വാട്സ്ആപ്പ് വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നതിനിടയ്ക്ക് നിർത്താം, വീണ്ടും തുടരാം

|

വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകൾ നൽകുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്പാണ്. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന ഇത്തരം ഫീച്ചറുകൾക്കൊപ്പം സുരക്ഷയ്ക്കും വാട്സ്ആപ്പ് പ്രാധാന്യം നൽകുന്നുണ്ട്. വാട്സ്ആപ്പ് അടുത്തിടെയായി വലിയ മാറ്റങ്ങൾ വരുത്തിയ ഒരു ഓപ്ഷനാണ് വോയിസ് മെസേജിങ്. വോയിസ് മെസേജുകൾ കേൾക്കുമ്പോൾ സ്പീഡ് നിയന്ത്രിക്കുന്നതും വേവുകൾ കാണിക്കുന്നതുമായ ഫീച്ചറുകൾ ഇതിനകം തന്നെ ആപ്പിൽ ലഭ്യാമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ വോയിസ് നോട്ട് റെക്കോർഡ് ചെയ്യുന്നവരുടെ സൌകര്യത്തിനായി പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.

വോയ്‌സ് നോട്ടുകൾ

വോയ്‌സ് നോട്ടുകൾ റെക്കോർഡ് ചെയ്യുമ്പോൾ ഓഡിയോ താൽക്കാലികമായി നിർത്താനും പുനരാരംഭിക്കാനും സാധിക്കുന്ന വിധത്തിലുള്ള ഫീച്ചറാണ് വാട്സ്ആപ്പ് കൊണ്ടുവരാൻ ഒരുങ്ങുന്നത്. ചില ബീറ്റ ടെസ്റ്ററുകൾക്ക് മാത്രമായി ഫീച്ചർ പുറത്തിറക്കിയിട്ടുണ്ട് .ഏറ്റവും അവസാനം വോയിസ് മെസേജുകളുടെ വിഭാഗത്തിൽ എല്ലാവർക്കുമായി ലഭിച്ച ഫീച്ചർ വോയിസ് തരംഗരൂപങ്ങൾ കാണാൻ കഴിന്നതാണ്. ഇതിന് പിന്നാലെ പുറത്ത് വരാൻ പോകുന്ന ഫീച്ചറിലൂടെ നമ്മുടെ വോയിസ് നോട്ട് അയക്കൽ കൂടുതൽ രസകരമാക്കുന്നു. നിലവിൽ വോയിസ് നോട്ടുകൾ കേൾക്കുമ്പോൾ അവ താൽക്കാലികമായി നിർത്താനും അവിടെ നിന്നും വീണ്ടും പ്ലേ ചെയ്യാനും ഓപ്ഷനുണ്ട്.

വാട്സ്ആപ്പ്

വാട്സ്ആപ്പ് തങ്ങളുടെ വോയിസ് മെസേജിങ് വിഭാഗത്തിൽ പുതിയ പോസ് ബട്ടൺ അവതരിപ്പിച്ചതായി വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. താൽക്കാലികമായി റെക്കോർഡിങ് നിർത്താനുള്ള ബട്ടൺ ടാപ്പുചെയ്‌താൽ നിങ്ങൾ റിസ്യൂം ചെയ്യുന്നത് വരെ അത് പൌസ് ആയി കിടക്കുന്നു. തുടർന്ന് റെക്കോർഡ് ചെയ്യുന്ന വോയിസ് ഇടവേള ഇല്ലാതെ തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാകുകയും ചെയ്യും. ഈ ഫീച്ചർ ചില ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡ് 2.22.6.7 ബീറ്റ അപ്‌ഡേറ്റിലാണ് ഈ പുതിയ ഫീച്ചർ വാട്സ്അപ്പ് നൽകിയിട്ടുള്ളത്.

ആളുകൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് ഈ സ്മാർട്ട്ഫോൺ ആപ്പുകളിൽആളുകൾ ഏറ്റവും കൂടുതൽ പണം ചിലവഴിച്ചത് ഈ സ്മാർട്ട്ഫോൺ ആപ്പുകളിൽ

പോസ്, റെസ്യൂം ഫീച്ചർ

വോയിസ് നോട്ടുകൾ റെക്കോർഡ് ചെയ്യുമ്പോൾ പുതിയ പോസ്, റെസ്യൂം ഫീച്ചർ നിങ്ങൾ കാണുന്നില്ലെങ്കിൽ, അതിനർത്ഥം നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൽ ഇവ ഇതുവരെ ലഭ്യമായിട്ടില്ലെന്നാണ്. അതുകൊണ്ട് തന്നെ ഭാവിയിലെ ഒരു അപ്‌ഡേറ്റ് റിലീസ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലുള്ള വാട്സ്ആപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്താൽ മതിയാകും. പുതിയ ഫീച്ചർ വരുന്നതോടെ ദൈർഘ്യമേറിയ വോയിസ് നോട്ടുകൾ അയക്കുന്നവർക്ക് ഏറെ സഹായകരമാകും. ഔദ്യോഗിക കാര്യങ്ങളും മറ്റും വോയിസ് നോട്ടുകളിലൂടെ പറയുമ്പോൾ തെറ്റുകൾ വരാതിരിക്കാനും ഇത് സഹായിക്കും.

ലിങ്കുകൾ

ഇതോടൊപ്പം തന്നെ വാട്സ്ആപ്പ് കോളുകളിൽ ചേരുന്നതിന് ലിങ്കുകൾ ക്രിയേറ്റ് ചെയ്യാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഫീച്ചർ വാട്സ്ആപ്പ് പരീക്ഷിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനകം ഗ്രൂപ്പ് കോളിൽ ആഡ് ചെയ്ത് കോൾ എടുക്കാത്ത ആളുകൾക്ക് ആ കോൾ മറ്റുള്ളവർ കട്ട് ചെയ്തില്ലെങ്കിൽ അതിൽ ജോയിൻ ചെയ്യാനുള്ള സംവിധാനം വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇനി വാട്സ്ആപ്പ് കോളുകൾക്കായി ഒരു ലിങ്ക് ക്രിയേറ്റ് ചെയ്യാനും മറ്റ് കോൺടാക്റ്റുകളെ ഇൻവൈറ്റ് ചെയ്യാനും ഹോസ്റ്റിന് സാധിക്കുന്ന വിധത്തിലുള്ള ഒരു ഫീച്ചറാണ് വരാൻ പോകുന്നത്.

കോൾ ലിങ്കുകൾ

കോൾ ലിങ്കുകൾ ഉപയോഗിച്ച് ആളുകൾക്ക് കോളുകളിൽ ചേരാൻ സാധിക്കുന്ന വിധത്തിലുള്ള ഫീച്ചർ വാട്സ്ആപ്പ് വൈകാതെ ലഭ്യമാക്കും. കോൾ ഹോസ്റ്റിന് അവരുടെ കോൺടാക്റ്റ് ലിസ്റ്റിൽ ലിങ്കുകൾ ക്രിയേറ്റ് ചെയ്യാനും അവ ആരുമായും പങ്കിടാനും കഴിയും. നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിൽ ചേർക്കാത്ത ആളുകളുമായി ലിങ്ക് പങ്കിടാനാകും. ലിങ്ക് ഉപയോഗിച്ച് വാട്ട്‌സ്ആപ്പിൽ ഒരു കോൾ ചെയ്യാൻ, ഒരു ഉപയോക്താവിന് വാട്ട്‌സ്ആപ്പിൽ അക്കൗണ്ട് ഇല്ലെങ്കിൽ അത് സൃഷ്‌ടിക്കേണ്ടതുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം വാട്ട്‌സ്ആപ്പ് കോളുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ വഴി സുരക്ഷിതമാണ്.

നിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിപൊളി വാട്സ്ആപ്പ് ഫീച്ചറുകൾനിങ്ങൾ അറിഞ്ഞിരിക്കേണ്ട അടിപൊളി വാട്സ്ആപ്പ് ഫീച്ചറുകൾ

ഇൻവൈറ്റ്

മെസഞ്ചർ റൂംസിൽ ഇതിനകം ലഭ്യമായ കോളുകളിലേക്ക് ഇൻവൈറ്റ് ചെയ്യുന്ന ലിങ്ക് ഫീച്ചറിൽ നിന്ന് അൽപ്പം വ്യത്യസ്തമായിരിക്കും വാട്സ്ആപ്പിലെ ഫീച്ചർ. മെസഞ്ചർ റൂമിൽ ആർക്കും ചേരാനാകും. ഇതിൽ ഫേസ്ബുക്ക് ഉപയോഗിക്കാത്ത ആളിനും ചേരാം. എന്നാൽ വാട്സ്ആപ്പിൽ അക്കൗണ്ടുള്ള ഉപയോക്താക്കൾക്ക് മാത്രമേ ലിങ്ക് വഴി വാട്സ്ആപ്പ് കോളിൽ ചേരാനാകൂ. ഈ ഫീച്ചർ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ എല്ലാവർക്കുമായി ലഭ്യമാക്കിയിട്ടില്ല. അധികം വൈകാതെ തന്നെ ഇത് എല്ലാവർക്കുമായി ലഭ്യമായേക്കും.

വാട്സ്ആപ്പിൽ വരാൻ പോകുന്ന മറ്റ് സവിശേഷതകൾ

വാട്സ്ആപ്പിൽ വരാൻ പോകുന്ന മറ്റ് സവിശേഷതകൾ

വാട്സ്ആപ്പ് ബീറ്റ ടെസ്റ്റിൽ മറ്റ് നിരവധി ഫീച്ചറുകളും പരീക്ഷിക്കുന്നുണ്ട്. ഇത്തരം ഫീച്ചറുകൾ നോക്കിയിൽ അതിൽ പ്രധാനപ്പെട്ടതാണ് സെർച്ച് മെസേജ് ഷോർട്ട്കട്ട് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് സെർച്ച് മെസേജ് ഷോർട്ട്കട്ട് ഫീച്ചർ പരീക്ഷിക്കുന്നുണ്ട്. പ്രൊഫൈലിലേക്ക് പോയി ചാറ്റിനുള്ളിൽ ഒരു പ്രത്യേക മെസേജ് സെർച്ച് ചെയ്ത് കണ്ടെത്താന സഹായിക്കുന്ന ഫീച്ചറാണ് ഇത്. വാട്സ്ആപ്പ് ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ഫീച്ചറാണ് മെസേജ് റിയാക്ഷൻസ് ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്ക് മെസേഞ്ചറിലും കാണുന്നത് പോലെ മെസേജുകൾക്ക് ഇമോജി കൊണ് റിയാക്ഷൻ നൽകുന്ന ഫീച്ചറാണ് ഇത്. ഇതിപ്പോൾ ഡെസ്‌ക്‌ടോപ്പ് പതിപ്പിൽ പരീക്ഷിച്ച് വരികയാണ്. ആറ് ഇമോജികളാണ് റിയാക്ഷനായി ലഭിക്കുക.

ക്യാമറ മീഡിയ ബാർ

ക്യാമറ മീഡിയ ബാർ എന്ന പുതിയ ഫീച്ചർ പുറത്തിറക്കാനും വാട്സ്ആപ്പ് ശ്രമിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ക്രോൾ ചെയ്യാവുന്ന മീഡിയ ബാർ നീക്കം ചെയ്തതായിരിക്കം ഇത് സ്ഥാപിക്കുക. അതുവഴി ഉപയോക്താക്കൾക്ക് തങ്ങളുടെ കോൺടാക്റ്റുകളുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രിയപ്പെട്ട ചിത്രങ്ങളും വീഡിയോകളും വേഗത്തിൽ തിരഞ്ഞെടുക്കാനാകും. വാട്സ്ആപ്പിൽ വരാൻ പോകുന്ന മറ്റൊരു രസകരമായ ഫീച്ചറാണ് ഇമോജി ഷോർട്ട്കട്ട്സ്. ഇമോജികളിലേക്ക് അതിവേഗം ആക്‌സസ് നൽകുന്ന ഫീച്ചറാണ് ഇത്. യൂണിവേഴ്‌സൽ വിൻഡോസ് പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ്പിന്റെ ഡെസ്ക്ടോപ്പ് പതിപ്പിലാണ് ഈ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നത്. കോളൻ ഉപയോഗിച്ച് പ്രത്യേക കീവേഡുകൾ ടൈപ്പ് ചെയ്യുമ്പോൾ ബന്ധപ്പെട്ട എല്ലാ ഇമോജികളും ഇതിലൂടെ കാണിക്കും.

ജനുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ, കാരണം ഇതാണ്ജനുവരിയിൽ മാത്രം വാട്സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 18 ലക്ഷം അക്കൌണ്ടുകൾ, കാരണം ഇതാണ്

Best Mobiles in India

English summary
WhatsApp tesing a pause and resume options to help you stop and resume voice recording. This feature is currently being tested in beta.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X