വാട്സ്ആപ്പിൽ പുതിയ ഫ്ലാഷ് കോൾ വെരിഫിക്കേഷൻ ഫീച്ചർ വരുന്നു

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് പുതിയൊരു വെരിഫിക്കേഷൻ സംവിധാനം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. പുതിയൊരു അക്കൌണ്ട് ക്രിയേറ്റ് ചെയ്യുകയോ നിലവിലുള്ള അക്കൌണ്ട് മറ്റൊരു ഫോണിലേക്ക് മാറ്റുകയോ ചെയ്യുമ്പോൾ പുതിയ വെരിഫിക്കേഷൻ കൊണ്ടുവരാനാണ് വാട്സ്ആപ്പ് തയ്യാറാക്കുന്നത്. നിലവിലുള്ളത് എസ്എംഎസ് വഴിയോ വോയിസ് കോളിങ് വഴിയോ ഓതന്റിക്കേഷൻ നടത്തുന്ന രീതിയാണ്. പുതിയ ഫീച്ചർ ഓതന്റിക്കേഷൻ സംവിധാനം കൂടുതൽ ലളിതമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വെരിഫിക്കേഷൻ

പുതിയ വെരിഫിക്കേഷൻ രീതിക്ക് ഫ്ലാഷ് കോൾ ടെക്നിക്ക് എന്നായിരിക്കും പേരെന്നാണ് സൂചനകൾ. ഓതന്റിക്കേഷൻ സമയത്ത് ഫോൺ നമ്പറിലേക്ക് വാട്സ്ആപ്പ് ഒരു വോയ്‌സ് കോൾ ചെയ്യുകയും അത് ഓട്ടോമാറ്റിക്കായി വെരിഫൈ ചെയ്യുകയും ചെയ്യുമെന്നാണ് സൂചനകൾ. നിലവിലുള്ള ഉപയോക്താക്കൾക്കായി ഡാറ്റാബേസിൽ സ്റ്റോർ ചെയ്തിരിക്കുന്ന ഫോൺ നമ്പറുമായി വാട്സ്ആപ്പ് മാച്ച് ചെയ്യും. പുതിയ ഉപയോക്താക്കൾക്ക് ഫ്ലാഷ് കോൾ രീതി ഉപയോഗിച്ച് അക്കൌണ്ട് ക്രിയേറ്റ് ചെയ്യാം.

വാട്സ്ആപ്പ് ചാറ്റ് ഗവൺമെന്റ് നിരീക്ഷിക്കുന്നോ? ചുവപ്പ് ടിക്സിന് പിന്നിലെ രഹസ്യമെന്ത്വാട്സ്ആപ്പ് ചാറ്റ് ഗവൺമെന്റ് നിരീക്ഷിക്കുന്നോ? ചുവപ്പ് ടിക്സിന് പിന്നിലെ രഹസ്യമെന്ത്

വെരിഫിക്കേഷൻ

വാട്സ്ആപ്പിന്റെ പുതിയ വെരിഫിക്കേഷൻ ഫീച്ചർ വരുന്ന കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത് WAbetainfo ആണ്. ആൻഡ്രോയിഡ് ഡിവൈസുകളിൽ ഈ ഫീച്ചർ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വ്യക്തമാക്കുന്ന രണ്ട് സ്ക്രീൻഷോട്ടുകളും പുറത്ത് വിട്ടിട്ടുണ്ട്. വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർ അടങ്ങുന്ന ബീറ്റ അപ്ഡേറ്റ് പുറത്ത് വിട്ടിട്ടുണ്ട്. ഇത് എല്ലാവർക്കുമായി ലഭ്യമാകില്ല. ബീറ്റ ടെസ്‌റ്റർമാർക്ക് മാത്രമാണ് ഈ അപ്ഡേറ്റ് ലഭ്യമാകുന്നത്. വൈകാതെ തന്നെ എല്ലാവർക്കും ലഭ്യമാകുന്ന അപ്ഡേറ്റിൽ ഈ ഫീച്ചർ വരും.

പുതിയ രീതി സുരക്ഷിതമാണോ?

പുതിയ രീതി സുരക്ഷിതമാണോ?

പുതിയ വെരിഫിക്കേഷൻ രീതി സുരക്ഷിതമാണോ എനന്ന സംശയം പലർക്കും ഉണ്ടായേക്കാം. ഇത് സുരക്ഷിതമാണ്. ഒ‌ടി‌പി പോലെ തന്നെയുള്ള രീതിയാണ് ഇത്. ഇത് അവസാന കോൾ‌ ലോഗിൽ‌ നിന്നുള്ള ഫോൺ‌ നമ്പർ മനസിലാക്കി ഒടിപി പോലെ പ്രവർത്തിക്കുന്നു. ഈ ഫീച്ചർ വരുന്നതോയെ മറ്റൊരു ഫോണിലുള്ള സിം കാർഡിന്റെ നമ്പർ ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൌണ്ട് ക്രിയേറ്റ് ചെയ്യാൻ സാധിക്കില്ല. ഒടിപി പോലെ നമുക്ക് ടൈപ്പ് ചെയ്ത് കൊടുക്കാൻ സാധിക്കുന്നതല്ല ഇത്.

വാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാംവാട്സ്ആപ്പ് ഓഡിയയുടെ വേഗത നിയന്ത്രിക്കുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം

കോൾ ലോഗ്

പുതിയ സവിശേഷതയുടെ പോരായ്മയായി തോന്നുന്നത് കോൾ ലോഗിലേക്ക് വാട്സ്ആപ്പിന് ആക്സസ് നൽകേണ്ടി വരുന്നു എന്നതാണ്. കോൾ ലോഗിലേക്ക് ആക്സസ് ലഭിച്ചാൽ മാത്രമേ ഈ വെരിഫിക്കേഷൻ ചെയ്യാൻ വാട്സആപ്പിന് സാധിക്കുകയുള്ളു. സ്വകാര്യതയെ ബാധിക്കുന്ന ഒരു വിഷയം തന്നെയാണ് ഇത്. ഐഫോണുകളിൽ കോൾ ലോഗിലേക്കുള്ള ആക്സസ് തേർഡ് പാർട്ടി ആപ്പുകൾക്ക് നൽകാൻ സാധിക്കില്ല എന്നതിനാൽ ഈ ഫീച്ചർ ഐഒഎസ് ഡിവൈസുകളിൽ ലഭ്യമാകില്ല. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമായിരിക്കും ഈ ഫീച്ചർ ലഭ്യമാകുന്നത്.

വാട്സ്ആപ്പ് ബീറ്റ

വാട്സ്ആപ്പ് ഫ്ലാഷ് കോൾ ഓതന്റിക്കേഷൻ ഫീച്ചർ അടങ്ങുന്ന അപ്ഡേറ്റിന്റെ പരീക്ഷണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഇതിനായി വാട്സ്ആപ്പ് ബീറ്റ പതിപ്പ് 2.21.11.7 ആണ് പുറത്തിറക്കിയിട്ടുള്ളത്. അടുത്ത കുറച്ച് ആഴ്ചകളിൽ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്കായി ഈ ഫീച്ചർ പുറത്തിറക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മൾട്ടി-ഡിവൈസ് സപ്പോർട്ടുള്ള പുതിയ അപ്ഡേറ്റിനൊപ്പം തന്നെയായിരിക്കും ഇതും വരുന്നത്. ഈയിടെ പുറത്തിറങ്ങിയ അപ്ഡേറ്റിൽ വോയിസ് നോട്ടുകളുടെ വേഗത നിയന്ത്രിക്കുന്ന ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു.

പുതിയ പ്രൈവസി പോളിസി അംഗീകരിപ്പിക്കാൻ തന്ത്രവുമായി വാട്സ്ആപ്പ്, പരാതി ഫയൽ ചെയ്തുപുതിയ പ്രൈവസി പോളിസി അംഗീകരിപ്പിക്കാൻ തന്ത്രവുമായി വാട്സ്ആപ്പ്, പരാതി ഫയൽ ചെയ്തു

Best Mobiles in India

English summary
WhatsApp, a popular instant messaging platform, is all set to launch a new verification system. The new feature is called Flash Call Technique.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X