Home
Apps

വാട്സ്ആപ്പ് പേയ്‌മെന്റ്സ് വഴി പണം അയച്ചാൽ സൌജന്യമായി ക്യാഷ്ബാക്ക് നേടാം

ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്സ്ആപ്പ് അതിന്റെ ഉപയോക്താക്കൾക്കായി യുപിഐ പേയ്‌മെന്റ് ഓപ്ഷൻ അവതരിപ്പിച്ചിരുന്നു. വാട്സ്ആപ്പ് ആപ്പ് വഴി തന്നെ പണം അയക്കാൻ സാധിക്കുന്ന സംവിധാമാണ് വാട്സ്ആപ്പ് പേ. വലിയ പ്രതീക്ഷയോടെയാണ് ഈ ഫീച്ചർ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത് എങ്കിലും അത്രയും സ്വീകാര്യത ലഭിച്ചിരുന്നില്ല. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയവ ഇന്ത്യയിലെ യുപിഐ പേയ്മെന്റ് മേഖലയിൽ ശക്തമായ സാന്നിധ്യമാണ്. ഇപ്പോഴിതാ വാട്സ്ആപ്പ് പേയ്മെന്റ്സിൽ ക്യാഷ്ബാക്ക് ഓഫർ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ്.

ക്യാഷ്ബാക്ക്

ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവയുടെ ജനപ്രീതിയിൽ പ്രധാന പങ്ക് വഹിച്ചത് ക്യാഷ്ബാക്ക് ഓഫറുകളാണ്. വാട്സ്ആപ്പ് പേയിൽ ഇനി മുതൽ ക്യാഷ്ബാക്ക് ആനുകൂല്യങ്ങൾ നൽകുമെന്നും അതുവഴി ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയുമായി മത്സരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വാട്സ്ആപ്പ് അതിന്റെ പേയ്‌മെന്റ് സേവനം ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്നുണ്ട്. ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.21.20.3-ന് അപ്‌ഡേറ്റിലൂടെയാണ് ഇത് ലഭിക്കുന്നത്. ഇതുവഴി 51 രൂപ വരെ ഡിസ്കൌണ്ടാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. അഞ്ച് കോൺടാക്ടുകൾക്ക് വരെ പണമയച്ചുകൊണ്ട് ക്യാഷ്ബാക്ക് നേടാൻ സാധിക്കുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

വാട്സ്ആപ്പ് പേയ്മെന്റ് ക്യാഷ്ബാക്ക് പ്രോഗ്രാം

വാട്സ്ആപ്പ് പേയ്മെന്റ് ക്യാഷ്ബാക്ക് പ്രോഗ്രാം

വാട്സ്ആപ്പ് പേയ്‌മെന്റ് ക്യാഷ്ബാക്ക് പ്രോഗ്രാമിന് കീഴിൽ ഈ യുപിഐ സേവനം വഴി ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കൾക്ക് 51 രൂപ ക്യാഷ്ബാക്ക് ആണ് ലഭിക്കുന്നത്. ആപ്പ് ചാറ്റ് വിൻഡോയുടെ മുകളിൽ ഒരു ബാനർ കാണാം. "ഗീവ് ക്യാഷ്, ഗെറ്റ് rs 51 ക്യാഷ്ബാക്ക്" എന്ന മെസേജാണ് ഈ ബാനറിൽ ഉള്ളത്. നിലവിൽ ഈ ക്യാഷ്ബാക്ക് ഓഫർ ആപ്പിന്റെ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകൂ, എന്നാൽ ഇത് രാജ്യത്തുടനീളമുള്ള എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

വാട്സ്ആപ്പ് പേയ്‌മെന്റ് ക്യാഷ്ബാക്ക്

വാട്സ്ആപ്പ് പേയ്‌മെന്റ് ക്യാഷ്ബാക്ക് പ്രോഗ്രാമിന്റെ ഏറ്റവും മികച്ച കാര്യം ക്യാഷ്ബാക്ക് ലഭിക്കുന്നതിന് ഉപയോക്താക്കൾക്ക് നിശ്ചിത തുക വരെയുള്ള പേയ്മെന്റുകൾ നൽകണം എന്ന നിർബന്ധം ഇല്ല എന്നതാണ്. ആളുകൾ അയക്കുന്ന തുക പരിഗണിക്കാതെ തന്നെ 51 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഒരു രൂപ അയച്ചാൽ പോലും ഈ ക്യാഷ്ബാക്ക് ലഭ്യമാകും. ആപ്പ് ഉപയോക്താക്കളെ പരമാവധി 255 രൂപ വരെ പരമാവധി ക്യാഷ്ബാക്ക് നേടാൻ സഹായിക്കുന്നു. അഞ്ച് വ്യത്യസ്ത കോൺടാക്റ്റുകൾക്ക് പണം അയച്ച് 255 രൂപ ക്യാഷ്ബാക്ക് നേടാൻ സാധിക്കും.

ഇൻസ്റ്റന്റ് മെസേജിങ്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം ക്യാഷ്ബാക്ക് ഓഫറുകൾ വാഗ്ദാനം ചെയ്തുകൊണ്ട് ഉപയോക്താക്കളെ പേയ്‌മെന്റ് സേവനത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഗൂഗിൾ പേയിലേതുപോലെ പേയ്‌മെന്റ് പേജ് കസ്റ്റമൈസ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ബാഗ്രൌണ്ട് കാർഡുകളും ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ആളുകളെ വാട്സ്ആപ്പ് പേ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് കമ്പനിക്ക് ഉള്ളത്. വാട്സ്ആപ്പ് മെസേജിങ് പ്ലാറ്റ്ഫോമിൽ തന്നെ നൽകുന്ന പേയ്മെന്റ് ഫീച്ചറാണ് ഇത്. മെസേജുകൾ അയക്കുന്ന ലാഘവത്തിൽ പണം അയക്കാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. എളുപ്പത്തിൽ ഉപയോഗിക്കാം എന്നത് തന്നെയാണ് ഈ ഫീച്ചറിന്റെ ഗുണം.

പേയ്‌മെന്റ് സ്‌ക്രീൻ

ഇതിന് മുമ്പ് പേയ്‌മെന്റ് സ്‌ക്രീനിലേക്ക് സ്റ്റിക്കറുകൾ ചേർക്കാനും പണത്തിനൊപ്പം ഈ സ്റ്റിക്കറുകൾ അവരുടെ കോൺടാക്‌റ്റുകളിലേക്ക് അയയ്ക്കാനുമുള്ള സൗകര്യം വാട്സ്ആപ്പ് പേയ്‌മെന്റ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ മണി എക്‌സ്‌ചേഞ്ച് രീതിയുമായി ബന്ധപ്പെട്ട് അഞ്ച് വ്യത്യസ്ത സ്റ്റിക്കർ പായ്ക്കുകൾ നൽകുന്നുണ്ട്. ഉപയോക്താക്കൾക്ക് ഡൗൺലോഡ് ചെയ്യാനും പേയ്‌മെന്റ് പേജിനൊപ്പം സ്റ്റിക്കറുകൾ ചേർക്കാനും കോൺടാക്‌റ്റുകൾക്ക് അയയ്‌ക്കാനും കഴിയും. വാട്സ്ആപ്പ് പേയ്‌മെന്റുകൾക്കായി ക്യുആർ കോഡ് സ്‌കാനിംഗ് ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു. ഇത് ഇതിലൂടെ സ്കാൻ ചെയ്തുകൊണ്ട് പേയ്‌മെന്റുകൾ നടത്താൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
People who send money through WhatsApp payments now get a cashback of Rs 51. This cashback is available for up to 5 transactions
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X