വാട്സ്ആപ്പിൽ ഓൺലൈനും ലാസ്റ്റ് സീനും കാണുന്നില്ല; സാങ്കേതിക തകരാറെന്ന് റിപ്പോർട്ട്
ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പിന്റെ പ്രവർത്തനത്തിൽ കഴിഞ്ഞ ദിവസം ചില പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഉപയോക്താക്കൾക്ക് ഒരു ചാറ്റ് എടുത്ത് കഴിഞ്ഞാൽ അതിലുള്ളയാൾ ഓൺലൈൻ ഉണ്ടോ, അവസാനമായി ഓൺലൈനിൽ ഉണ്ടായതെപ്പോഴാണ് എന്ന് കാണിക്കുന്ന ലാസ്റ്റ് സീൻ എന്നിവ കാണാൻ സാധിക്കുന്നില്ല. ഇതൊരു പ്രശ്നമല്ലെന്നും വാട്സ്ആപ്പിന്റെ പ്രൈവസി സെറ്റിങ്സ് കഴിഞ്ഞ ദിവസം മാറ്റിയതുകൊണ്ടാണ് ഇത്തരത്തിൽ ലാസ്റ്റ് സീൻ, ഓൺലൈൻ സ്റ്റാറ്റസ് എന്നിവ കാണാൻ സാധിക്കാത്തതെന്നാണ് റിപ്പോർട്ടുകൾ.

ലാസ്റ്റ് സീൻ, ഓൺലൈൻ എന്നുവ മറ്റുള്ളവർ കാണുന്നത് തടയാനുള്ള സംവിധാനവും വാട്സ്ആപ്പിൽ നേരത്തെ ഉണ്ട്. പ്രൈവസി സെറ്റിങ്സിൽ ലാസ്റ്റ് സീൻ ഓഫ് ചെയ്തിടാനുള്ള സംവിധാനമായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ഡൗൺ ഡിറ്റക്ടർ റിപ്പോർട്ട് അനുസരിച്ച് 67 ശതമാനം ഉപയോക്താക്കളും തങ്ങളുടെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണിലോ ഐഫോണിലോ ലാസ്റ്റ് സീൻ സെറ്റിങ്സ് മാറ്റുന്നതിന് പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാട്സ്ആപ്പിലെ പുതിയ പ്രൈവസി സെറ്റിങ്സിനെ കുറിച്ച് പരാതിപ്പെടുന്നതിനിടെ 26 ശതമാനം ഉപയോക്താക്കൾ കണക്ഷൻ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 6 ശതമാനം ഉപയോക്താകക്കൾ അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ സാധിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉപയോക്താക്കളെ മൊത്തത്തിൽ പല രീതിയിലാണ് ഇത് ബാധിച്ചത്.

വാട്സ്ആപ്പ് അപ്ലിക്കേഷന്റെ പ്രൈവസി സെറ്റിങ്സിൽ എന്തോ കുഴപ്പമുണ്ടെന്നാണ് വാട്സ്ആപ്പ് ഉപയോക്താക്കൾ പലരും വിശ്വസിക്കുന്നത്. വാട്സ്ആപ്പിന്റെ ലാസ്റ്റ് സീൻ എന്ന ഫീച്ചറിൽ നോബഡി എന്ന ഓപ്ഷൻ മാറ്റി മറ്റൊന്ന് തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കളുടെ പരാതി. പല ഉപയോക്താക്കൾക്കും ഓൺലൈൻ, ലാസ്റ്റ് സീൻ എന്നിവ കാണാത്തത് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. സെർവർ തകരാറ് മൂലമാണ് ഇത് സംഭവിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

യുഎസ്, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലും ഇന്ത്യ, സിംഗപ്പൂർ ഉൾപ്പെടെയുള്ള ഏഷ്യയുടെ ചില ഭാഗങ്ങളിലുമുള്ള ഉപയോക്താക്കളെയാണ് ലാസ്റ്റ് സീൻ കാണാത്ത പ്രശ്നം ഉണ്ടായതെന്ന് ഡൌൺ ഡിറ്റക്ടർ ഔട്ടേജ് മാപ്പ് റിപ്പോർട്ട് പറയുന്നു. വാട്സ്ആപ്പ് മുമ്പും ഇത്തരം പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. അവസാനമായി ഏപ്രിൽ മാസത്തിലാണ് ആപ്പ് ഇത്തരമൊരു പ്രശ്നം അഭിമുഖികരിച്ചത്.

വാട്സ്ആപ്പ് ഉപയോക്താക്കളിൽ പലരും ലാസ്റ്റ് സീൻ കാണാത്ത പ്രശ്നത്തെക്കുറിച്ച് ട്വീറ്റ് ചെയ്യുകയും സ്ക്രീൻഷോട്ടുകൾ ഷെയർ ചെയ്യുകയും ചെയ്തുവെങ്കിലും ഈ ട്വീറ്റുകൾക്ക് കമ്പനിയിൽ നിന്ന് ഔദ്യോഗികമായി മറുപടി ട്വീറ്റുകളൊന്നും ലഭിച്ചിട്ടില്ല. ഈ പുതിയ പ്രൈവസി സെറ്റിങ്സ് പ്രശ്‌നം പരിഹരിക്കുന്നതിന് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.


Click it and Unblock the Notifications