Home
Apps

2022-ൽ വാട്സ്ആപ്പിൽ വരാൻ പോകുന്ന കിടിലൻ ഫീച്ചറുകൾ ഇവയാണ്

ഏറ്റവും ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലും ആകർഷകമായ സവിശേഷതകൾ കൊണ്ടുവരികയും ഉപയോക്തക്കളുടെ സുരക്ഷയും ഉപഭോക്തൃ അനുഭവവും വർധിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ആപ്പിന് ഇത്രയും ജനപ്രിതി ലഭിക്കുന്നത്. ഇനിയും കൂടുതൽ ഫീച്ചറുകൾ വാട്സ്ആപ്പിൽ വരാനിരിക്കുന്നുണ്ട്. മെസേജ് റിയാക്ഷനുകൾ, കമ്മ്യൂണിറ്റീസ് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ഇനി വാട്സ്ആപ്പിൽ പ്രതീക്ഷിക്കുന്നത്.

വാട്സ്ആപ്പ്

2022ലേക്ക് കടക്കാൻ ഇനി ആഴ്ച്ചകൾ മാത്രം ബാക്കി നിൽക്കെ അടുത്ത വർഷം വാട്സ്ആപ്പിൽ ധാരാളം ഫീച്ചറുകൾ വരുമെന്ന പ്രതീക്ഷയാണ് ഉള്ളത്. ഇതിനകം തന്നെ റിപ്പോർട്ടുകളിൽ ചില ഫീച്ചറുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വന്നിരുന്നു. പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് കൂടുതൽ ആളുകളുടെ വാട്സ്ആപ്പിൽ എത്തിക്കുക എന്നത് കൂടിയാണ് കമ്പനി ലക്ഷ്യമിടുന്നത്. മറ്റ് ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകളിലേക്ക് തങ്ങളുടെ ഉപയോക്താക്കൾ പോകാതിരിക്കാനും വാട്സ്ആപ്പ് ശ്രദ്ധിക്കുന്നുണ്ട്. അടുത്ത വർഷം വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.

കമ്മ്യൂണിറ്റീസ്

കമ്മ്യൂണിറ്റീസ്

ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാർക്ക് ഗ്രാനുലാർ കൺട്രോൾസ് നൽകുന്ന ഒരു കമ്മ്യൂണിറ്റി ഫീച്ചർ ക്രോസ്-മെസേജിങ് ഫീച്ചർ വാട്സ്ആപ്പിൽ കൊണ്ടുവരാൻ കമ്പനി ശ്രമിക്കുന്നുണ്ട് എന്നാണ് വാട്സ്ആപ്പിന്റെ വിവരങ്ങൾ ട്രാക്ക് ചെയ്ത് പുറത്ത് വിടാറുള്ള വാബെറ്റഇൻഫോ വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച് ഗ്രൂപ്പുകൾക്കുള്ളിൽ ഗ്രൂപ്പുകൾ സൃഷ്‌ടിക്കുന്നതിനുള്ള ഓപ്‌ഷൻ വാട്സ്ആപ്പ് അഡ്മിൻമാർക്ക് നൽകും. ഡിസ്‌കോർഡ് കമ്മ്യൂണിറ്റിക്ക് കീഴിൽ സെറ്റ് ചെയ്തിരിക്കുന്ന ഒന്നിലധികം ചാനലുകൾക്ക് സമാനമായി ഈ ഫീച്ചർ പ്രവർത്തിക്കുകയും ചെയ്യും.

ഗ്രൂപ്പ് അഡ്മിൻമാർ

കമ്മ്യൂണിറ്റീസ് ഫീച്ചറിലൂടെ ഗ്രൂപ്പ് അഡ്മിൻമാർ ഗ്രൂപ്പുകൾക്കുള്ളിൽ ഉണ്ടാക്കുന്ന ഉപഗ്രൂപ്പുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തവയായിരിക്കും. ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റ് v2.21.25.17-നുള്ള വാട്സ്ആപ്പിലെ വിശദാംശങ്ങളിലാണ് ഇത്തരമൊരു ഫീച്ചർ കൊണ്ടുവരുന്നത് എന്നാണ് വിവരങ്ങൾ. റിപ്പോർട്ട് അനുസരിച്ച്, ഷെയർ ചെയ്യാവുന്ന ലിങ്കിലൂടെ കമ്മ്യൂണിറ്റിയിൽ ചേരാൻ പ്ലാറ്റ്‌ഫോം ഉപയോക്താക്കളെ അനുവദിക്കും. അഡ്മിൻമാർക്ക് ആളുകളെ ഈ ഉപഗ്രൂപ്പുകളിൽ ചേർക്കാനും സാധിക്കുമെന്നാണ് സൂചനകൾ.

മെസേജ് റിയാക്ഷൻസ്

മെസേജ് റിയാക്ഷൻസ്

മെസേജ് റിയാക്ഷൻസ് ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് ഓരോ മെസേജുകൾക്കും റിപ്ലെ ടൈപ്പ് ചെയ്യുകയോ ഇമോജി തിരഞ്ഞെടുക്കുകയോ ചെയ്യുന്നതിന് പകരം ഒരു ഇമോജി ഉപയോഗിച്ച് മെസേജുകളോട് പ്രതികരിക്കാൻ കഴിയും. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഇതിനകം ലഭ്യമായ മെസേജ് റിയാക്ഷൻ ഓപ്ഷൻ തന്നെയാണ് വാട്സ്ആപ്പിൽ വരുന്നത് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. വാട്സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്ക് വരുന്ന മെസേജുകളോട് പ്രതികരിക്കാൻ 6 ഇമോജികൾ വരെ നൽകുമെന്നും സൂചനകൾ ഉണ്ട്.

ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്നും ഹൈഡ് ചെയ്യൽ

ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്നും ഹൈഡ് ചെയ്യൽ

നമ്മുടെ ലാസ്റ്റ് സീൻ കാണിക്കുക എന്നത് പലപ്പോഴും ആവശ്യമായി വരുന്ന ഒരു ഫീച്ചറാണ്. എന്നാൽ ചില അവസരങ്ങളിൽ ഇത് പലപ്പോഴും നമുക്ക് വിനയാകാറുമുണ്ട്. നമ്മൾ ഓൺലൈനിൽ ഉണ്ടോ എന്ന് മറ്റുള്ളവരെ അറിയിക്കാൻ താല്പര്യം ഇല്ലെങ്കിൽ ലാസ്റ്റ് സീൻ ഓഫാക്കി ഇടാൻ സാധിക്കും. എന്നാൽ ഇത് ഓഫ് ചെയ്താൽ ആർക്കും കാണാൻ സാധിക്കുകയുമില്ല. എന്നാൽ വാട്സ്ആപ്പ് ഇപ്പോൾ ലാസ്റ്റ് സീൻ തിരഞ്ഞെടുത്ത കോൺടാക്റ്റുകളിൽ നിന്നും ഹൈഡ് ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നുണ്ട്. ഈ ഫീച്ചർ നിലവിൽ ബീറ്റ ടെസ്റ്റിങ്ങിലാണ് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വാട്സ്ആപ്പ് ലാസ്റ്റ് സീൻ ഹൈഡ് ചെയ്യാൻ എവരിവൺ, മൈ കോൺടാക്സ്റ്റ്, നോവൺ എന്ന ഓപ്ഷനുകളാണ് നൽകുന്നത്. ഇതിനൊപ്പം പുതിയ ഓപ്ഷൻ കൂടി ലഭ്യമാകും.

ഡിസപ്പിയറിങ് മെസേജുകളുടെ ടൈം ലിമിറ്റ്

ഡിസപ്പിയറിങ് മെസേജുകളുടെ ടൈം ലിമിറ്റ്

അയച്ച മെസേജുകൾ നിശ്ചിത സമയം കഴിഞ്ഞാൽ തനിയെ ഇല്ലാതാകുന്ന തരത്തിലുള്ള ഒരു ഫീച്ചർ കഴിഞ്ഞ വർഷം മുതൽ വാട്സ്ആപ്പിൽ ലഭ്യമാണ്. ഈ ഫീച്ചർ എനേബിൾ ചെയ്താൽ ഏഴ് ദിവസത്തിന് ശേഷം മെസേജ് ഓട്ടോമാറ്റിക്കായി ഇല്ലാതാക്കും. ഇപ്പോൾ ഈ ഫീച്ചറിന്റെ സമയ പരിധി 90 ദിവസം വരെ നീട്ടുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഫേസ്ബുക്ക് മെസേഞ്ചറിൽ ഉള്ളതിന് സമാനമായ സമയം തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഈ ഫീച്ചറിനൊപ്പം ലഭിച്ചേക്കും.

More from GizBot

Best Mobiles in India

English summary
According to reports, WhatsApp will have a lot of new features in 2022. Let’s take a look at the features that are expected to be brought to WhatsApp next year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X