വാട്സ്ആപ്പ് വോയ്‌സ് മെസേജുകൾ റിവ്യൂ ചെയ്യാനുള്ള സംവിധാനം വരുന്നു

|

ഓരോ അപ്ഡേറ്റിലും മികച്ച സവിശേഷതകൾ കൊണ്ടുവരുന്നു എന്നതാണ് വാട്സ്ആപ്പിനെ വർഷങ്ങളായി ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായി നിലനിർത്തുന്നത്. ഇപ്പോഴിതാ ബീറ്റ ടെസ്റ്ററുകൾക്കായി പുറത്തിറക്കിയ ആപ്പ് വേർഷനിൽ പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വ്യത്യസ്ത പ്ലേബാക്ക് വേഗതയിൽ വോയ്‌സ് മെസേജുകൾ കേൾക്കാനും റിവ്യൂ ചെയ്യാനും ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. ഈ വോയിസ് മെസേജുകൾക്കായുള്ള ഫീച്ചർ വൈകാതെ എല്ലാവർക്കുമായി ലഭ്യമാകും.

വാട്സ്ആപ്പ്
 

വാട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ഫീച്ചറിലൂടെ ഉപയോക്താക്കൾക്ക് അവർ അയക്കുന്ന ഓഡിയോ മെസേജുകൾ സെന്റ് ബട്ടൺ ടച്ച് ചെയ്യുന്നതിന് മുമ്പ് റിവ്യൂ ചെയ്യാനുള്ള ഓപ്ഷൻ നൽകുന്നു. നിലവിലെ വേർഷനിൽ നിന്ന് വ്യത്യസ്തമായി ഉപയോക്താക്കൾക്ക് അയയ്‌ക്കുന്നതിന് മുമ്പായി ഓഡിയോ മെസേജ് റിവ്യൂ ചെയ്യാം. ഇതിലൂടെ വോയിസ് മെസേജുകളിലെ പിഴവുകൾ തിരുത്താൻ സാധിക്കും. അബദ്ധത്തിൽ വോയിസ് മെസേജുകൾ അയക്കുന്നതും മറ്റുമായ കാര്യങ്ങൾ ഇതിലൂടെ ഒഴിവാക്കാം.

കൂടുതൽ വായിക്കുക: യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ ഫീച്ചർ, ഇനി അധിക ഡാറ്റ ചിലവാകില്ലകൂടുതൽ വായിക്കുക: യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ ഫീച്ചർ, ഇനി അധിക ഡാറ്റ ചിലവാകില്ല

റിവ്യൂ

വാട്സ്ആപ്പിലെ പുതിയ സവിശേഷത ഒരു റിവ്യൂ ബട്ടൺ ചേർക്കും. ഓഡിയോ മെസേജ് അയക്കുന്നതിന് മുമ്പ് തന്നെ കേൾക്കാൻ ഈ ബട്ടണിൽ ടാപ്പ് ചെയ്താൽ മതിയാകും. നേരത്തെ സൂചിപ്പിച്ചതുപോലെ റിവ്യൂ ബട്ടൺ ടാപ്പുചെയ്തതിനുശേഷം നിങ്ങൾ റെക്കോർഡ് ചെയ്ത, അയക്കാൻ പോകുന്ന വോയിസ് മെസേജ് നിങ്ങൾക്ക് കേൾക്കാം. മാത്രമല്ല അത് ക്യാൻസൽ ചെയ്യണോ അതോ അയയ്‌ക്കണോ എന്ന് തീരുമാനിക്കാനും നിങ്ങൾക്ക് സാധിക്കും. റിവ്യൂവിന് ശേഷം വേണ്ട എന്ന് തോന്നിയാൽ മെസേജ് അയക്കുന്നത് ഒഴിവാക്കാനും സാധിക്കും.

വോയിസ് മെസേജ്

പുതിയ വോയിസ് മെസേജ് റിവ്യൂ ഫീച്ചർ ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയ്‌ക്കായുള്ള വാട്സ്ആപ്പിൽ ലഭ്യമാകും. ഇനി വരുന്ന അപ്ഡേറ്റിൽ തന്നെ ഇത് ലഭ്യമാകുമോ എന്ന കാര്യം വ്യക്തമല്ല. ചാറ്റുകളിൽ ഓൾവേയ്സ് മ്യൂട്ട് എന്ന ഓപ്ഷൻ അടുത്തിടെ വാട്സ്ആപ്പ് ലഭ്യമാക്കിയിരുന്നു. ഗ്രൂപ്പുകൾ മ്യൂട്ടുചെയ്യുന്നത് ഇപ്പോൾ വളരെ സാധാരണമാണ്. കഴിഞ്ഞ വർഷം ഗ്രൂപ്പ് നോട്ടിഫിക്കേഷനുകൾ എപ്പോഴും മ്യൂട്ടുചെയ്യാനുള്ള ഓൾവേയ്സ് മ്യൂട്ട് ഓപ്ഷൻ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഗ്രൂപ്പിലെ ആരെങ്കിലും നിങ്ങളെ മെൻഷൻ ചെയ്താൽ അത് നോട്ടിഫിക്കേഷൻ ആയി ലഭിക്കും.

കൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചറുമായി ടെലിഗ്രാംകൂടുതൽ വായിക്കുക: സൂമിനെ നേരിടാൻ ഗ്രൂപ്പ് വീഡിയോ കോൾ ഫീച്ചറുമായി ടെലിഗ്രാം

ഐ‌ഒ‌എസ്
 

ഐ‌ഒ‌എസ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയും ചാറ്റുകളും എക്‌സ്‌പോർട്ടുചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സ്ആപ്പ് എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. WABetaInfoയുടെ റിപ്പോർട്ട് അനുസരിച്ച് ആൻഡ്രോയിഡിനായുള്ള ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പിൽ ചാറ്റ് ഇംപോർട്ട് ചെയ്യാനുള്ള ഓപ്ഷനുമായിട്ടായിരിക്കും വരുന്നത്. ഈ സവിശേഷതയുടെ സഹായത്തോടെ ഐഒഎസ് ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ എക്‌സ്‌പോർട്ടുചെയ്യാനും അത് പിന്നീട് ആൻഡ്രോയിഡ് ഡിവൈസുകളിൽ ലോഡുചെയ്യാനും സാധിക്കും. ചാറ്റുകൾ ഒരു എക്സ്റ്റേണൽ ഫയലായി എക്‌സ്‌പോർട്ടുചെയ്യുകയും വാട്ട്‌സ്ആപ്പ് വഴി ആൻഡ്രോയിഡ് ഡിവൈസുകളിൽ ഇംപോർട്ട് ചെയ്യുകയും ചെയ്യും.

സ്വകാര്യതാ നയം

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ് അടുത്തിടെയായി കടുത്ത പ്രതിസന്ധികളാണ് നേരിട്ടത്. പുതിയ സ്വകാര്യതാ നയം വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. ഈ അവസരത്തിൽ സിഗ്നൽ, ടെലഗ്രാം തുടങ്ങിയ ആപ്പുകൾ സുരക്ഷിതമായ പ്ലാറ്റ്ഫോം എന്ന നിലയിൽ ജനപ്രീതി വർധിപ്പിക്കുകയും ചെയ്തു. ഈ അവസരത്തിൽ ജനപ്രീതി നില നിർത്തേണ്ടത് വാട്സ്ആപ്പിന്റെ ആവശ്യമാണ്. പുതിയ ഫീച്ചറുകൾ ഇതിന് സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ വായിക്കുക: യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ ഫീച്ചർ, ഇനി അധിക ഡാറ്റ ചിലവാകില്ലകൂടുതൽ വായിക്കുക: യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ ഫീച്ചർ, ഇനി അധിക ഡാറ്റ ചിലവാകില്ല

Most Read Articles
Best Mobiles in India

English summary
WhatsApp's new feature allows users to listen to and review voice messages at different playback speeds.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X