപ്പ് പേ ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ ഉള്ള ഏറ്റവും വലിയ ഗുണം ഇതിനായി പ്രത്യേകം പരസ്യങ്ങളോ വിപണിയിൽ സാധാരണ പുതുതായി വരുന്ന കമ്പനി നടത്തേണ്ട പ്രചരണ പ്രവർത്തനങ്ങളോ ആവശ്യമില്ല എന്നതാണ്. വാട്സ്ആപ്പ് ഉപയോഗിക്കുന്ന വലിയൊരു വിഭാഗം ഉപയോക്താക്കളും ഈ സേവനത്തിലേക്ക് സ്വാഭാവികമായി എത്തിച്ചേരും. ഗൂഗിൾ പേ ഗൂഗിൾ എന്ന ബ്രാന്റ് വാല്യുവും ഓഫറുകളും കൊണ്ട് ഇന്ത്യയിൽ കരുത്താർജിച്ചതുപോലെ വാട്സ്ആപ്പും ഇന്ത്യയിൽ ശക്തമായ സാന്നിധ്യമാകും.

Best Mobiles in India

English summary
In the era of digital payments when every other service provider is gearing up to make online transactions with a single swipe, WhatsApp is struggling to roll out its service in India. The Facebook-owned instant messaging service introduced payment service in 2018 on a trial basis but it faced licensing issues due to the lack of 100% data localization.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X