വാട്സ്ആപ്പ് മെസേജുകളിൽ തന്നെ ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാം, പുതിയ ഫീച്ചർ വരുന്നു

|

വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും പുതിയ കിടിലൻ ഫീച്ചറുകളുമായി ഉപയോക്താക്കളെ അതിശയിപ്പിക്കുന്നുണ്ട്. അടുത്തിടെ പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് പുതിയ നിരവധി സവിശേഷതകൾ തങ്ങളുടെ ആപ്പിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് വാട്സ്ആപ്പ്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഫീച്ചർ നമുക്ക് ലഭിക്കുന്ന മെസേജുകൾക്ക് ഇമോജികൾ കൊണ്ട് റിയാക്ട് ചെയ്യാൻ സാധിക്കുന്ന സംവിധാനം ആണ്. നിലവിൽ വാട്സ്ആപ്പ് മെസഞ്ചറിലും മറ്റുമുള്ള ഫീച്ചറാണ് ഇത്.

മെസേജ് റിയാക്ഷൻ

പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, മെസേജ് റിയാക്ഷൻ എന്ന പേരിലായിരിക്കും പുതിയ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. മെസേജുകളോട് പ്രതികരിക്കാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. ഒരു മെസേജ് ലഭിച്ചാൽ ഇതിന് പ്രതികരണമായി മെസേജ് ടൈപ്പ് ചെയ്ത് അയക്കുന്നതിന് പകരമായി റിയാക്ഷൻ ഇമോജികളായി ആ മെസേജി തന്നെ നൽകാൻ സാധിക്കും. മെസേജ് റിയാക്ഷൻ ഫീച്ചർ ഇതിനകം തന്നെ ഇൻസ്റ്റാഗ്രാം, ട്വിറ്റർ, ഐമെസേജ് എന്നിവയിൽ ലഭ്യമായിട്ടുള്ള ഫീച്ചറാണ്.

യാത്രയ്ക്കിടയിൽ എത്ര ടോൾ നൽകേണ്ടി വരുമെന്ന് ഇനി ഗൂഗിൾ മാപ്സിൽ കാണിക്കുംയാത്രയ്ക്കിടയിൽ എത്ര ടോൾ നൽകേണ്ടി വരുമെന്ന് ഇനി ഗൂഗിൾ മാപ്സിൽ കാണിക്കും

ബീറ്റ

വബെറ്റെിൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വരാനിരിക്കുന്ന ഫീച്ചർ ബീറ്റ ടെസ്റ്റുകളിലാണ്. മെസേജ് റിയാക്ഷൻ ഫീച്ചർ ഉപയോഗിച്ച് നോക്കാനായി ബീറ്റ ഉപയോക്താക്കളോട് പുതിയ ബീറ്റ പതിപ്പ് അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണയായി വികാരങ്ങൾ പ്രകടിപ്പിക്കാൻ ഒരു മെസേജിൽ തന്നെ കൊടുക്കുന്ന ഇമോജിയാണ് ഇതെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. പലതരം ഇമോജികൾ റിയാക്ഷനായി നൽകും. അതിലൂടെ ചിരി, കരച്ചിൽ, സ്നേഹം, ദേഷ്യം തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കും.

വാട്സ്ആപ്പ്

വാട്സ്ആപ്പിലെ മെസേജ് റിയാക്ഷൻ ഫീച്ചർ തുടക്ക ഘട്ടത്തിലാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിയാക്ഷൻ സപ്പോർട്ട് ചെയ്യാത്ത വാട്സ്ആപ്പിന്റെ പഴയ പതിപ്പും ഈ പുതിയ ഫീച്ചറുള്ള പതിപ്പും തമ്മിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. റിയാക്ഷൻ ഫീച്ചർ സപ്പോർട്ട് ചെയ്യാത്ത വേർഷനുകളിൽ വരുന്ന മെസേജുകൾക്ക് റിയാക്ട് ചെയ്യാൻ സാധിക്കില്ല എങ്കിലും റിയാക്ഷൻ ചെയ്യാൻ സാധിക്കുന്ന വേർഷൻ ഉപയോഗിക്കുന്ന ആളുകൾ നൽകിയ മെസേജ് റിയാക്ഷൻ പഴയ വേർഷൻ ഉപയോഗിക്കുന്ന ആളുകൾക്ക് കാണാൻ സാധിക്കും.

വാട്സ്ആപ്പ് വഴി പണമയക്കുന്ന വാട്സ്ആപ്പ് പേയ്ക്കായി ചാറ്റിൽ തന്നെ പുതിയ ഷോട്ട് കട്ട്വാട്സ്ആപ്പ് വഴി പണമയക്കുന്ന വാട്സ്ആപ്പ് പേയ്ക്കായി ചാറ്റിൽ തന്നെ പുതിയ ഷോട്ട് കട്ട്

മെസേജ് റിയാക്ഷൻ ഫീച്ചർ

പുതിയ മെസേജ് റിയാക്ഷൻ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ബീറ്റ ടെസ്റ്ററുകൾക്കായി ഇത് ആക്സസ് ചെയ്യാനാകുമെന്നും വബെറ്റെിൻഫോയുടെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ഫീച്ചറിനെക്കുറിച്ചുള്ള യാതെരു വിവരങ്ങളും വാട്സ്ആപ്പ് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. ഇത് കൂടാതെ മറ്റ് നിരവധി ഫീച്ചറുകളും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ആൻഡ്രോയിഡ് ബീറ്റ വേർഷനിൽ വാട്സ്ആപ്പ് പേയ്ക്ക് ആയി ഒരു ഷോർട്ട് നൽകുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അറ്റാച്ച്മെന്റ് ഐക്കണിന്റെ തൊട്ടടുത്തായിട്ടായിരിക്കും ഈ ഷോട്ട്കട്ട് കീ വരുന്നത്.

പേയ്‌മെന്റുകൾ

പേയ്‌മെന്റുകൾ വേഗത്തിൽ അയയ്‌ക്കുന്നതിനായിട്ടാണ് വാട്സ്ആപ്പ് പുതിയ ഷോട്ട് കട്ട് അവതരിപ്പിക്കുന്നത്. നിലവിൽ പേയ്‌മെന്റുകൾ അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ ചാറ്റ് ആക്ഷൻ ഷീറ്റ് തുറക്കണം. എന്നാൽ ഇത് ഒഴിവാക്കി വാട്സ്ആപ്പ് പേ കൂടുതൽ എളുപ്പത്തിൽ ആക്സസ് ചെയ്യാനും ഫോട്ടോസ് അയക്കുന്നത് പോലെ എളുപ്പത്തിൽ പണം അയക്കാനും വേണ്ടിയാണ് പുതിയ ഷോട്ട് കട്ട് ബട്ടൺ നൽകുന്നത്. ഇത് ആൻഡ്രോയിഡ് ബീറ്റയിൽ മാത്രമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് വൈകാതെ ഐഒഎസിനായുള്ള പരീക്ഷണങ്ങളും ആരംഭിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ മതി, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ പ്രൊഫൈൽ ഫോട്ടോയിൽ ക്ലിക്ക് ചെയ്താൽ മതി, പുതിയ ഫീച്ചർ വരുന്നു

Best Mobiles in India

English summary
WhatsApp working on feature that allows you to react to incoming messages with emojis. This feature is available in beta version.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X