വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഇൻ-ആപ്പ് ക്യാമറയിൽ അടിമുടി മാറ്റം വരുന്നു

|

വാട്സ്ആപ്പ് കൃത്യമായ ഇടവേളകളിൽ നിരവധി പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി പുതിയൊരു ഫീച്ചർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് വാട്സ്ആപ്പ്. ഇൻ-ആപ്പ് ക്യാമറ ഇന്റർഫേസാണ് വാട്സ്ആപ്പ് പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഈ ഫീച്ചർ നിലവിൽ പരീക്ഷിച്ച് വരികയാണ്. ഈ ഫീച്ചർ ഫ്ലാഷിലേക്കുള്ള ഷോർട്ട് കട്ടിന്റെ സ്ഥാനം മാറ്റുകയും ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും തിരഞ്ഞെടുക്കാനുള്ള ഓപ്ഷനിൽ മാറ്റം വരുത്തുകയും ചെയ്യുമെന്നാണ് സൂചനകൾ.

വാട്സ്ആപ്പ് ബീറ്റ

വാട്സ്ആപ്പ് ബീറ്റ വേർഷനിൽ വരുന്ന സവിശേഷതകൾ ട്രാക്ക് ചെയ്യുന്ന വാബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പ് 2.22.1.2 റിഡിസൈൻ ചെയ്ത ഇൻ-ആപ്പ് ക്യാമറയെക്കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ട്. പുതിയ ഫീച്ചർ ബീറ്റാ ടെസ്റ്ററുകൾക്കായി ഇതുവരെ ലഭ്യമാക്കിയിട്ടില്ല എന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പക്ഷേ ഇത് ഇന്റേണൽ ടെസ്റ്റിങിന്റെ ഭാഗമാകുമെന്നുണ്ടെന്നും സൂചനകളുണ്ട്. ഇത് കൂടാതെ റീ ഡിസൈൻ ചെയ്ത ക്യാമറ ആപ്പ് എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും റിപ്പോർട്ടിനൊപ്പം പുറത്ത് വിട്ടിട്ടുണ്ട്.

വാട്സ്ആപ്പ് വോയിസ് മെസേജുകൾ അയക്കുന്നതിന് മുമ്പ് കേട്ട് നോക്കാം, പുതിയ ഫീച്ചർ എത്തിവാട്സ്ആപ്പ് വോയിസ് മെസേജുകൾ അയക്കുന്നതിന് മുമ്പ് കേട്ട് നോക്കാം, പുതിയ ഫീച്ചർ എത്തി

ഇൻ-ആപ്പ് ഫ്ലാഷ് ഷോർട്ട് കട്ട്

മുകളിൽ സൂചിപ്പിച്ചതുപോലെ, ഇൻ-ആപ്പ് ഫ്ലാഷ് ഷോർട്ട് കട്ട് നിലവിലുള്ള താഴെ ഇടത്തെ വശത്ത് നിന്നും വലത് കോണിലേക്ക് നീക്കിയാണ് പുതിയ ഫീച്ചർ വരുന്നത്. കൂടാതെ, ആപ്പിനുള്ളിലെ ക്യാമറയിൽ ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും മാറ്റി ഉപയോഗിക്കാനുള്ള സ്വിച്ചിലും മാറ്റം ഉണ്ടാകും. ഇതിനായുള്ള ക്യാമറ ബട്ടണിൽ ഒരു വൃത്താകൃതിയിലുള്ള ഷേഡ് നൽകും. ഫ്ലാഷ് ഷോർട്ട് കട്ടിന്റെ സ്ഥാനത്ത് ഇൻ-ആപ്പ് ക്യാമറ ഇന്റർഫേസ് നൽകും. ഇത് ഉപയോക്താക്കളെ അവരുടെ അടുത്തിടെയെടുത്ത ഫോട്ടോകൾ എളുപ്പത്തിൽ എടുക്കാൻ സഹായിക്കും. ആൻഡ്രോയിഡ് ഫോണുകളിലെ ക്യാമറ ആപ്പിൽ കാണുന്നതിന് സമാനമായിരിക്കും ഈ ഫീച്ചറുകൾ.

ഇന്റേണൽ ടെസ്റ്റിങ്

പുതിയ ഇൻ-ക്യാമറ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് എപ്പോൾ ലഭ്യമാക്കും എന്നതിനെക്കുറിച്ച് പുറത്ത് വന്ന റിപ്പോർട്ടിൽ സൂചനകൾ ഒന്നും തന്നെയില്ല. ഇത് ഇന്റേണൽ ടെസ്റ്റിങിലാണ് എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നതിനാൽ. അധികം വൈകാതെ ഇത് ബീറ്റ ടെസ്റ്റിങിനായി ലഭ്യമാകും. പിന്നീട് ആയിരിക്കും എല്ലാവർക്കുമായി ഇത് ലഭ്യമാകുന്നത്. എല്ലാവരിലേക്കും ഈ ഫീച്ചർ എത്തിക്കുന്നതിന് മുമ്പ് ഇന്റർഫേസിൽ ചില മാറ്റങ്ങൾ നടപ്പിലാക്കാനും സാധ്യതകളുണ്ട്.

വാട്സ്ആപ്പിൽ ശല്യം ചെയ്യുന്നവരിൽ നിന്നും ലാസ്റ്റ് സീനും ഓൺലൈനുള്ളതും മറച്ച് വെക്കാംവാട്സ്ആപ്പിൽ ശല്യം ചെയ്യുന്നവരിൽ നിന്നും ലാസ്റ്റ് സീനും ഓൺലൈനുള്ളതും മറച്ച് വെക്കാം

ഗ്രൂപ്പ് അഡ്മിൻമാർക്ക് കൂടുതൽ അധികാരം

മറ്റൊരു റിപ്പോർട്ടിൽ ഗ്രൂപ്പിലെ മറ്റ് മെമ്പർമാരുടെ മെസേജുകൾ ഇല്ലാതാക്കാൻ ഗ്രൂപ്പ് അഡ്മിൻമാരെ സഹായിക്കുന്ന ഫീച്ചർ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. സ്‌പാമും തെറ്റായ വിവരങ്ങളുടെ വ്യാപനവും തടയാൻ വേണ്ടി ഗ്രൂപ്പ് അഡ്മിൻമാർക്ക് ഇത് കൂടുതൽ അധികാരം നൽകുന്നതിനായിട്ടാണ് ഇത്തരമൊരു ഫീച്ചർ വരുന്നത്. ഇത് വർഷങ്ങളായി വാട്സ്ആപ്പ് ഗ്രൂപ്പുകൾ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്. ഈ പ്രശ്നം പരിഹരിക്കാൻ അഡ്മിൻമാർക്ക് ലഭിക്കുന്ന മെസേജ് ഡിലീറ്റ് ചെയ്യാനുള്ള ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുമെന്നാണ് സൂചനകൾ.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഫീച്ചർ

പുറത്ത് വന്ന റിപ്പോർട്ട് അനുസരിച്ച് 2017ൽ വാട്സ്ആപ്പ് പുറത്തിറക്കിയ ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചറിന്റെ വിപുലീകരിച്ച രൂപമാണ് അഡ്മിൻമാർക്ക് മെസേജുകൾ ഡിലീറ്റ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള പുതിയ ഫീച്ചർ. ഡിലീറ്റ് ഫോർ എവരിവൺ ഫീച്ചർ ഉപയോഗിച്ച് വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകൾ ഡിലീറ്റ് ചെയ്യാൻ ഇപ്പോൾ വാട്സ്ആപ്പ് അനുവദിക്കുന്നുണ്ട്. എന്നാൽ ഗ്രൂപ്പ് അഡ്മിൻമാർക്ക് ഈ ഫീച്ചർ ഉപയോഗിക്കാനും ഗ്രൂപ്പിലെ അംഗങ്ങൾ അയച്ച മെസേജുകൾ ഡിലീറ്റ് ചെയ്യാനുമുള്ള സംവിധാനമാണ് പുതുതായി വരുന്നത്. ഇതോട് ഗ്രൂപ്പിന്റെ കൂടുതൽ നിയന്ത്രണം അഡ്മിൻമാർക്ക് ലഭിക്കുന്നു.

2022-ൽ വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ ഇവയാണ്2022-ൽ വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ ഇവയാണ്

മെസേജുകൾ

മുകളിൽ സൂചിപ്പിച്ചത് പോലെ ഗ്രൂപ്പ് അഡ്മിൻമാർ ഡിലീറ്റ് ചെയ്ത മെസേജുകൾ ആ ഗ്രൂപ്പിലെ അംഗങ്ങൾക്ക് ഈ മെസേജ് അഡ്മിൻ ഡിലീറ്റ് ചെയ്തു എന്ന് കാണിക്കും. ഗ്രൂപ്പിലേക്ക് മെസേജുകൾ അയക്കുന്നതിൽ നിന്ന് അംഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്, ആവശ്യമില്ലാത്ത ഗ്രൂപ്പ് വിവരങ്ങൾ എഡിറ്റുചെയ്യുന്നത് തടയാനുള്ള സംവിധാനം എന്നിവയെല്ലാം വാട്സ്ആപ്പിലെ ഗ്രൂപ്പ് അഡ്മിൻമാർക്ക് ഇതിനകം തന്നെ ലഭ്യമാണ്.

Best Mobiles in India

English summary
WhatsApp is going to make changes in their in-app interface. The position of the camera switching and the flash short button will change.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X