Just In
- 1 hr ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- 4 hrs ago
ആൻഡ്രോയിഡ് തറവാട്ടിലെ തമ്പുരാൻ എഴുന്നെള്ളുന്നു; അറിഞ്ഞിരിക്കേണ്ടതെല്ലാം
- 10 hrs ago
ബിഎസ്എൻഎൽ സിം ഉള്ളവരേ, നിങ്ങൾക്ക് ശുഷ്കാന്തിയുണ്ടോ? നിങ്ങൾ തേടിനടക്കുന്ന ആ റീച്ചാർജ് പ്ലാൻ ഇതാ
- 12 hrs ago
വർക്ക് ഫ്രം ഹോം വാഗ്ദാനത്തിൽ വീഴരുതേ...! പാർട്ട് ടൈം ജോലിതേടിയ യുവതിക്ക് നഷ്ടമായത് 1.18 ലക്ഷം രൂപ
Don't Miss
- Movies
വീണ്ടും സിനിമ ചെയ്യണമെന്നത് ഭർത്താവിന്റെ കൂടി ആവശ്യമായിരുന്നു; ഫിറ്റ്നസ് രഹസ്യമതാണ്!, നദിയ മൊയ്തു പറയുന്നു
- News
പോലീസുകാരന്റെ വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി നബാ ദാസ് മരിച്ചു
- Sports
ഇംഗ്ലണ്ട് നാണം കെട്ടു! ഷഫാലിയും ചുണക്കുട്ടികളും ഇനി ലോക ചാംപ്യന്മാര്
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
- Lifestyle
ഈ രാശിക്കാര്‍ പരസ്പരം ചേര്‍ന്നാല്‍ ശത്രുക്കള്‍: ഒന്നിക്കാന്‍ പാടില്ലാത്ത രാശിക്കാര്‍
- Automobiles
2 ലക്ഷം രൂപയാണോ ബജറ്റ്? കോളേജ് പിള്ളേർക്ക് വാങ്ങാവുന്ന 'ശൂപ്പർ' ബൈക്കുകൾ ഇതാ
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
WhatsApp: വാട്സ്ആപ്പിൽ വലിയ മാറ്റങ്ങൾ; ഈ ഫീച്ചറുകൾ ഉടൻ ലഭ്യമാകും
വാട്സ്ആപ്പ് അടുത്തിടെയാണ് 2 ജിബി വരെ വലിപ്പമുള്ള ഫയലുകൾ ഷെയർ ചെയ്യാനുള്ള ഓപ്ഷനും 512 ആളുകളെ ഉൾക്കൊള്ളുന്ന ഗ്രൂപ്പ് ചാറ്റും ഇമോജി റിയാക്ഷനുമെല്ലാം അവതരിപ്പിച്ചത്. ആകർഷകമായ ഈ ഫീച്ചറുകൾ വന്നതിന് പിന്നാലെ അടുത്ത മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് വാട്സ്ആപ്പ്. നിലവിലുള്ള ഫീച്ചറുകളെ കൂടുതൽ രസകരമാക്കുന്ന രീതിയിൽ പുതുക്കാനാണ് വാട്സ്ആപ്പിനറെ ശ്രമം. ആപ്പിൽ വരാൻ പോകുന്ന പുതിയ ഫീച്ചറുകൾ നോക്കാം.

മെസേജ് റിയാക്ഷനായി പുതിയ ഇമോജികൾ
വാട്സ്ആപ്പിന്റെ അപ്‌ഡേറ്റ് ട്രാക്കറായ വാബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് മെസേജ് റിയാക്ഷൻസിന്റെ ഒരു പുതിയ പതിപ്പ് ബീറ്റ ടെസ്റ്റിങ് നടത്തുന്ന വളരെ കുറച്ച് ആളുകൾക്ക് ലഭ്യമാക്കിയിട്ടുണ്ട്. ആൻഡ്രോയിഡ്, ഐഒഎസ് ബീറ്റ പതിപ്പുകൾക്ക് വേണ്ടി ഈ ഫീച്ചറിന്റെ പുതിയ പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ തന്നെ വാബെറ്റഇൻഫോ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിൽ, വാട്സ്ആപ്പിലെ മെസേജ് റിയാക്ഷൻസ് ഒരു പേഴ്സണൽ ചാറ്റിയോ ഗ്രൂപ്പ് ചാറ്റിലോ ടെക്‌സ്‌റ്റ് മെസേജ് അമർത്തി പിടിക്കുമ്പോൾ ആറ് ഇമോജികൾ കാണിച്ച് തരുന്നു. ഇതിൽ നിന്ന് ആവശ്യമുള്ള റിയാക്ഷൻ നമുക്ക് തിരഞ്ഞെടുക്കാം.
പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നത് അനുസരിച്ച് വാട്സ്ആപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിലെ ബീറ്റാ ടെസ്റ്ററുകളിൽ ഒരു വിഭാഗം ആളുകൾക്ക് കൂടുതൽ ഓപ്‌ഷനുകളുള്ള മെച്ചപ്പെടുത്തിയ മെസേജ് റിയാക്ഷൻ ഓപ്ഷനുകൾ ലഭിക്കുന്ന പതിപ്പ് ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിനൊപ്പം പുറത്ത് വന്ന സ്‌ക്രീൻഷോട്ട് അനുസരിച്ച് മെസേജ് റിയാക്ഷൻ ബോക്‌സിന്റെ വലത് കോണിൽ ഒരു പുതിയ പ്ലസ് ഐക്കൺ ഉണ്ട്. ഇതിൽ ടച്ച് ചെയ്താൽ ധാരാളം ഇമോജികൾ ലഭിക്കും.

പ്ലസ് ഐക്കണിൽ ടാപ്പുചെയ്യുന്നതിലൂടെ കീബോർഡ് ആക്ടീവ് ആകും. ലളിതമായ ഡ്രാഗ് ആൻഡ് ഡ്രോപ്പ് ഓപ്‌ഷൻ ഉപയോഗിച്ച് ഏത് ഇമോജിയും നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകും. ഇമോജികൾ സെർച്ച് ചെയ്ത് കണ്ടെത്താനും ഇതിലൂടെ സാധിക്കും. കീബോർഡിലെ ഏത് ഇമോജിയെയും ഇത് സപ്പോർട്ട് ചെയ്യും. വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ പതിപ്പുകളായ 2.22.15.6, 2.22.15.7 എന്നിവയിലും ഐഒഎസ് ബീറ്റ 22.14.0.71 പതിപ്പിലുമായി ചില ബീറ്റ ടെസ്റ്ററുകൾക്ക് ഈ ഫീച്ചർ ഇതിനകം തന്നെ ലഭ്യമാണ്.
മറ്റ് പുതിയ വാട്സ്ആപ്പ് ഫീച്ചറുകൾ
വാട്സ്ആപ്പ് വീഡിയോ കോളുകളിൽ അവതാർ ഫീച്ചർ വരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ബിറ്റ്‌മോജി അഥവാ മെമോജിക്ക് പകരമായി വാട്സ്ആപ്പ് സ്വന്തമായി അവതാർ ഓപ്ഷനുകൾ നിർമ്മിക്കുന്നു എന്നാണ് റിപ്പോർട്ടുകളിലെ സൂചനകൾ. വീഡിയോ കോളുകളിൽ ഉപയോക്താക്കൾക്ക് അവതാർ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഈ ഫീച്ചർ പുറത്തിറങ്ങുമ്പോൾ അവതാറിലേക്ക് അതിവേഗം മാറാൻ വീഡിയോ കോൾ പേജിനുള്ളിൽ ഒരു പുതിയ ഓപ്ഷൻ ഉണ്ടാകും.
അവതാർ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാല്ല. "സ്വിച്ച് ടു അവതാർ" ടാപ്പുചെയ്യുന്നതിലൂടെ അവതാറിലേക്ക് ആക്സസ് ലഭിക്കും. ഈ ഫീച്ചർ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാക്കാൻ കുറച്ച് സമയമെടുക്കും. ഉപയോക്താക്കൾക്ക് പേഴ്സണൽ ചാറ്റിലേക്കും ഗ്രൂപ്പ് ചാറ്റുകളിലേക്കും നേരിട്ട് അവതാറുകൾ സ്റ്റിക്കറുകളായി അയയ്ക്കാൻ സാധിക്കുന്ന വിധത്തിലുള്ള ഓപ്ഷനും വരുമെന്ന് പ്രതീക്ഷിക്കുന്നു. ഉപയോക്താക്കൾക്ക് അവർ തിരഞ്ഞെടുത്ത അവതാർ പേഴ്സണലൈസ് ചെയ്യാൻ അവതാർ എഡിറ്റർ എന്ന പേരിൽ ഒരു പ്രത്യേക ഓപ്ഷനും ലഭിക്കും. ഇതിലൂടെ സ്വന്തം അവതാർ നിർമ്മിക്കാനും സാധിക്കും.
ബ്ലർ ടൂളും വരുന്നു
മീഡിയ എഡിറ്റ് ചെയ്യാനുള്ള ബ്ലർ ടൂളാണ് വാട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ഫീച്ചർ. ഇത് ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ ചേർത്തിട്ടുണ്ട്. ഡെസ്‌ക്‌ടോപ്പ് ആപ്പിലേക്കും ഡ്രോയിങ് ടൂൾ ചേർക്കാനുള്ള പദ്ധതിയിലാണ് ഇപ്പോൾ വാട്സ്ആപ്പ്. മീഡിയ എഡിറ്ററിലൂടെ ഫോട്ടോയുടെ ഒരു ഭാഗം മാത്രം മങ്ങിക്കുന്നതിനുള്ള ഓപ്ഷൻ ലഭിക്കും. ഈ വീഡിയോ കോൾ അവതാർ, ബ്ലർ ടൂൾ ഫീച്ചറുകളുടെ റിലീസ് എപ്പോൾ ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്തായാലും അധികം വൈകാതെ തന്നെ ഈ ഫീച്ചറുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. മറ്റ് നിരവധി രസകരമായ ഫീച്ചറുകളും വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേറ്റിൽ പ്രതീക്ഷിക്കാം.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470