വാട്സ്ആപ്പിലെ വ്യാജ മെസേജുകളെ തിരിച്ചറിയാൻ പുതിയ സംവിധാനം

|

വാട്സ്ആപ്പ് ഫോർ‌വേർ‌ഡുകൾ‌ കൈകാര്യം ചെയ്യുന്നത് എന്നും തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. നിരവധി ഫോർവേഡ് മെസേജുകളാണ് നമ്മളോരോരുത്തർക്കും ദിവസവും ലഭിക്കുന്നത്. ഇവയിൽ വ്യാജൻ ഏതാണ് ശരിയായത് ഏതാണ് എന്ന് തിരിച്ചറിയുക പ്രയാസമാണ്. ഇത്തരം വ്യാജ മെസേജുകൾ ഉണ്ടാക്കുന്ന തെറ്റിദ്ധാരണകൾ വലിയ കുഴപ്പങ്ങളും ഉണ്ടാക്കുന്നുണ്ട്.

വ്യാജ മെസേജുകൾ

വാട്സ്ആപ്പിലെ വ്യാജ മെസേജുകളെ നിയന്ത്രിക്കാൻ പല തന്ത്രങ്ങളും കമ്പനി പയറ്റിയിട്ടുണ്ട്. ഒന്നും പൂർണമായി വിജയം കണ്ടിട്ടില്ല. ഇപ്പോഴിതാ വ്യാജനെ ഉടനെ കണ്ടെത്താനുള്ള പുതിയ സംവിധാനം ഒരുക്കുകയാണ് വാട്സ്ആപ്പ്. സെർച്ച് മെസജസ് ഓൺ വെബ് എന്ന സംവിധാനമാണ് വ്യാജ മെസേജുകളെ കണ്ടെത്താൻ സഹായിക്കുന്നത്. മെസേജിലുള്ള കണ്ടന്റിന്റെ വസ്തുത പരിശോധിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന സംവിധാനമാണ് ഇത്.

ഗൂഗിൾ പ്ലേ

ഗൂഗിൾ പ്ലേ ബീറ്റ പ്രോഗ്രാമിലൂടെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ വാട്സ്ആപ്പ് അടുത്തിടെ ഒരു അപ്‌ഡേറ്റ് സമർപ്പിച്ചു, അതിൽ സെർച്ച് മെസേജ് എന്ന പുതിയ സവിശേഷത പുതിയ വേർഷനിൽ കൊണ്ടുവരുമെന്ന് അറിയിച്ചിട്ടുണ്ട്. നമുക്ക് ലഭിക്കുന്ന വാട്സ്ആപ്പ് മെസേജുകളുടെ സത്യാവസ്ഥ നിമിഷ നേരം കൊണ്ട് കണ്ടെത്താൻ നമ്മെ സഹായിക്കുന്ന സംവിധാനാണ് പുതിയ ഫീച്ചറിലുള്ളത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ കാണാംകൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡിലീറ്റ് ചെയ്ത മെസേജുകൾ എങ്ങനെ കാണാം

ആൻഡ്രോയിഡ്

ആൻഡ്രോയിഡ് 2.20.94 നായുള്ള വാട്സ്ആപ്പ് ബീറ്റ പതിപ്പിൽ വ്യാജ വാർത്തകളെയും തെറ്റായ വിവരങ്ങളെയും നേരിടാൻ വാട്സ്ആപ്പ് ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചർ കൊണ്ടുവരാനാണ് സാധ്യത. സെർച്ച് മെസേജസ് ഓൺ വെബ് എന്ന് വിളിക്കുന്ന പുതിയ സവിശേഷത ഒരു മെസേജ് സത്യമാണോ അതോ വ്യാജമാണോ എന്ന് പരിശോധിക്കാൻ ഉപയോക്താവിനെ സഹായിക്കും.

ടെക്സ്റ്റ് മെസേജുകൾ

ടെക്സ്റ്റ് മെസേജുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ അധികം ആളുകൾക്ക് ഫോർവേഡ് ചെയ്യുമ്പോൾ അവ പ്രത്യേകം ലേബൽ ചെയ്യുന്ന സംവിധാനം ഇപ്പോൾ നിലവിലുണ്ട്. വ്യാജ സന്ദേശങ്ങളെ തടയുക എന്നത് തന്നെയാണ് ഇതിന് പിന്നിലുള്ള ലക്ഷ്യം. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ട്രാക്കുചെയ്യാൻ ഉപയോക്താവിനെ സഹായിക്കുന്ന നിർണ്ണായക ഘടകങ്ങളിൽ ഒന്നാണിത്.

സവിശേഷത

വ്യാജ മെസേജുകൾ കണ്ടെത്താൻ സഹായിക്കു്ന ഒരു സവിശേഷത വാട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നതായും വാട്സ്ആപ്പിലൂടെ ഷെയർ ചെയ്ത ഒരു ചിത്രം ആധികാരികമാണോ അല്ലയോ എന്ന് ഈ സവിശേഷത കണ്ടെത്തുമെന്നും നേരത്തെ ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. പക്ഷേ ഈ സവിശേഷത പുറത്തിറക്കിയിട്ടില്ല. 2.19.73 ബീറ്റ അപ്‌ഡേറ്റിലാണ് ഇത് വരാനിരുന്നത്.

കൂടുതൽ വായിക്കുക: ഈ കൊറോണ ട്രാക്കർ ആപ്പ് ഉപയോഗിക്കരുത്; പിന്നിൽ ഹാക്കർമാരുടെ ചതികൂടുതൽ വായിക്കുക: ഈ കൊറോണ ട്രാക്കർ ആപ്പ് ഉപയോഗിക്കരുത്; പിന്നിൽ ഹാക്കർമാരുടെ ചതി

ഇമേജ് സെർച്ച്

ഇമേജ് സെർച്ച് സവിശേഷത പുറത്തിറക്കാതെ വച്ചെങ്കിലും ടെക്സ്റ്റ് മെസേജുകളിലെ വ്യാജന്മാരെ കണ്ടെത്തുന്നതിനായുള്ള പുതിയ ഫീച്ചർ അധികം വൈകാതെ തന്നെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. നമുക്ക് ഫോർവേഡ് ആയി ലഭിച്ച മെസേജിൽ നമ്മൾ ടച്ച് ചെയ്താൽ അത് വെബിൽ സെർച്ച് ചെയ്യാനുള്ള ഓപ്ഷൻ തുറന്ന് വരികയും അത് സെർച്ച് ചെയ്ത് വസ്തുത പരിശോധിക്കാനും സാധിക്കുന്ന വിധത്തിലാണ് പുതിയ സംവിധാനം.

ഡാർക്ക് മോഡ്

വാട്സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ തങ്ങളുടെ ആപ്പിൽ ചേർക്കുന്നുണ്ട്. അടുത്തിടെ, കമ്പനി തങ്ങളുടെ അപ്ലിക്കേഷനിൽ ഡാർക്ക് മോഡ് ചേർത്തിരുന്നു. ഉപയോക്താക്കൾ മാസങ്ങൾക്കുമുമ്പ് ഉന്നയിച്ച ആവശ്യം നിറവേറ്റുകയും ഉപയോക്താക്കൾക്ക് ഡാർക്ക് മോഡ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ലഭ്യമാവുകയും ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: വീഡിയോ കോൾ ചെയ്യാൻ ഉപയോഗിക്കാവുന്ന മികച്ച അഞ്ച് അപ്ലിക്കേഷനുകൾകൂടുതൽ വായിക്കുക: വീഡിയോ കോൾ ചെയ്യാൻ ഉപയോഗിക്കാവുന്ന മികച്ച അഞ്ച് അപ്ലിക്കേഷനുകൾ

Best Mobiles in India

Read more about:
English summary
WhatsApp forwards can be exhausting to deal with. Especially with the plethora of information available everywhere, fake news is not difficult to come across. It would not be wrong to say that a lot of misinformation and fake news comes on and through WhatsApp.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X