വാട്സ്ആപ്പ് വെബിലും ഡെസ്ക്ടോപ്പ് ആപ്പിലും ഡാർക്ക് മോഡ്

|

വാട്സ്ആപ്പ് ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന സവിശേഷതകളിലൊന്നാണ് ഡാർക്ക് മോഡ്. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള ബീറ്റ പതിപ്പുകളിൽ ഇൻസ്റ്റന്റ് മെസേജിങ് അപ്ലിക്കേഷൻ ഇതിനകം തന്നെ ഡാർക്ക് മോഡ് പുറത്തിറക്കി. വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് അപ്ലിക്കേഷനും വെബ് പതിപ്പിനുമായി ഡാർക്ക് മോഡ് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണ് വാട്സ്ആപ്പ് എന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു.

ഡാർക്ക് മോഡ്
 

ഡെസ്ക്ടോപ്പ് അപ്ലിക്കേഷനിലെ ഡാർക്ക് മോഡ് ഇന്റർഫേസ് വെളിപ്പെടുത്തുന്ന രണ്ട് സ്ക്രീൻഷോട്ടുകളാണ് റിപ്പോർട്ടിനൊപ്പം പുറത്ത് വിട്ടിരിക്കുന്നത്. ഇത് തീർച്ചയായും ഇപ്പോഴും പൂർത്തിയാകാത്ത ഒരു സവിശേഷതയാണ്. പ്രാരംഭ ഘട്ടത്തിലുള്ള വാട്സ്ആപ്പ് ഡാർക്ക് മോഡ് വൈകാതെ എല്ലാവർക്കമായി ലഭ്യമാകുമെന്ന് ഉറപ്പാണ്. ഈ സവിശേഷത ഔദ്യോഗികമായി ഒരു പ്ലാറ്റ്ഫോമിൽ പോലും ലഭ്യമാക്കിയിട്ടില്ല.

വാട്സ്ആപ്പ് ഡാർക്ക് മോഡ്

വാട്സ്ആപ്പ് ഡാർക്ക് മോഡ് ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷനിൽ എത്തിക്കുമ്പോൾ വളരെയധികം മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് WABetaInfo റിപ്പോർട്ട് അവകാശപ്പെടുന്നു. ഡാർക്ക് മോഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി പ്രത്യേക ടോഗിൾ നൽകിയിട്ടില്ലെന്നതാണ് ഇപ്പോൾ വന്നിരിക്കുന്ന ബീറ്റ പതപ്പിലുള്ള പ്രധാന പോരായ്മ. ഇത് റിപ്പോർട്ടിനൊപ്പം ഷെയർ ചെയ്ത സ്ക്രീൻഷോട്ടിൽ വ്യക്തമാണ്.

കൂടുതൽ വായിക്കുക: സൂക്ഷിക്കുക, നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സുരക്ഷിതമല്ലകൂടുതൽ വായിക്കുക: സൂക്ഷിക്കുക, നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ സുരക്ഷിതമല്ല

പുതിയ സവിശേഷത

വാട്സ്ആപ്പ് ഡെസ്ക്ടോപ്പ് ആപ്പിനും വെബ്ബിനുമായി തയ്യാറാക്കിയ പുതിയ സവിശേഷത ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എപ്പോൾ ഡാർക്ക് മോഡ് ഔദ്യോഗികമായി പുറത്തിറക്കുമെന്ന കാര്യത്തിലും ഇതുവരെ വിവരങ്ങലൊന്നും ലഭ്യമല്ല. വാട്ട്‌സ്ആപ്പിന്റെ ഡാർക്ക് മോഡ് 2018 മുതൽ ചർച്ചയിലുള്ള വിഷയമാണ്. എല്ലാവർക്കുമായി വാട്സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ എന്നിവയിൽ ഈ ഫീച്ചർ ലഭ്യമാകാൻ ഇനിയും സമയമെടുക്കും.

വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ്
 

വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ്

ഡാർക്ക് മോഡ് ഉള്ള മൊബൈൽ ആപ്ലിക്കേഷൻവാട്ട്‌സ്ആപ്പ് രണ്ട് ഒഎസിനുമായി കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഐഫോണിനായുള്ള ഐഒഎസ് ബീറ്റ പതിപ്പ് 2.29.30.13 ഈ മാസം ആദ്യവും ആൻഡ്രോയിഡിനായുള്ള ബീറ്റ പതിപ്പ് 2.20.13 ജനുവരിയിലുമാണ് കമ്പനി പുറത്തിറക്കിയത്. ഡാർക്ക് മോഡ് സവിശേഷത ഇപ്പോഴും ബീറ്റ പതിപ്പിലാണെങ്കിലും, സ്ഥിരമായി എല്ലാവർക്കും ഇത് ലഭ്യമാകാൻ എത്ര സമയമെടുക്കും എന്ന് വ്യക്തമല്ല.

തീം സെലക്ഷൻ

തീം സെലക്ഷൻ ഇന്റർഫേസിലെ ഓപ്ഷനെയാണ് വാട്സ്ആപ്പ് ഡാർക്ക് എന്ന് വിളിക്കുന്നത്. ടോഗിൾ ചെയ്‌തുകഴിഞ്ഞാൽ, ഇന്റർഫേസ് ഇരുണ്ട പച്ച നിറത്തിലുള്ള പ്രൊഫൈലിൽ കാണിക്കുന്നു. ഒരു താരതമ്യമെന്ന നിലയിൽ ഐഫോൺ ബീറ്റ അപ്ലിക്കേഷനായി ഡാർക്ക് മോഡിന്റെ കൂടുതൽ വ്യാപകമായ റോൾഔട്ട് വാട്ട്‌സ്ആപ്പ് പുറത്തിറക്കി.

കൂടുതൽ വായിക്കുക: വാട്സ്ആപ്പ് സ്റ്റാറ്റസുകൾ സ്മാർട്ട്ഫോണിലേക്ക് സേവ് ചെയ്യുന്നതെങ്ങനെകൂടുതൽ വായിക്കുക: വാട്സ്ആപ്പ് സ്റ്റാറ്റസുകൾ സ്മാർട്ട്ഫോണിലേക്ക് സേവ് ചെയ്യുന്നതെങ്ങനെ

വിവാദങ്ങളിൽ വാട്സ്ആപ്പ്

വിവാദങ്ങളിൽ വാട്സ്ആപ്പ്

പുതിയ സവിശേഷതകൾ അവതരിപ്പിക്കുന്നതിനൊപ്പം വാട്സ്ആപ്പ് വാർത്തകളിൽ നിറയുന്നത് സുരക്ഷാ പ്രശ്നങ്ങൾ കൂടി കാരണമാണ്. ഗ്രൂപ്പ് ചാറ്റ് ഇൻവൈറ്റ് ലിങ്കുകളെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ സെർച്ചിലൂടെ ലഭിക്കുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിന് മുമ്പ് ജെഫ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതിലും വാട്സ്ആപ്പിനെതിരെ വിമർശനം ഉണ്ടായിരുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp dark mode is one of the features that users have been eagerly waiting for. The messaging app has already rolled out the dark mode in beta versions for Android and iOS sometime back. A new report by WABetaInfo notes that WhatsApp is working on dark mode for the desktop app and the WhatsApp web version too.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X