വാട്സ്ആപ്പിൽ മെസേജ് റിയാക്ഷൻസ് അടക്കം പുതിയ ഫീച്ചറുകൾ, ഡെസ്ക്ടോപ്പ് പതിപ്പിലും പരീക്ഷണം
ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകൾ നൽകുന്ന ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് ഇപ്പോൾ പുതിയ ഫീച്ചറുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്തിടെ ആപ്പ് ഒരു പുതിയ സെർച്ച് മെസേജ് ഷോർട്ട് കട്ട് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനൊപ്പം തന്നെ വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റയിൽ വാട്സ്ആപ്പിന്റെ മെസേജ് റിയാക്ഷൻ ഫീച്ചറിന്റെ ടെസ്റ്റിങ് നടക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. ഇമോജികൾ ഉപയോഗിച്ച് മെസേജുകൾക്ക് റിയാക്ഷൻ നൽകുന്ന സംവിധാനമാണ് ഈ മെസേജ് റിയാക്ഷൻ ഫീച്ചർ.

മെസേജ് റിയാക്ഷൻ ഫീച്ചർ ഇതിനകം ഫേസ്ബുക്ക് മെസേഞ്ചറിലും ഇൻസ്റ്റാഗ്രാം ഡിഎം ഓപ്ഷനിലും ലഭ്യമാണ്. മെസേജുകൾക്ക് ആറ് ഇമോജി ഓപ്ഷനുകളിൽ നിന്ന് ഏതെങ്കിലും തിരഞ്ഞെടുത്ത് നൽകാവുന്നതാണ്. വാട്സ്ആപ്പിന്റെ വെബിനുള്ള ബീറ്റ പതിപ്പിലാണ് ഈ ഫീച്ചർ കണ്ടെത്തിയത്. ഐഒഎസിനുള്ള വാട്സ്ആപ്പ് പതിപ്പിലും ആൻഡ്രോയിഡിനുള്ള ആപ്പിന്റെ ബീറ്റ പതിപ്പിലും മെസേജ് റിയാക്ഷൻ ഫീച്ചർ പരീക്ഷിച്ചതിന് ശേഷമാണ് വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ആപ്പിൽ ഈ ഫീച്ചർ പരീക്ഷിക്കുന്നത്.

വാബെറ്റഇൻഫോ പുറത്ത് വിട്ട സ്‌ക്രീൻഷോട്ടുകളിൽ നിന്നും ഒരു മെസേജിന് താഴെയായി മെസേജ് റിയാക്ഷൻ ഓപ്ഷൻ കാണുമെന്നും ഇതിൽ റിയാക്ഷൻ നൽകുന്നതിനായി ആറ് ഇമോജികൾ ഉണ്ടായിരുന്നുമെന്നും വ്യക്തമാകുന്നുണ്ട്. "റിയാക്ഷൻ ബട്ടൺ എല്ലായ്പ്പോഴും കാണാൻ സാധിക്കില്ല. കഴ്‌സർ ഒരു ചാറ്റിനോ ഗ്രൂപ്പ് മെസേജിനോ സമീപം കൊണ്ടുപോയാൽ മാത്രമേ ഈ റിയാക്ഷൻ ബട്ടൺ കാണുകയുള്ളു. നിങ്ങൾ റിയാക്ഷൻ ബട്ടൺ അമർത്തുമ്പോൾ നിങ്ങൾക്ക് സന്ദേശത്തോട് മെസേജിന് ആറ് ഇമോജികളിൽ ഒന്ന് തിരഞ്ഞെടുത്ത് പ്രതികരിക്കാന സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മിക്ക വാട്സ്ആപ്പ് ഫീച്ചറുകളും പോലെ ഈ ഫീച്ചറും നിലവിൽ വികസിപ്പിച്ച് കൊണ്ടിരിക്കുകയാണ് എന്നാൽ മൂന്ന് പ്ലാറ്റ്‌ഫോമുകളിലും ഇത് പരീക്ഷിച്ചതിനാൽ വൈകാതെ തന്നെ ഇത് എല്ലാവർക്കുമായി വാട്സ്ആപ്പ് ലഭ്യമാക്കുമെന്ന് ഉറപ്പിക്കാം. പുതിയ സെർച്ച് മെസേജ് ഷോർട്ട് കട്ടാണ് വാട്സ്ആപ്പ് കൊണ്ടുവരാൻ പോകുന്ന മറ്റൊരു പ്രധാന സവിശേഷത. വാട്സ്ആപ്പ് രണ്ട് ആൻഡ്രോയിഡ് ബീറ്റ ടെസ്റ്ററുകളിലേക്ക് സെർച്ച് ഷോർട്ട്കട്ട് ഓപ്ഷൻ അവതരിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. റീഡിസൈൻ ചെയ്ത കോൺടാക്റ്റ് വിവരങ്ങളുടെ പേജിലേക്ക് വാട്സ്ആപ്പ് ആപ്പ് സെർച്ച് ഷോർട്ട്കട്ടും ചേർത്തു.

പുതിയ സെർച്ച് ഷോർട്ട്കട്ട് ഗ്രൂപ്പ് ഡീറ്റൈൽസിലും മറ്റും ലഭ്യമാകും. സെർച്ച് ഷോർട്ട്കട്ട് അത്ര നന്നായി പ്രവർത്തിക്കുന്നതായി തോന്നുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ടെസ്റ്റിങ്ങിനായി ചില വാട്സ്സ്ആപ്പ് അക്കൗണ്ടിൽ ഇത് ലഭ്യമാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് ഇത് കാണണം എന്നില്ല. ഇതൊരു ബീറ്റ പതിപ്പായതിനാൽ, അത്തരത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമാണ്. അടുത്ത ബീറ്റ അപ്‌ഡേറ്റുകൾ തീർച്ചയായും ഈ പ്രശ്‌നം പരിഹരിക്കും. ഈ ഫീച്ചർ ഇന്ന് ചില ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാണ്യ ഗൂഗിൾ പ്ലേ സ്റ്റോറിലെ 2.22.6.3 ബീറ്റ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താൽ ഫീച്ചർ ലഭ്യമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

മുകളിൽ സൂചിപ്പിച്ച മെസേജ് റിയാക്ഷനും ഷോർട്ട് കട്ടും അടക്കമുള്ള ഫീച്ചറുകൾ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് സംബന്ധിച്ച കാര്യങ്ങളൊന്നും വാട്സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല. മുകളിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഫീച്ചറുകൾ പുറത്തിറക്കാനുള്ള ആശയം വാട്സ്ആപ്പ് പൂർണ്ണമായും ഉപേക്ഷിച്ചാലും അതിശയിക്കാനില്ല. ഇത്തരത്തിൽ ബീറ്റ ടെസ്റ്റിങ് നടത്തിയ ശേഷം വാട്സ്ആപ്പ് പല ഫീച്ചറുകളും ഉപേക്ഷിച്ച ചരിത്രവും ഉണ്ട്. സുരക്ഷയും ഉപയോഗിക്കാനുള്ള സൌകര്യവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വാട്സ്ആപ്പ് ഓരോ അപ്ഡേറ്റുകളും പുറത്തിറക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ഫീച്ചറുകൾ പരീക്ഷിച്ച് പൂർണമായും സജ്ജമായി കഴിഞ്ഞാൽ മാത്രമേ എല്ലാവർക്കുമായി ലഭ്യമാക്കുകയുള്ളു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വാട്സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾക്കായി അൺലിമിറ്റഡ് സ്റ്റോറേജ് സ്പേസ് നൽകുന്ന രീതി ഗൂഗിൾ അവസാനിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇനി മുതൽ ചാറ്റ് ബാക്കപ്പുകൾ സ്റ്റോർ ചെയ്യാൻ പരിമിതമായ സ്റ്റോറേജ് സ്പേസ് മാത്രമായിരിക്കും ഗൂഗിൾ നൽകുകയെന്നും റിപ്പോർട്ട് സൂചിപ്പിച്ചിരുന്നു. ഇതും വാട്സ്ആപ്പ് പരിഗണിക്കുമെന്നും ഇതിന് പ്രതിവിധി അടുത്ത അപ്ഡേറ്റുകളിൽ ഉണ്ടാകുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications








