വാട്സ്ആപ്പ് പിങ്കിന് പിന്നിൽ വൻ ചതി, ഹാക്കർമാർ ലക്ഷ്യം വയ്ക്കുന്നത് നിങ്ങളുടെ സ്വകാര്യ ഡാറ്റ

|

ഇന്ന് വിപണിയിൽ ലഭ്യമായ എല്ലാ സ്മാർട്ട്‌ഫോണുകളിലും വാട്‌സ്ആപ്പ് ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് സേവനങ്ങളിൽ ഒന്നാണ് ഇത്. വർഷങ്ങളായി ഓരോ അപ്ഡേറ്റിലും പുതിയ സവിശേഷതകൾ ചേർത്ത് ഉപയോക്താക്കളുടെ ആവശ്യങ്ങൾ വാട്സ്ആപ്പ് നിറവേറ്റുന്നു. പക്ഷേ, നിരവധി ലെയറായുള്ള സുരക്ഷയും എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷനും ഉണ്ടായിരുന്നിട്ടും വാട്സ്ആപ്പ് ഹാക്കർമാരുടെ ഇരയാവുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യതയെ വെല്ലുവിളിക്കുന്ന നിരവധി ആക്രമണങ്ങൾ വാട്സ്ആപ്പിൽ ഉണ്ടാകാറുണ്ട്.

അക്കൗണ്ട്

അടുത്തിടെ ഒരു അക്കൗണ്ട് താൽക്കാലികമായി നിർത്താൻ ഹാക്കറെ സഹായിക്കുന്ന രീതിയിലുള്ള ഒരു പ്രശ്നം വാട്സ്ആപ്പിൽ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ വാട്സ്ആപ്പ് പിങ്ക് എന്ന പുതിയ ചതിയിലേക്കാണ് വാട്സാപ്പ് ഉപയോക്താക്കൾ ചെന്ന് വീഴുന്നത്. ഇതിലൂടെ ഒരു അക്കൗണ്ടിന്റെ നിയന്ത്രണം നേടാൻ ഹാക്കർക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്താണ് ഈ പുതിയ വാട്സ്ആപ്പ് പിങ്ക്?, ഇതിൽ നിന്നും സുരക്ഷിതരായിരിക്കാൻ എങ്ങനെ സാധിക്കും?, പരിശോധിക്കാം.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങികൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങി

വാട്സ്ആപ്പ് പിങ്കിന് പിന്നിലെ ചതി

വാട്സ്ആപ്പ് പിങ്കിന് പിന്നിലെ ചതി

വാട്സ്ആപ്പ് വളരെക്കാലമായി പച്ച നിറത്തിലുള്ള ഡിസൈനിലാണ് ഉള്ളത്. ഇത് ഇഷ്ടപ്പെടാത്ത ഉപയോക്താക്കൾക്ക് വാട്സ്ആപ്പിൽ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന വിധത്തിലുള്ള കസ്റ്റം വാട്സ്ആപ്പ് പ്ലസ് പോലുള്ള അനധികൃത പതിപ്പുകൾ സജീവമാകാൻ കാരണമായി. എന്നാലും കർശനമായ വാട്സ്ആപ്പ് പോളിസികൾ ഉപയോക്താക്കളെ ഇത്തരം ആപ്പുകളുടെ ചതിയിൽ വീഴുന്നതിൽ നിന്നും രക്ഷിക്കുന്നു. ഒരു ഡിവൈസിലേക്ക് മാൽവെയർ വ്യാപിപ്പിക്കുന്നതിനും ഉപയോക്താവിന്റെ അക്കൌണ്ട് ഹാക്ക് ചെയ്യുന്നതിനും സഹായിക്കുന്ന പുതിയൊരു ചതിയണ് വാട്സ്ആപ്പ് പിങ്ക്.

പച്ച തീം

വാട്സ്ആപ്പിന്റെ പച്ച തീം പിങ്ക് ആയി മാറ്റാൻ സാധിക്കുമെന്ന് അവകാശപ്പെടുന്ന ലിങ്ക് ഹാക്കർമാർ അയയ്‌ക്കുന്നു. പക്ഷേ, ഇതൊരു തട്ടിപ്പാണ്. ഒരിക്കൽ ക്ലിക്കുചെയ്‌താൽ ഈ ലിങ്ക് നിങ്ങളുടെ വാട്സ്ആപ്പിന്റെ തീം മാറ്റുന്നതിനുപകരം ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ടിന്റെ പൂർണ നിയന്ത്രണവും നൽകുന്നു. അക്കൗണ്ട് മാത്രമല്ല നിങ്ങളുടെ സ്മാർട്ട്‌ഫോണിലേക്ക് ആക്‌സസ്സ് നേടാനുള്ള സംവിധാനവുനം ഈ മാൽവെയറിൽ ഉണ്ട്.

കൂടുതൽ വായിക്കുക: ക്രിക്കറ്റ് ലൈവായി ഫോണിൽ കാണാനുള്ള മികച്ച സ്ട്രീമിംഗ് ആപ്പുകൾകൂടുതൽ വായിക്കുക: ക്രിക്കറ്റ് ലൈവായി ഫോണിൽ കാണാനുള്ള മികച്ച സ്ട്രീമിംഗ് ആപ്പുകൾ

എപികെ

ഉപയോക്താവ് വാട്സ്ആപ്പ് പിങ്ക് എന്ന പേരിലുള്ള ലിങ്കിൽ ക്ലിക്കുചെയ്താൽ ഒറിജിനലിനോട് സാമ്യമുള്ള ഒരു എപികെ ഡൌൺ‌ലോഡ് പേജിലേക്ക് ഹാക്കർ നിങ്ങളെ റീറൂട്ട് ചെയ്യും. പക്ഷേ ഈ APKയിൽ മാൽവെയർ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസ്റ്റാൾ ചെയ്ത ഡിവൈസിനെ ബാധിക്കുന്നു. ഇത് ഡിവൈസിനെ ബാധിക്കണമെങ്കിൽ ഇൻസ്റ്റാളേഷൻ പൂർത്തിയാക്കണം.

സൈബർ സുരക്ഷ

സൈബർ സുരക്ഷ വിദഗ്ദ്ധനായ രാജ്ശേഖർ രാജാരിയ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴിയാണ് പുതിയ മാൽവെയർ പ്രചരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വാട്സ്ആപ്പ് പിങ്ക് മാൽവെയർ വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ അടുത്തിടെ കണ്ടെത്തിയ സുരക്ഷാ തകരാറുകൾക്ക് സമാനമായ ഒന്നല്ല. ഈ സുരക്ഷാ പ്രശ്നം വാട്സ്ആപ്പ് അംഗീകരിക്കുകയും അത്തരം ലിങ്കുകളെയോ മെസേജുകളോ ലഭിച്ചാൽ ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ വായിക്കുക: പുതിയ സാങ്കേതിക വിദ്യയുമായി സ്കൈപ്പ്, പശ്ചാത്തലത്തിലെ അനാവശ്യ ശബ്ദങ്ങൾ ഇനി പ്രശ്നമാകില്ലകൂടുതൽ വായിക്കുക: പുതിയ സാങ്കേതിക വിദ്യയുമായി സ്കൈപ്പ്, പശ്ചാത്തലത്തിലെ അനാവശ്യ ശബ്ദങ്ങൾ ഇനി പ്രശ്നമാകില്ല

സുരക്ഷിതരാവാൻ ചെയ്യേണ്ടത്

സുരക്ഷിതരാവാൻ ചെയ്യേണ്ടത്

സുരക്ഷിതരായിരിക്കാൻ പുതിയ തീമുകളോ ഫീച്ചറുകളോ വാഗ്ദാനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്ന ഒരു ലിങ്കിലും നിങ്ങൾ ക്ലിക്കുചെയ്യരുത്. അത്തരത്തിലുള്ള ഏതെങ്കിലും ലിങ്കിൽ നിങ്ങൾ അബദ്ധവശാൽ ക്ലിക്കുചെയ്‌തിട്ടുണ്ടെങ്കിൽ, ഇൻസ്റ്റാളേഷൻ പ്രക്രിയ പൂർത്തിയാക്കരുത്. വിശ്വസനീയമല്ലാത്ത സോഴ്സുകളിൽ നിന്നുള്ള ഏതെങ്കിലും ലിങ്കുകൾ ഉപയോഗിക്കുന്നത് ജാഗ്രതയോടെ വേണം. ഇത്തരം തെറ്റായ മെസേജുകളിൽ നിന്നും ലിങ്കുകളിൽ നിന്നും അകന്നുനിൽക്കുന്നതായിരിക്കും സുരക്ഷിതരായിരിക്കാൻ ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.

Best Mobiles in India

English summary
WhatsApp users are now falling to a new scam called WhatsApp Pink. It is reported that the hacker will be able to gain control of an account through this.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X