വാട്സ്ആപ്പിൽ ബാക്കപ്പ് പ്രോട്ടക്ട് ഫീച്ചറടക്കം വരാനിരിക്കുന്ന സവിശേഷതകൾ
ഇൻസ്റ്റന്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ് ഗൂഗിൾ സ്റ്റോറിൽ ലഭ്യമായ ഒരു പുതിയ ബീറ്റ അപ്‌ഡേറ്റ് പുറത്തിറക്കി. പുറത്ത് വന്ന ബീറ്റ അപ്ഡേറ്റിൽ നിരവധി സവിശേഷതകളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്. ഈ സവിശേഷതകൾ അധികം വൈകാതെ തന്നെ ബീറ്റ പതിപ്പിൽ നിന്നും എല്ലാവർക്കും ലഭ്യമാകുന്ന പതിപ്പിലേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ.

പുതിയ അപ്‌ഡേറ്റിലെ ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന് 'പ്രോട്ടക്ട് ബാക്കപ്പ്' എന്ന സവിശേഷതയാണ്. അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ, ഈ സവിശേഷത ഒരു പാസ്‌വേഡിന്റെ സഹായത്തോടെ നിങ്ങളുടെ ഓൺലൈൻ ബാക്കപ്പിനെ സംരക്ഷിക്കുന്നു. ഈ സവിശേഷത വികസിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും ഇത് ഇതുവരെ ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടില്ലെന്നും WABetaInfo റിപ്പോർട്ട് ചെയ്യുന്നു.

വാട്സ്ആപ്പ് പ്രോട്ടക്ട് ബാക്കപ്പ്
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിങ് അപ്ലിക്കേഷൻ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു സവിശേഷതയ്ക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. ഈ സവിശേഷത ഉപയോക്താക്കളെ അവരുടെ ബാക്കപ്പുകൾ സംരക്ഷിക്കാൻ സഹായിക്കുന്നു. പ്രോട്ടക്ട് ബാക്കപ്പ് ഫീച്ചർ ഡെവലപ്പിങിന്റിന്റെ ആൽഫ സ്റ്റേജിലാണെന്നാണ് റിപ്പോർട്ടുകൾ.

നിലവിൽ ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് അവരവരുടെ ഡാറ്റ ബാക്കപ്പ് ചെയ്യാനുള്ള സംവിധാനം നൽകുന്നുണ്ട്. ഈ ബാക്കപ്പ് ചെയ്യപ്പെട്ട ഡാറ്റ സുരക്ഷിതമായ പാസ്‌വേഡ് ഉപയോഗിച്ച് അവരവരുടെ ഗൂഗിൾ ഡ്രൈവുകളിൽ സംരക്ഷിക്കാൻ സഹായിക്കുന്ന സംവിധാനമാണ് പുതിയ പ്രോട്ടക്ട് ബാക്കപ്പ് ഫീച്ചർ നൽകുന്നത്. ഡാറ്റ ബാക്കപ്പ് ചെയ്യുന്നത് പോലെ അത് സംരക്ഷിക്കുന്നതും പ്രധാനപ്പെട്ട കാര്യമാണ്.

ഉപയോക്താക്കളുടെ വാട്സ്ആപ്പ് ബാക്കപ്പിനുള്ള പാസ്‌വേഡ് നഷ്‌ടപ്പെടുകയാണെങ്കിൽ ഹിസ്റ്ററി റീസ്റ്റോർ ചെയ്യാൻ സാധിക്കില്ല. വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രോട്ടക്ട് ബാക്കപ്പ് ഡാറ്റ ഫീച്ചറിനെ കുറിച്ചുള്ള കുടുതൽ വിശദാംശങ്ങൾ വ്യക്തമല്ല. എന്തായാലും ഇത് നിർബന്ധമായും ചെയ്യേണ്ട ഒരു കാര്യമായിരിക്കില്ലെന്നും വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ ഈ ഡാറ്റ പ്രോട്ടക്ഷൻ ഓൺ ചെയ്യാനോ ഓഫ് ചെയ്യാനോ ഉപയോക്താവിന് സാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.

വാട്സ്ആപ്പിലെ മറ്റ് പുതിയ സവിശേഷതകൾ
പ്രോട്ടക്ട് ഡാറ്റ ഫീച്ചറിന് പുറമേ ഐഒഎസ് വേർഷനായി ചില പ്രധാന സൗന്ദര്യാത്മകമായ മാറ്റങ്ങൾ വരുത്താനുള്ള പ്രവർത്തനങ്ങളിലാണ് വാട്സ്ആപ്പ് എന്നും റിപ്പോർട്ടുകളുണ്ട്. സ്റ്റാർ മാർക്ക്, റിപ്ലെ, കോപ്പി, ഫോർവേഡ് മെസേജസ് പോലുള്ള ഷോർട്ട്കട്ടുകൾക്കായി ഓരോ വാട്സ്ആപ്പ് ടെക്സ്റ്റിലും സ്ലൈഡ് അല്ലെങ്കിൽ ലോംഗ്-പ്രസ്സ് ഓപ്ഷൻ നൽകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

നിലവിലുള്ള രൂപകൽപ്പനയിൽ നിന്ന് വ്യത്യസ്തമായി പുതിയ വാട്സ്ആപ്പ് ഡിസൈനിൽ ടാർഗെറ്റുചെയ്‌ത മെസേജിന് ചുവടെയുള്ള ഡ്രോപ്പ്-ഡൌൺ മെനുവിൽ ഓപ്ഷനുകൾ ഉള്ളതായാണ് റിപ്പോർട്ടുകൾ. വരും ആഴ്ചകളിൽ പുതിയ ഡിസൈൻ വാട്സ്ആപ്പ് ബീറ്റ അപ്‌ഡേറ്റിലൂടെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തതായി വരാൻ പോകുന്ന വാട്സ്ആപ്പ് അപ്ലിക്കേഷന്റെ അപ്‌ഡേറ്റിൽ ഡാർക്ക് മോഡ് ഉൾപ്പെടെയുള്ള പുതിയ സവിശേഷതകൾ ലഭ്യമാക്കാൻ സാധ്യതയുണ്ട്. ഡാർക്ക് മോഡ് നിലവിൽ ബീറ്റ വേർഷനിൽ ലഭ്യമാണ്. എന്തായാലും ഉപയോക്താക്കളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഈ സവിശേഷത ഉടൻ ലഭ്യമാകാനാണ് സാധ്യത.


Click it and Unblock the Notifications