വാട്സ്ആപ്പിൽ വീഡിയോ അയക്കുമ്പോൾ ഓഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷൻ വരുന്നു

|

സ്വകാര്യതാ നയത്തിലെ പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണം വാട്സ്ആപ്പിന് വലിയ തിരിച്ചടി ഉണ്ടായിരുന്നു. പിന്നീട് പുതിയ സ്വകാര്യത നയം പ്രാബല്യത്തിൽ വരുത്താനുള്ള കാലാവധി വാട്സ്ആപ്പ് നീട്ടി. സ്വകാര്യത നയത്തിലെ സങ്കീർണതകൾ വിശദീകരിക്കാനുള്ള ശ്രമങ്ങളും വാട്സ്ആപ്പ് നടത്തുന്നുണ്ട്. ഇപ്പോഴിതാ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന ചില മാറ്റങ്ങൾ ആപ്പിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് വാട്സ്ആപ്പ്. വീഡിയോകൾ ഷെയർ ചെയ്യുമ്പോൾ ഓഡിയോ മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷനാണ് ആപ്പിൽ വരാനിരിക്കുന്നത്.

വാട്സ്ആപ്പ് മ്യൂട്ട് വീഡിയോ ഫീച്ചർ

വാട്സ്ആപ്പ് മ്യൂട്ട് വീഡിയോ ഫീച്ചർ

WABetaInfoയുടെ റിപ്പോർട്ട് അനുസരിച്ച് വാട്സ്ആപ്പ് ബീറ്റാ പരിശോധനയ്ക്കായി മ്യൂട്ട് വീഡിയോ എന്ന ഫീച്ചർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. നേരത്തെയും ഈ ഫീച്ചർ റിപ്പോർട്ടുകളിൽ ഇടം നേടിയിരുന്നു. വാട്സ്ആപ്പിൽ വീഡിയോകൾ ഷെയർ ചെയ്യുന്നതിന് മുമ്പ് ആ വീഡിയോയിലെ ഓഡിയോ ഇല്ലാതാക്കാൻ സഹായിക്കുന്ന ഫീച്ചറാണ് ഇത്. ബീറ്റ വേർഷൻ 2.21.3.13ൽ ആയിരിക്കും ഈ ഫീച്ചർ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മാറ്റണമെന്ന് കേന്ദ്ര സർക്കാർകൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം മാറ്റണമെന്ന് കേന്ദ്ര സർക്കാർ

വീഡിയോ

വാട്സ്ആപ്പിൽ നിങ്ങളുടെ കോൺടാക്ടുകൾക്ക് വീഡിയോ ഷെയർ ചെയ്ത് കൊടുക്കുമ്പോൾ ആ വീഡിയോയിലെ ഓഡിയോ ഇല്ലാതാക്കാനുള്ള സംവിധാനം ഉണ്ടായിരിക്കും. ഇത് എഡിറ്റ് മെനുവിലാണ് ഉണ്ടാവുക. മ്യൂട്ട് ബട്ടണിൽ അമർത്തിയാൽ വീഡിയോ മ്യൂട്ട് ആവും. ഈ ഐക്കൺ വീണ്ടും അമർത്തിയാൽ ഒറിജിനൽ വീഡിയോയിലെ വോളിയം തിരികെ ലഭിക്കും. റിപ്പോർട്ടുകൾ അനുസരിച്ച് വീഡിയോ സെർച്ച് ബാറിന് താഴെയായി വോളിയം ഐക്കൺ നൽകും. ഇത് ഷെയർ ചെയ്യുന്ന ക്ലിപ്പിന്റെ ഒരു പ്രത്യേക ഭാഗം തിരഞ്ഞെടുക്കാനും സഹായിക്കുന്നു.

മ്യൂട്ട്

ഒരു വീഡിയോ ക്ലിപ്പിന്റെ മുഴുവൻ ഓഡിയോയും മ്യൂട്ട് ചെയ്യാൻ സാധിക്കും എന്നല്ലാതെ ഏതെങ്കിലും പ്രത്യേക ഭാഗത്ത് നിന്ന് മാത്രം ഓഡിയോ ഒഴിവാക്കാൻ സാധിക്കില്ല. ടെക്സ്റ്റ് ചേർക്കാനും സ്മൈലി, സ്കെച്ച് എന്നിവ പോലുള്ളവ ചേർക്കാനുമുള്ള ഓപ്ഷനുകൾ ലഭിക്കുന്നതിനൊപ്പാണ് മ്യൂട്ട് ഓഡിയോ ഓപ്ഷനും ലഭിക്കുന്നത്. മ്യൂട്ട് ഫീച്ചർ നിലവിൽ ബീറ്റ പതിപ്പിൽ മാത്രമേ ലഭിക്കുകയുള്ളു. എല്ലാവർക്കുമായി ഈ ഫീച്ചർ എപ്പോഴായിരിക്കും പുറത്തിറങ്ങുക എന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: ക്രിക്കറ്റ് ലൈവായി ഫോണിൽ കാണാനുള്ള മികച്ച സ്ട്രീമിംഗ് ആപ്പുകൾകൂടുതൽ വായിക്കുക: ക്രിക്കറ്റ് ലൈവായി ഫോണിൽ കാണാനുള്ള മികച്ച സ്ട്രീമിംഗ് ആപ്പുകൾ

മൾട്ടി ഡിവൈസ് സപ്പോർട്ട്

മൾട്ടി ഡിവൈസ് സപ്പോർട്ട്

വീഡിയോകൾ ഷെയർ ചെയ്യുന്നതിന് മുമ്പ് മ്യൂട്ട് ചെയ്യാനുള്ള ഓപ്ഷൻ പോലെ തന്നെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സവിശേഷതകളിലൊന്നാണ് മൾട്ടി ഡിവൈസ് സപ്പോർട്ട്. ഒന്നിലധികം ഡിവൈസുകളിൽ ഒരു വാട്സ്ആപ്പ് ആക്കൌണ്ട് ഉപയോഗിക്കാനുള്ള സംവിധാനമാണ് ഈ ഫീച്ചർ നൽകുന്നത്. കമ്പനി ഇതിനകം തന്നെ മൾട്ടി-ഡിവൈസ് സപ്പോർട്ട് പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ്. ഇത് വൈകാതെ തന്നെ ആപ്പിൽ എത്തമെന്നാണ് റിപ്പോർട്ടുകൾ.

വാട്സ്ആപ്പ് വെബ്

അടുത്തിടെ, വാട്സ്ആപ്പ് വെബ് പതിപ്പിൽ ധാരാളം പുതിയ ഫീച്ചറുകൾ കൊണ്ടുവന്നിരുന്നു. ബയോമെട്രിക് ഓതന്റിക്കേഷൻ ഫീച്ചർ, ഗ്രൂപ്പ് വീഡിയോ, ഓഡിയോ കോൾ സപ്പോർട്ട് എന്നിവയാണ് ഇതിലുള്ള ചില ഫീച്ചറുകൾ. വാട്സ്ആപ്പ് വെബിൽ കോളിങ് സംവിധാനം ലഭ്യമായിരുന്നില്ല. പ്രൈവസി പോളിസി അപ്ഡേറ്റ് ഉണ്ടാക്കിയ തിരിച്ചടിയെ അതിജീവിക്കുന്നതിനിടെ തന്നെ മറ്റ് ആപ്പുകളെ പിന്നിലാക്കാൻ പുതിയ ഫീച്ചറുകൾ പുറത്തിറക്കാനും വാട്സ്ആപ്പ് ശ്രദ്ധിക്കുന്നു.

കൂടുതൽ വായിക്കുക: ആമസോൺ പ്രൈം വീഡിയോ അക്കൗണ്ട് എത്ര പേർക്ക് ഉപയോഗിക്കാം; അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ആമസോൺ പ്രൈം വീഡിയോ അക്കൗണ്ട് എത്ര പേർക്ക് ഉപയോഗിക്കാം; അറിയേണ്ടതെല്ലാം

Best Mobiles in India

English summary
WhatsApp is preparing to release a feature called Mute Video for beta testing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X