ഗ്രൂപ്പ് പ്രൈവസിക്ക് പ്രാധാന്യം കൊടുത്ത് വാട്സ്ആപ്പിൻറെ പുതിയ അപ്ഡേറ്റ്; അറിയേണ്ടതെല്ലാം

|

വാട്സ്ആപ്പ് അതിൻറെ ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾക്ക് സഹായകരമാവുന്നതും പ്രൈവസിക്ക് പ്രാധാന്യം നൽകുന്നതുമായ ഫീച്ചറുകളും സെറ്റിങ്സുകളും അവതരിപ്പിക്കാറുണ്ട്. ഗ്രൂപ്പുകളെ സംബന്ധിച്ച പ്രൈവസി കാര്യങ്ങളിൽ പലപ്പോഴും തോന്നാറുള്ള ആശങ്കകളെ മറികടക്കാനാണ് ഇത്തവണത്തെ അപ്ഡേറ്റിൽ വാട്സ്ആപ്പ് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഈ പുതിയ അപ്‌ഡേറ്റിലൂടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് നിങ്ങളെ ചേർക്കാൻ ആർക്കൊക്കം സാധിക്കും എന്ന തിരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ഫീച്ചർ

പുതിയ അപ്ഡേറ്റ് iOS 2.19.110.20, ആൻഡ്രോയിഡ് ബീറ്റ 2.19.298 പതിപ്പുകളിലൂടെയാണ് ലഭ്യമാവുക. പുതിയ ഫീച്ചർ കമ്പനി നിരവധി നാളുകളായി പരീക്ഷിക്കുകയാണ്. നിലവിൽ ഈ വേർഷൻ ടെസ്റ്റിങ് എന്ന നിലയിൽ ബീറ്റ വേർഷനായാണ് പുറത്ത് വിട്ടിട്ടുള്ളത്. എല്ലാവർക്കും ഉപയോഗിക്കാൻ പറ്റുന്ന നിലയിൽ പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് ആറ് മാസത്തിനകം ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ്

പുതിയ അപ്ഡേറ്റിലെ ഏറ്റവും വലിയ പ്രത്യേകത അതിലുള്ള ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സാണ്. നിങ്ങളെ ഗ്രൂപ്പുകളിലേക്ക് ആർക്കൊക്കെ ചേർക്കാനാകുമെന്ന് തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് ഓപ്ഷൻ ലഭിക്കുന്ന സെറ്റിങ്സാണ് ഇത്. ഇതിനായി ഏറ്റവു പുതിയ വേർഷൻ അപ്ഡേറ്റ് ചെയ്ത ശേഷം സെറ്റിങ്സ് → അക്കൗണ്ട് → പ്രൈവസി → ഗ്രൂപ്പ്സ് എന്നിവ തിരഞ്ഞെടുക്കുക. ഇതിൽ നിങ്ങൾക്ക് ഗ്രൂപ്പ് പ്രൈവസി ഫീച്ചറിൻറെ ഒരു പുതിയ സെറ്റ് തന്നെ കാണാൻ കഴിയും.

മൂന്ന് ഓപ്ഷനുകൾ

കാണുന്ന സെറ്റിൽ നിങ്ങൾക്ക് മൂന്ന് ഓപ്ഷനുകൾ ലഭിക്കും. എവരിവൺ, മൈ കോൺടാക്ട്സ്, മൈ കോൺടാക്ട്സ് എക്സപ്റ്റ് എന്നിവയാണ് ഓപ്ഷനുകൾ. അതിൽ നിങ്ങൾക്ക് ആവശ്യമുള്ളവ തിരഞ്ഞെടുക്കാം. എവരിവൺ തിരഞ്ഞെടുത്താൽ ആർക്ക് വേണമെങ്കിലും നിങ്ങലെ ആഡ് ചെയ്യാൻ സാധിക്കും. മൈകോൺടാക്ട്സ് ആണെങ്കിൽ നിങ്ങളുടെ കോൺടാക്ടിലെ എല്ലാവർക്കും നിങ്ങളെ ഗ്രൂപ്പുകളിൽ ആഡ് ചെയ്യാം. മൂന്നാമത്തെ ഓപ്ഷനിൽ നിങ്ങൾക്ക് ഒഴിവാക്കണ്ടവരെ ഒഴിവാക്കാം.

ഗ്രൂപ്പുകളിൽ ആഡ് ചെയ്യാൻ സാധിക്കുന്നവർ

നിങ്ങൾ തിരഞ്ഞെടുക്കുന്ന ഓപ്ഷൻ അനുസരിച്ച് നിങ്ങളെ ഗ്രൂപ്പുകളിൽ ആഡ് ചെയ്യാൻ സാധിക്കുന്നവരുടെ ലിസ്റ്റ് ഉണ്ടാകും. ഇതിലുൾപ്പെടാത്ത ആളുകൾക്ക് നിങ്ങളെ ഗ്രൂപ്പുകളിൽ ചേർക്കാൻ സാധിക്കില്ല. ഈ ഫീച്ചർ ഉപയോഗിച്ചാൽ ആവശ്യമുള്ള ഗ്രൂപ്പുകളിൽ ആഡ് ചെയ്യപ്പെടാതെ പോകുമെന്ന പേടി വേണ്ട. നിങ്ങളെ ആഡ് ചെയ്യാൻ സാധിക്കാത്ത ഗ്രൂപ്പ് അഡ്മിൻമാർക്ക് നിങ്ങളെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ക്ഷണിച്ചുകൊണ്ട് ഇൻവൈറ്റ് പേഴ്സണലായി അയക്കാൻ സാധിക്കും. ഇതിലൂടെ നിങ്ങൾക്ക് ആവശ്യമുള്ള ഗ്രൂപ്പാണെങ്കിൽ നിങ്ങൾക്ക് ജോയിൻ ചെയ്യാം.

പുതിയ ഗ്രൂപ്പ് പ്രൈവസി കൺട്രോൾ ഫീച്ചറുകൾ

ഈ പുതിയ സവിശേഷതയ്‌ക്ക് ഒപ്പം വാട്ട്‌സ്ആപ്പ് നിരവധി പുതിയ ഗ്രൂപ്പ് പ്രൈവസി കൺട്രോൾ ഫീച്ചറുകൾ കൊണ്ടുവരുന്നുണ്ട്. ഇന്ത്യയിൽ‌, നിരവധി ഉപയോക്താക്കൾ‌ അവരുടെ സമ്മതമില്ലാതെ റാൻഡം ഗ്രൂപ്പുകളിലേക്ക് ചേർക്കപ്പെടുന്ന പ്രശ്നം നേരിടുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കാൻ പുതിയ ഫീച്ചറിന് സാധിക്കും. എന്നാൽ ഗ്രൂപ്പുകളിൽ ചേരാനുള്ള ഇൻവിറ്റേഷൻ വരുന്നത് പലർക്കും ശല്യമായി മാറാൻ സാധ്യതയുണ്ട്.

 നോബഡി ഓപ്ഷൻ

മുമ്പ് വാട്സ്ആപ്പിൽ നോബഡി ഓപ്ഷൻ ഉണ്ടായിരുന്നു. അത് ഗ്രൂപ്പുകളിൽ ആഡ് ചെയ്യുന്നതിൽ നിന്ന് എല്ലാവരെയും തടയാനുള്ള ഓപ്ഷനായിരുന്നു. പുതിയ ഫീച്ചർ വരുന്നതോടെ അത് എടുത്ത് മാറ്റി. എന്തായാലും പ്രൈവസിയുടെ കാര്യത്തിൽ ഏറെ ഗുണം ചെയ്യുന്ന ഫീച്ചറാണ് വാട്സ്ആപ്പ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

Best Mobiles in India

English summary
WhatsApp has started rolling out the highly anticipated Group Privacy settings to both Android and iOS users. This new update will let WhatsApp users choose who can actually add them to the groups on the messaging platform. The update is now being rolled out with the iOS 2.19.110.20 and Android Beta 2.19.298 versions

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X