വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് മെയ് 15ന് ശേഷം ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല

|

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് പുതിയ പ്രൈവസി പോളിസി നടപ്പാക്കുന്നതുമായി മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഉപയോക്താക്കളെ പുതിയ പ്രൈവസി പോളിസിയെ കുറിച്ച് ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും ഇത് നടപ്പിൽ വരുത്തുന്നത്. പുതിയ പ്രൈവസി അപ്ഡേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ തന്നെ മെയ് 15ന് പുതിയ പ്രൈവസി പോളിസി നടപ്പാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

പ്രൈവസി പോളിസി
 

ഫെബ്രുവരി 8 മുതൽ നടപ്പാക്കാൻ തീരുമാനിച്ച പ്രൈവസി പോളിസിയെ കുറിച്ച് ജനുവരിയിൽ തന്നെ വാട്സ്ആപ്പ് ഉപയോക്താക്കളെ അറിയിച്ചിരുന്നു. ഉപയോക്താക്കൾ പുതിയ നയങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ അവരുടെ വാട്സ്ആപ്പ് അക്കൗണ്ടിലേക്കുള്ള ആക്‌സസ്സ് നഷ്‌ടപ്പെടുമെന്നും കമ്പനി സൂചിപ്പിച്ചിരുന്നു. എന്നാൽ പുതിയ പ്രൈവസി പോളിസി ഉപയോക്താക്കൾക്കിയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഇതിനെ തുടർന്ന് പുതിയ പോളിസികളെ കുറിച്ച് ഉപയോക്താക്കളെ ബോധവാന്മാരാക്കി മെയ് 15 മുതൽ പ്രൈവസി പോളിസി നിർബന്ധമാക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക: ക്രിക്കറ്റ് ലൈവായി ഫോണിൽ കാണാനുള്ള മികച്ച സ്ട്രീമിംഗ് ആപ്പുകൾ

മെയ് 15 മുതൽ

മെയ് 15 മുതൽ വാട്സ്ആപ്പിന്റെ പൂർണ്ണമായ പ്രവർത്തനം ലഭിക്കുന്നതിന് പുതിയ സേവന നിബന്ധനകൾ അംഗീകരിക്കാൻ ഉപയോക്താക്കളോട് ആവശ്യപ്പെടുമെന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയതായി ടെക്ക്രഞ്ച് വ്യക്തമാക്കി. ഉപയോക്താക്കൾ പുതിയ നയങ്ങൾ ആക്സപ്റ്റ് ചെയ്യുന്നില്ലെങ്കിൽ വളരെ കുറഞ്ഞ സമയത്തേക്ക് മാത്രം വാട്സ്ആപ്പ് കോളുകൾ സ്വീകരിക്കുകയും നോട്ടിഫിക്കേഷനുകൾ ലഭിക്കുകയും ചെയ്യും. എന്നാൽ ആപ്പിൽ മെസേജ് വായിക്കാനോ മെസേജുകൾ അയക്കാനോ കോളുകൾ ചെയ്യാനോ സാധിക്കില്ല.

തിരിച്ചടി

പുതിയ പ്രൈവസി പോളിസി കാരണം വാട്സ്ആപ്പിന് ഉപയോക്താക്കളിൽ നിന്ന് കടുത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഫേസ്ബുക്കിന് ഷെയർ ചെയ്തതായി വലിയ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഈ ആശങ്കകൾക്കിടയിൽ വാട്സ്ആപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. സമീപകാല അപ്‌ഡേറ്റിൽ ചില ആശയക്കുഴപ്പമുണ്ടെന്ന് ഉപയോക്താക്കളുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമായതായും ഈ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നുവെന്നും വാട്സ്ആപ്പ് അറിയിച്ചിരുന്നു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സന്ദേശ് ആപ്പ് പുറത്തിറങ്ങി

ബാനർ
 

പുതിയ നയങ്ങളെക്കുറിച്ച് ഉപയോക്താക്കളെ ബോധവത്കരിക്കുന്നതിന് വാട്സ്ആപ്പ് ഒരു പുതിയ കാമ്പെയ്‌ൻ തന്നെ ആരംഭിച്ചു. വാട്സ്ആപ്പ് ഇനി ചാറ്റ് വിൻഡോയുടെ മുകളിൽ ഒരു ചെറിയ ബാനർ കാണിക്കും. ഈ ചെറിയ ബാനറുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ വാട്സ്ആപ്പ് പുറത്തിറക്കും. വാട്സ്ആപ്പിന്റെ പ്രൈവസി പോളിസികളിൽ എന്ത് മാറ്റമാണ് ഉണ്ടാകുന്നത് എന്നും എന്തൊക്കെ വിവരങ്ങളാണ് വാട്സ്ആപ്പ് ശേഖരിക്കുന്നത് എന്നും ബാനറിലൂടെ ഉപയോക്താക്കളെ അറിയിക്കും. പോളിസികൾ അവലോകനം ചെയ്യാനും അവ സ്വീകരിക്കാനും ഉപയോക്താക്കൾക്ക് അവസരം നൽകും.

ടാപ്പ് ടു റിവ്യൂ

ഇനി വാട്സ്ആപ്പ് ചാറ്റിന്റെ മുകളിൽ പുതിയ ബാനർ കാണാം. അവ വായിക്കുന്നതിന് ഉപയോക്താക്കൾക്ക് "ടാപ്പ് ടു റിവ്യൂ" എന്ന ഓപ്ഷൻ ഉണ്ടായിരിക്കും. ഇതിലൂടെ വാട്സ്ആപ്പിന്റെ സേവന നിബന്ധനകൾ വായിക്കാനും പുതിയ അപ്‌ഡേറ്റ് സ്വീകരിക്കാനും വാട്ട്‌സ്ആപ്പ് ഉപയോക്താക്കളെ ഓർമ്മപ്പെടുത്തും. നേരത്തെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്കൊപ്പം വാട്സ്ആപ്പ് എന്ന കോൺടാക്ടിൽ തന്നെ പ്രത്യക്ഷപ്പെട്ട സ്റ്റാറ്റസ് പുതിയ പ്രൈവസിയെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ തുടക്കമായിരുന്നു. വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി സിഗ്നൽ, ടെലഗ്രാം എന്നീ ആപ്പുകൾക്ക് ഗുണം ചെയ്തിരുന്നു. പുതിയ പോളിസിയെ കുറിച്ച് ഉപയോക്താക്കളെ മനസിലാക്കി തങ്ങളുടെ ആധിപത്യം നിലനിർത്താനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്.

കൂടുതൽ വായിക്കുക: ആമസോൺ പ്രൈം വീഡിയോ അക്കൗണ്ട് എത്ര പേർക്ക് ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

Most Read Articles
Best Mobiles in India

English summary
WhatsApp has stated that it will ask users to accept the new terms of service in order to get the full functionality of WhatsApp from May 15.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X