വാട്സ്ആപ്പ് പേയിൽ ക്യാഷ്ബാക്ക് നൽകുന്ന പുതിയ ഫീച്ചർ വരുന്നു

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ പേയ്‌മെന്റ് ഫീച്ചർ കൊണ്ടുവന്നിട്ട് കുറച്ച് കാലം ആയെങ്കിലും അധികം ഉപയോക്തക്കളെ നേടിയെടുക്കാൻ ഈ ഫീച്ചറിന് സാധിച്ചിട്ടില്ല. വാട്സ്ആപ്പ് ഉപയോക്താക്കളുടെ എണ്ണം നോക്കുമ്പോൾ പേയ്മെന്റ്സ് ഫീച്ചർ ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. ഗൂഗിൾ പേ, ഫോൺപേ എന്നിങ്ങനെയുള്ള യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോമുകളോട് മത്സരിച്ച് കൂടുതൽ ഉപയോക്തക്കളെ നേടാനായി ക്യാഷ്ബാക്ക് ഫീച്ചർ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് വാട്സ്ആപ്പ്.

 

വാട്സ്ആപ്പ് പേ

ഇന്ത്യയിൽ അവതരിപ്പിച്ച് പ്രതീക്ഷിച്ച പ്രതികരണം ലഭിക്കാത്ത വാട്സ്ആപ്പ് പേ ഫീച്ചറിന് വെല്ലുവിളിയായുള്ളത് ഗൂഗിൾ പേയും ഫോൺപേയും ആണ്. രണ്ട് പ്ലാറ്റ്ഫോമുകളും ക്യാഷ് ബാക്ക് ഓഫറുകളും മറ്റ് നിരവധി ഓഫറുകളും നൽകുന്നതിനാൽ ആളുകൾ ഈ ആപ്പുകളാണ് കൂടുതലായി ഉപയോഗിക്കുന്നത്. മെസേജിങിനായി ഇന്ത്യയിലെ വലിയൊരു വിഭാഗം ആളുകളും വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട് എങ്കിലും പേയ്മെന്റിന്റെ കാര്യത്തിൽ വാട്സ്ആപ്പ് പേ ഫീച്ചറിനെ ആശ്രയിക്കുന്ന ആളുകൾ കുറവാണ്. ഈ പ്രശ്നം പരിഹരിക്കാനാണ് ക്യാഷ്ബാക്ക് ഫീച്ചർ കൊണ്ടുവരുന്നത്.

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുമായി കമ്പനിവാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ ഫീച്ചറുമായി കമ്പനി

ക്യാഷ്ബാക്ക് ഫീച്ചർ

വാട്സ്ആപ്പ് പുതിയ ക്യാഷ്ബാക്ക് ഫീച്ചർ നിലവിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ ഫീച്ചർ ആദ്യം കണ്ടെത്തിയത് വാബെറ്റഇൻഫോ ആണ്. ചാറ്റ് വിൻഡോയുടെ മുകളിൽ ഒരു പുതിയ ക്യാഷ്ബാക്ക് ബാനർ കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് പുറത്ത് വന്നിട്ടുണ്ട്. നിങ്ങളുടെ അടുത്ത പേയ്‌മെന്റിൽ ക്യാഷ്ബാക്ക് നേടു എന്നാണ് ബാനറിൽ എഴുതിയരിക്കുന്നത്. ടാബ് ടു ഗെറ്റ് സ്റ്റാർട്ടഡ് എന്നും എഴുതിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ ആദ്യ പേയ്‌മെന്റിൽ ക്യാഷ്ബാക്ക് ലഭിക്കുമോ അതോ മെസേജിങ് ആപ്പ് ഉപയോഗിച്ച് ആദ്യ പേയ്‌മെന്റ് നടത്തുന്നതിന് മുമ്പ് ഇത് ലഭിക്കുമോ എന്ന കാര്യം റിപ്പോർട്ടുകൾ ഒന്നും തന്നെ വെളിപ്പെടുത്തുന്നില്ല.

യുപിഐ പേയ്‌മെന്റുകൾ
 

വാട്സ്ആപ്പ് പേ ഉപയോഗിക്കുന്ന എല്ലാവർക്കും ക്യാഷ്ബാക്ക് ലഭിക്കുമോ അതോ ആദ്യമായി വാട്സ്ആപ്പ് പേ ഉപയോഗിക്കുന്ന ആളുകൾക്ക് മാത്രമാണോ ഈ ക്യാഷ് ബാക്ക് ലഭിക്കുക എന്ന കാര്യത്തിലും വ്യക്തത ഇല്ല. ഈ ഫീച്ചർ എപ്പോൾ ലഭ്യമാകുമെന്ന കാര്യവും റിപ്പോർട്ടുകളിൽ പരാമർശിക്കുന്നില്ല. ഇത് ഇന്ത്യയിലെ യുപിഐ പേയ്‌മെന്റുകളിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഉപയോക്താക്കൾക്ക് ഒരിക്കൽ മാത്രമേ ക്യാഷ്ബാക്ക് ലഭിക്കുകയുള്ളൂ, നിങ്ങളുടെ പേയ്‌മെന്റിൽ 10 രൂപ വരെ ക്യാഷ്ബാക്ക് ലഭിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഈ തുകയിൽ ചിലപ്പോൾ മാറ്റങ്ങൾ ഉണ്ടായേക്കാം എന്നും സൂചനകൾ ഉണ്ട്.

ഈ ആപ്പിൾ, സാംസങ് സ്മാർട്ട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ലഈ ആപ്പിൾ, സാംസങ് സ്മാർട്ട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

ബീറ്റ

വാട്സ്ആപ്പ് പേ ക്യാഷ്ബാക്ക് ഫീച്ചർ ഇപ്പോൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ബീറ്റ ഉപയോക്താക്കൾക്ക് പോലും ഇത് ലഭ്യമായി തുടങ്ങിയിട്ടില്ല. വാട്സ്ആപ്പ് ഈ ഫീച്ചർ എല്ലാ ഉപയോക്തക്കൾക്കും ലഭ്യമാക്കി കഴിഞ്ഞാൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് അവരുടെ പേയ്‌മെന്റുകളിൽ ക്യാഷ്ബാക്ക് ലഭിക്കും. ഇതേക്കുറിച്ച് വാട്സ്ആപ്പ് ഇതുവരെ ഒദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ വിവരങ്ങൾ എത്രത്തോളം ശരിയാണ് എന്ന കാര്യത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റ് പുതിയ സവിശേഷതകൾ

മറ്റ് പുതിയ സവിശേഷതകൾ

വാട്സ്ആപ്പ് പേയിലെ പുതിയ ഫീച്ചറിന് പുറമേ ചാറ്റ് ഷെയർ ഷീറ്റിൽ നിന്ന് മെസഞ്ചർ റൂമിലേക്കുള്ള ഷോർട്ട് കട്ട് വാട്സ്ആപ്പ് നീക്കം ചെയ്യാൻ പോകുന്നു. ഫേസ്ബുക്കിലെ ഗ്രൂപ്പ് കോളിൽ 50 ആളുകളെ വരെ ചേരാൻ മെസഞ്ചർ റൂംസ് അനുവദിച്ചിരുന്നു. ഈ ഫീച്ചറിന് പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം ഉപയോക്താക്കളിൽ നിന്നും ലഭിച്ചില്ല. അതുകൊണ്ട് തന്നെ വാട്സ്ആപ്പ് ഇപ്പോൾ ഈ ഫീച്ചർ ഒഴിവാക്കാൻ പോവുകയാണ്. വാട്സ്ആപ്പ് റൂംസ് ഓപ്ഷൻ ഇപ്പോൾ നീക്കം ചെയ്ത് തുടങ്ങിയിട്ടുണ്ട്. നിങ്ങൾക്ക് ചിലപ്പോൾ ഇപ്പോഴും ഈ ഫീച്ചർ കാണാൻ കഴിഞ്ഞേക്കും. നിങ്ങൾ ഒരു ബീറ്റ ഉപയോക്താവാണെങ്കിൽ, ഐഒഎസിനുള്ള 2.21.190.11 ബീറ്റ വേർഷനോ, ആൻഡ്രോയിഡിനുള്ള 2.21.19.15 വേർഷനോ അപ്‌ഗ്രേഡ് ചെയ്ത് നോക്കിയാൽ മതി. ഈ മാറ്റം വൈകാതെ എല്ലാവർക്കും ലഭ്യമാകും.

ജോക്കർ മാൽവെയർ: ഈ അപകടകാരികളായ ആപ്പുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യൂജോക്കർ മാൽവെയർ: ഈ അപകടകാരികളായ ആപ്പുകൾ ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യൂ

Best Mobiles in India

English summary
WhatsApp is currently testing a new cashback feature. WhatsApp will also provide a new cashback banner at the top of the chat window for this feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X