ഇന്ന് മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല

|

വാട്ട്‌സ്ആപ്പ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇൻസ്റ്റന്റ് മെസേജിങ് സേവന പ്ലാറ്റ്ഫോമായി മാറിക്കഴിഞ്ഞു. ദൈനം ദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത വിധം ഇടപെടുന്ന് ഈ ആപ്ലിക്കേഷൻ ഓരോ തവണയും മികച്ച അപ്ഡേറ്റുകളാണ് പുറത്തിറക്കാറുള്ളത്. എൻട്രി ലെവൽ ഡിവൈസുകൾ മുതൽ പ്രീമിയം ഫ്ലാഗ്ഷിപ്പുകൾ വരെ ഇന്ന് മിക്കവാറും എല്ലാ സ്മാർട്ട്‌ഫോണുകളിലും വാട്ട്‌സ്ആപ്പ് ലഭ്യമാകുന്നുണ്ട്.

സുരക്ഷ
 

സുരക്ഷയ്ക്കും ഉപയോക്താക്കളെ ആകർഷിക്കുന്ന ഫീച്ചറുകൾക്കും പ്രാധാന്യം നൽകി പുറത്തിറക്കുന്നവയാണ് വാട്സ്ആപ്പിന്റെ ഓരോ അപ്ഡേറ്റുകളുംയ 2020 മുതൽ നിരവധി സ്മാർട്ട്‌ഫോണുകളിലേക്ക് വാട്സ്ആപ്പ് സേവനം നഷ്ടമാകും. കാലഹരണപ്പെട്ടതായി ലിസ്റ്റ് ചെയ്ത പല ഡിവൈസുകളിലേക്കുമുള്ള വാട്സ്ആപ്പ് അപ്ഡേറ്റുകൾ നൽകുന്നത് കമ്പനി നിർത്തിയതോടെയാണ് ഈ പഴയ ഫോണുകളിൽ വാട്സ്ആപ്പ് സേവനം ലഭ്യമല്ലാതാകുന്നത്.

ഇൻസ്റ്റാൾ

വാട്ട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്‌തിരിക്കുന്ന എല്ലാ ഡിവൈസുകളിലും കാര്യക്ഷമമായ പ്രവർത്തനം നടത്താൻ സാധിക്കണമെന്നും. വാട്സ്ആപ്പ് അപ്ഡേറ്റുകളിലൂടെ ഉൾപ്പെടുത്തുന്ന ഫീച്ചറുകളെ പ്രവർത്തിപ്പിക്കാൻ സംവിധാനമില്ലാത്ത ഒഎസുകളുടെ പഴയ പതിപ്പുകളെ അതിൽ നിന്ന് ഒഴിവാക്കുകയാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ പുതിയ ഒഎസ് അപ്ഡേറ്റിലേക്ക് മാറ്റി മികച്ച അനുഭവം ലഭ്യാക്കുക എന്നത് കൂടി കമ്പനിയുട ലക്ഷ്യമാണ്.

കൂടുതൽ വായിക്കുക: ആൻഡ്രോയിഡിനായുള്ള വാട്ട്‌സ്ആപ്പ് ബീറ്റയിൽ ഡീലീറ്റ് മെസേജ് ഫീച്ചർ

സ്മാർട്ട്‌ഫോണുകൾ

വാട്ട്‌സ്ആപ്പ് സാധാരണയായി ഇത്തരം നടപടികൾ സ്വീകരിക്കാറുണ്ട്. ഇത് സ്മാർട്ട്‌ഫോണുകൾക്കും ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുമുള്ള സപ്പോർട്ട് വർദ്ധിപ്പിക്കുകയും നീക്കംചെയ്യുകയും ചെയ്യുന്നു, ഈ വർഷാവസാനം നടപ്പിലാക്കിയ ഡ്രോപ്പ് സപ്പോർട്ട് പ്രക്രിയയിൽ ആൻഡ്രോയിഡ്, iOS, വിൻഡോസ് ഫോൺ OS എന്നിവയുടെ പഴയ പതിപ്പുകൾ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സ്മാർട്ട്‌ഫോണുകൾ ഉൾപ്പെടുന്നു.

വിൻഡോസ്
 

വാട്സ്ആപ്പ് ഇന്നത്തോടെ വിൻഡോസ് ഫോണുകൾക്കുള്ള സപ്പോർട്ട് അവസാനിപ്പിക്കും. മാത്രമല്ല ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ഡെവലപ്പ് ചെയ്യുന്നതും കമ്പനി നിർത്തും. മൈക്രോസോഫ്റ്റ് നിർമ്മിച്ച വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം അവസാനമായി ഉപയോഗിച്ച നോക്കിയ ലൂമിയ ഡിവൈസുകളെ ഷട്ട്ഡൌൺ ബാധിക്കും.

ഫേസ്ബുക്ക്

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസേജിങ് സർവ്വീസായ വാട്സ്ആപ്പ് വിൻഡോസ് ഫോൺ ഒഎസിനുള്ള സപ്പോർട്ട് അവസാനിപ്പിച്ച ശേഷം ആൻഡ്രോയിഡ് 2.3.7 ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾക്കുള്ള വാട്ട്‌സ്ആപ്പ് സപ്പോർട്ടും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി മുതൽ ഈ ഒഎസ് വേർഷനിൽ ആപ്ലിക്കേഷൻ പ്രവർത്തിപ്പിക്കാൻ കഴിയില്ല. അതായത് ഇത്തരം ഡിവൈസുകൾക്കായി കൂടുതൽ അപ്‌ഡേറ്റുകൾ നൽകില്ല.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിൽ ഡാർക്ക് മോഡും ലോ ഡാറ്റാ മോഡും ഉടൻ വരുന്നു

ഐഒഎസ്

ഐഒഎസ്8 ഉം അതിലും പഴയ ഐഒഎസ് പതിപ്പുകളിലും പ്രവർത്തിക്കുന്ന ഐഫോണുകൾക്ക് ഫെബ്രുവരിയോടെ വാട്സ്ആപ്പ് സപ്പോർട്ട് ഇല്ലാതാകും. ഈ ഐഫോൺ മോഡലുകളുടെ ഉപയോക്താക്കൾക്ക് വളരെക്കാലമായി ഈ ഡിവൈസുകൾ ഉപയോഗിച്ച് പുതിയ അക്കൗണ്ടുകൾ ഉണ്ടാക്കാനുള്ള ഓപ്ഷൻ ലഭ്യമല്ലായിരുന്നു. ഇപ്പോൾ അവർക്ക് അപ്ലിക്കേഷൻ ഉപയോഗിക്കാനും കഴിയാത്ത സ്ഥിതിയായി.

ഡിവൈസുകൾ

വാട്ട്‌സ്ആപ്പ് ഡിവൈസുകൾക്കുള്ള സപ്പോർട്ട് പിൻവലിക്കുന്നത് ഇതാദ്യമല്ല. നേരത്തെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളായ നോക്കിയ സിമ്പിയൻ എസ് 60, നോക്കിയ സീരീസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ബ്ലാക്ക്‌ബെറി ഒഎസും ബ്ലാക്ക്‌ബെറി 10, ആൻഡ്രോയിഡ് 2.1, 2.2, വിൻഡോസ് ഫോൺ 7, ഐഫോൺ 3 ജിഎസ്, ഐഒഎസ് 6 എന്നിവയ്ക്കുള്ള സപ്പോർട്ട് വാട്സ്ആപ്പ് പിൻവലിച്ചിരുന്നു.

മികച്ച വാട്സ്ആപ്പ്

ഇതൊരു കടുത്ത തീരുമാനമായിരുന്നുവെന്നും എന്നാൽ കൂടുതൽ മികച്ച വാട്സ്ആപ്പ് ഉപയോഗത്തിലേക്ക് ഈ തീരുമാനം നയിക്കുമെന്നതിനാലാണ് ഇത്തരമൊരു നടപടി ഉണ്ടായതെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. പഴയ ഡിവൈസുകൾക്കായി വാട്സ്ആപ്പ് അപ്ഡേറ്റ് നൽകുന്നത് കമ്പനിക്ക് നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. കാരണം ഇത്തരം അപ്ഡേറ്റുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം വളരെ കുറവാണ്.

കൂടുതൽ വായിക്കുക: സൂക്ഷിക്കുക, വാട്സ്ആപ്പ് ഗ്രൂപ്പ് മെസേജുകൾ വഴി ഹാക്കർമാരുടെ ബഗ്

Most Read Articles
Best Mobiles in India

Read more about:
English summary
WhatsApp today has not only become the biggest instant messaging service in the world, but has also become an essential part of most of our daily live. From entry level devices, to premium flagships, WhatsApp today finds place almost on all smartphones today and its reach spans even the far reaches of the planet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X