Home
Apps

വീഡിയോ കാണുമ്പോൾ ഉപകാരപ്പെടും; വാട്സ്ആപ്പിൽ പുതിയ യൂട്യൂബ് ഫീച്ചർ എത്തി!

ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിലേക്ക് ( WhatsApp) ഒരു പുതിയ ഫീച്ചർ കൂടി എത്തിയിരിക്കുന്നു. യൂട്യൂബ് വീഡിയോ ലിങ്കുകളും മറ്റും വാട്സ്ആപ്പ് വഴി ഷെയർ ചെയ്യാനും വാട്സ്ആപ്പിൽ നിന്നുകൊണ്ടുതന്നെ അ‌വ കാണാനും സാധിക്കുന്ന ഫീച്ചർ ഇതിനകം തന്നെ ലഭ്യമാണ്. ഇതിലേക്ക് ഒരുകൂട്ടിച്ചേർക്കൽ നടന്നിരിക്കുന്നു.

ഇങ്ങനെ വാട്സ്ആപ്പിൽ പ്ലേ ചെയ്ത് യൂട്യൂബ് വീഡിയോകൾ കാണുന്നത് കുറച്ചുകൂടി അ‌നായാസമാക്കാനായി വാട്സ്ആപ്പ് ഒരു പുതിയ ഫീച്ചർ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. യൂട്യൂബിന്റെ പ്ലേബാക്ക് നിയന്ത്രണങ്ങൾക്ക് സമാനമായ പ്രോഗ്രസ് ബാർ ഉപയോഗിക്കാതെ തന്നെ വീഡിയോകൾ റിവൈൻഡ് ചെയ്യാനും വേഗത്തിൽ ഫോർവേഡ് ചെയ്യാനുമുള്ള സൗകര്യമാണ് പുതിയ ഫീച്ചറായി അ‌വതരിപ്പിച്ചിരിക്കുന്നത്.

വീഡിയോ കാണുമ്പോൾ ഉപകാരപ്പെടും; വാട്സ്ആപ്പിൽ പുതിയ യൂട്യൂബ് ഫീച്ചർ

പുതിയ സ്കിപ് ഫോർവേഡ് ആൻഡ് ബാക്ക്വേഡ് ഫീച്ചർ വാട്സ്ആപ്പ് കൊണ്ടുവന്നതായി വാട്സ്ആപ്പ് വാർത്തകൾ പുറത്തുവിടാറുള്ള വാബീറ്റ ഇൻഫോ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ഈ ഫീച്ചറിന്റെ ബീറ്റ വേർഷൻ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സാധാരണ ഉപയോക്താക്കൾക്ക് അ‌ധികം ​വൈകാതെ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങും.

വാട്സ്ആപ്പിൽ വീഡിയോ കാണൽ അ‌നായാസമാക്കുന്നതാണ് പുതിയ ഫീച്ചർ. ഇതുപയോഗിച്ച് വീഡിയോയുടെ പ്രസക്ത ഭാഗത്തിലേക്ക് വേഗം എത്താൻ സാധിക്കും. ആദ്യ ഘട്ടത്തിൽ, 10 സെക്കൻഡ് വീതമാണ് മുന്നോട്ടും പിന്നോട്ടും പോകാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. അ‌തിനാൽത്തന്നെ യൂട്യൂബിൽ കാണുന്നതിന് സമാനമായി ഇനി വാട്സ്ആപ്പിലും വീഡിയോ കാണാം.

വീഡിയോ കാണുമ്പോൾ ഉപകാരപ്പെടും; വാട്സ്ആപ്പിൽ പുതിയ യൂട്യൂബ് ഫീച്ചർ

MOST READ: '5 സ്റ്റാർ കഞ്ഞിയിൽ' വാട്സ്ആപ്പ് വീണു; ജിയോ, എയർടെൽ വിഐ സഖ്യത്തിന് ദേശീയസുരക്ഷാ ബോധോദയം!

നിലവിൽ പ്രോഗ്രസ് ബാർ സ്‌ക്രബ് ചെയ്തുകൊണ്ടാണ് വീഡിയോ മുന്നോട്ടും പുറകോട്ടും നീക്കാൻ സാധിക്കുക. പുതിയ ഫീച്ചർ എല്ലാ വാട്സ്ആപ്പ് അ‌ക്കൗണ്ടുകൾക്കുമായി പുറത്തിറക്കുമ്പോൾ, യൂട്യൂബിലും മറ്റും ചെയ്യുന്നതുപോലെ വീഡിയോയിൽ ഡബിൾ ടാപ് ചെയ്തുകൊണ്ട് മുന്നോട്ടോ പുറകോട്ടോ വീഡിയോ നീക്കാൻ സാധിക്കും. ഇത് വാട്സ്ആപ്പിലെ വീഡിയോ കാണൽ കൂടുതൽ എളുപ്പമാക്കും.

പുതിയ വീഡിയോ പ്ലേബാക്ക് കൺട്രോളുകൾ നിലവിൽ ആൻഡ്രോയിഡ് 2.23.24-നുള്ള വാട്ട്‌സ്ആപ്പിന്റെ ബീറ്റാ ടെസ്റ്ററുകൾക്ക് മാത്രമേ ലഭ്യമാകൂ എന്ന് വാബീറ്റഇൻഫോ റിപ്പോർട്ട് പറയുന്നു. എങ്കിലും ഭാവിയിലെ ആപ്പ് അപ്‌ഡേറ്റുകളിൽ എല്ലാവർക്കുമായി അവ റിലീസ് ചെയ്യും. ഔദ്യോഗിക റിലീസ് തീയതി സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് അ‌നായാസം ഉപയോഗിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി നിരവധി ഫീച്ചറുകളാണ് കമ്പനി അ‌ധികൃതർ പരീക്ഷിക്കുകയും പുറത്തിറക്കുകയും ചെയ്യുന്നത്. ഇത്രയും നവീകരണങ്ങൾ നടക്കുന്ന മറ്റൊരു പ്ലാറ്റ്ഫോം ഇല്ലെന്നുതന്നെ പറയാം. വീഡിയോ പ്ലേബാക്ക് കൺട്രോൾ ഫീച്ചറിന് പുറമേ, ​​ഒട്ടനവധി ഫീച്ചറുകൾ വാട്സ്ആപ്പ് ഗവേഷകർ ഇപ്പോൾ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

പ്രൊഫൈൽ ഫോട്ടോ പോലുള്ള വിവരങ്ങൾ മറയ്ക്കാനും കോൺടാക്റ്റ് ലിസ്റ്റിൽ ഇല്ലാത്ത കോൺടാക്റ്റുകൾക്കായി മറ്റൊരു ഫോട്ടോയും പേരും സജ്ജീകരിക്കാനും ഉപയോക്താക്കളെ അനുവദിക്കുന്ന 'ഇതര പ്രൊഫൈൽ' (Alternate Profile) പോലെ സ്വകാര്യത കേന്ദ്രീകരിച്ചുകൊണ്ടുള്ള ഫീച്ചറുകളും വാട്സ്ആപ്പ് തയാറാക്കിക്കൊണ്ടിരിക്കുന്നു. എല്ലാവരിൽനിന്നും പ്രാഥമിക പ്രൊഫൈൽ വിവരങ്ങൾ മറയ്ക്കാനും, പ്രത്യേക കോൺടാക്റ്റുകൾക്കായി വ്യത്യസ്ത പ്രൊഫൈൽ ഫോട്ടോയും പേരും സജ്ജീകരിക്കാനും ഇത് അനുവദിക്കും.

ആൾട്രനേറ്റ് പ്രൊഫൈൽ ഫീച്ചർ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഇത് ബീറ്റ ടെസ്റ്ററുകൾക്ക് ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. ഭാവിയിലെ ആപ്പ് അപ്‌ഡേറ്റിൽ ഇത് റിലീസ് ചെയ്‌തേക്കാം. വാട്സ്ആപ്പ് പ്രൊ​ഫൈൽ ചിത്രങ്ങളും മറ്റും അ‌പരിചിതർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ ഫീച്ചർ സഹായകമാകും എന്ന് കരുതപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
WhatsApp is set to introduce a new feature that will give users more control over video playback within the app. The feature gives users the ability to rewind and fast-forward videos without using a progress bar, similar to YouTube's playback controls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X