Home
Apps

2020 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല

നിരന്തരം അപ്ഡേറ്റുകൾ നൽകുകയും ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുന്നതും സുരക്ഷ വർദ്ധിപ്പിക്കുന്നതുമായ ഫീച്ചറുകൾ കൊണ്ടുവരുന്ന ഇൻസ്റ്റന്‍റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അപ്ഡേറ്റ് വാർത്തകളുമായി വരാറുള്ള കമ്പനി ഇത്തവണ പുറത്തുവിട്ടിരിക്കുന്നത് മറ്റൊരു വാർത്തയാണ്. ചില ഡിവൈസുകളിൽ വാട്സ്ആപ്പ് അടുത്ത വർഷം മുതൽ ലഭിക്കില്ലെന്ന വാർത്തയാണ് ഇപ്പോൾ ടെക്നോളജി രംഗത്ത് ചർച്ചയാകുന്നത്.

2020

2020 ആരംഭിക്കുന്നതോടെ ദശലക്ഷക്കണക്കിന് ഡിവൈസുകളിൽ ഇൻസ്റ്റന്‍റ് മെസേജിങ് അപ്ലിക്കേഷൻ പ്രവർത്തിക്കുന്നത് നിർത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐഒഎസ്, ആൻഡ്രോയിഡ്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ കാലഹരണപ്പെട്ട പതിപ്പുകൾക്കായി വാട്സ്ആപ്പ് അപ്ഡേറ്റുകൾ ലഭ്യമാക്കുന്നില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. നിലവിലുള്ള ആപ്പ് വേർഷൻ പുതിയ അപ്ഡേറ്റ് വന്ന് കുറച്ച് നാൾ കഴിയുമ്പോൾ ഇല്ലാതാകും. പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിൽ പുതിയ അപ്ഡേറ്റ് സപ്പോർട്ട് ചെയ്യുകയുമില്ല.

പഴയ ഒഎസുകൾ

പഴയ ഒഎസുകൾക്ക് വേണ്ടി വാട്സ്ആപ്പ് അപ്ഡേറ്റഡ് ആപ്പ് നൽകാത്തത് കൊണ്ട് തന്നെ അത്തരം സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് സാധിക്കാൻ സാധിക്കില്ല. മാത്രമല്ല പുതിയ അപ്ഡേറ്റ് വന്ന് കഴിഞ്ഞ് കുറച്ച് നാളുകൾക്കുള്ളിൽ പഴയ വേർഷൻ ഉപയോഗിക്കാൻ പറ്റാതാവുകയും ചെയ്യും. ഇത്തരം അവസരത്തിൽ ഫോണിൽ നിന്ന് വാട്സ്ആപ്പ് സേവനം പൂർണമായും നഷ്ടമാകും.

ഈ പ്ലാറ്റ്ഫോമുകളിൽ ഇനി വാട്സ്ആപ്പ് ലഭിക്കില്ല

ഈ പ്ലാറ്റ്ഫോമുകളിൽ ഇനി വാട്സ്ആപ്പ് ലഭിക്കില്ല

വാട്സ്ആപ്പ് പുതിയ അപ്ഡേറ്റുകൾ കാലഹരണപ്പെട്ട ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ ഐഒഎസ് 8 ഉം അതിലും പഴയ ഐഒഎസിലും പ്രവർത്തിക്കുന്ന ഐഫോണുകളിലും വിൻഡോസ് ഫോണിലും 2020 ഫെബ്രുവരി 1 ന് മുമ്പായി വാട്‌സ്ആപ്പ് പ്രവർത്തിക്കുന്നത് നിർത്തും. തങ്ങളുടെ ഡിവൈസിൽ നിന്ന് അപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യുന്ന ഈ ഡിവൈസുകളുള്ള ഉപയോക്താക്കൾക്ക് വീണ്ടും വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ കഴിയില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ആൻഡ്രോയിഡ്

2020 ഫെബ്രുവരി 1 ന് ശേഷം ആൻഡ്രോയിഡ് 2.3.7 ഉം അതിലും പഴയ ആൻഡ്രോയിഡ് പതിപ്പുകൾ ഉപയോഗിക്കുന്ന ഡിവൈസുകളിലും വാട്ട്‌സ്ആപ്പ് അപ്ഡേറ്റുകൾ ലഭിക്കാതെ പ്രവർത്തനം നിർത്തലാക്കുന്നുവെന്ന വാർത്ത നേരത്തെ വന്നതാണ്. സാധാരണയായി, iOS ഡിവൈസുകൾക്ക് സമയബന്ധിതമായ അപ്‌ഡേറ്റുകൾ ലഭിക്കുന്നുണ്ട്. മാത്രമല്ല മിക്കവാറും എല്ലാ ഉപകരണങ്ങളും ഓപ്പറേറ്റിങ് സിസ്റ്റത്തിന്‍റെ ഏറ്റവും പുതിയ പതിപ്പുമായി പൊരുത്തപ്പെടും. 2014 ലാണ് നിരവധി ഫീച്ചറുകൾ iOS പ്ലാറ്റ്ഫോമിലെത്തുന്നത്.

വിൻഡോസ്

വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സ്ആപ്പ് 2019 ഡിസംബർ 31 ന് മുതൽ ലഭ്യമല്ലാതാകും. വിൻഡോസ് 10 മൊബൈൽ ഒഎസിനുള്ള സപ്പോർട്ട് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുന്ന അതേ മാസമാണ് വാട്സ്ആപ്പും വിൻഡോസ് ഒഎസിനെ ഒഴിവാക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഡിസംബർ 31 മുതൽ മൈക്രോസോഫ്റ്റ് സ്റ്റോർ പോസ്റ്റിൽ നിന്നും വാട്സ്ആപ്പ് ലഭ്യമാകില്ല.

ഡിവൈസ്

മുകളിൽ സൂചിപ്പിച്ച ഏതെങ്കിലും ഓപ്പറേറ്റിങ് സിസ്റ്റത്തിലുള്ള ഡിവൈസ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ അവ മാറ്റി പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കോ ഡിവൈസിലേക്കോ മാറുക. നിങ്ങളുടെ ചാറ്റുകൾ നഷ്ടപ്പെട്ട് പോകാതിരിക്കണമെങ്കിൽ ചാറ്റ് ബാക്ക് അപ്പ് ചെയ്ത് ഡ്രൈവിൽ സൂക്ഷിക്കാവുന്നതാണ്.

ഈ നീക്കം എന്തിന്

ഈ നീക്കം എന്തിന്

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയുടെ ഇപ്പോൾ നമ്മൾ പട്ടികപ്പെടുത്തിയ വേർഷനുകൾക്ക് ശേഷം ധാരാളം അപ്ഡേറ്റുകൾ വന്ന് വഴിഞ്ഞു. അതുകൊണ്ട് തന്നെ ഈ പഴയ ഒഎസ് വേർഷനുകൾ ഉപയോഗിക്കുന്നവരും എണ്ണം വളരെ കുറവാണ്. ചെറിയൊരു വിഭാഗം ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും പ്രത്യേകം വേർഷനായുള്ള അപ്ഡേറ്റ് ലഭ്യമാക്കുക എന്നത് ഭാരിച്ച ജോലിയാണ്. അതുകൊണ്ടണ് ഇത്തരം ഡിവൈസുകൾക്ക് ആവശ്യമായ അപ്ഡേറ്റ് കമ്പനി നിർത്തലാക്കുന്നത്.

കൈയോസ്

ഫെയ്‌സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്‍റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇപ്പോഴും കൈയോസ് 2.5.1 ഉം അതിനുമുകളിലും പ്രവർത്തിക്കുന്ന സെലക്ടഡ് ഡിവൈസുകളായ ജിയോഫോൺ, ജിയോഫോൺ 2 എന്നിവയിൽ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന കാര്യം പ്രത്യേകം എടുത്ത് പറയേണ്ടതാണ്.

More from GizBot

Best Mobiles in India

English summary
WhatsApp will stop working on devices running outdated operating systems such iOS 8 and older, and Windows Phone from February 1, 2020.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X