കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ്; സ്റ്റാറ്റസ് അപ്ഡേറ്റിലും ഇനി ഇമോജി റിയാക്ഷൻസ്

|

വാട്സ്ആപ്പ് ഓരോ അപ്ഡേറ്റിലും മികച്ച ഫീച്ചറുകളാണ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ കൊണ്ടുവരുന്നത്. ഇമോജികളുടെ കാര്യത്തിലും വാട്സ്ആപ്പ് ധാരാളം അപ്ഡേറ്റുകൾ കൊണ്ടുവരുന്നുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്ഡേറ്റ്സിൽ ഇമോജി റിയാക്ഷൻസ് എന്ന പുതിയ ഫീച്ചർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഉപയോക്താക്കൾക്ക് 'ക്വിക്ക് റിയാക്ഷൻസ്' ഫീച്ചർ ഉപയോഗിച്ച് ഇമോജിയിലൂടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് റിയാക്ഷൻ നൽകാൻ കഴിയും.

 

വാട്സ്ആപ്പ്

വാബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് വരാനിരിക്കുന്ന അപ്‌ഡേറ്റിൽ വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ക്വിക്ക് റിയാക്ഷൻസ് ഫീച്ചർ കൂടി ചേർക്കും. വാട്സ്ആപ്പിൽ ഒരു സ്റ്റാറ്റസ് അപ്‌ഡേറ്റ് കാണുമ്പോൾ വേഗത്തിൽ ഒരു ഇമോജി അയയ്‌ക്കുന്നതിനുള്ള ഓപ്ഷനാണ് ക്വിക്ക് റിയാക്ഷൻ. അതുകൊണ്ട് തന്നെ ഒരു സ്റ്റോറിക്ക് റിപ്ലെ കൊടുക്കാൻ നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഉപയോഗിക്കുന്ന തരത്തിലുള്ള സംവിധാനം ആയിരിക്കും ഇതിലും ഉണ്ടായിരിക്കുക. നിലവിൽ ഫേസ്ബുക്ക് മെസഞ്ചർ ആപ്പിലും ഇത്തരത്തിലൊരു ഫീച്ചർ ഉണ്ട്.

8 പുതിയ ഇമോജികൾ

റിയാക്ഷനായി ഉപയോഗിക്കാൻ വാട്ട്‌സ്ആപ്പ് 8 പുതിയ ഇമോജികൾ ചേർക്കാനാണ് പദ്ധതിയിടുന്നത്. ഹാർട്ട് കണ്ണുകളിലുള്ള ചിരിക്കുന്ന ഇമോജി, സന്തോഷത്തിൽ കണ്ണുനീർ നിറഞ്ഞ മുഖം, തുറന്ന വായയുള്ള മുഖം, കരയുന്ന മുഖം, മടക്കിയ കൈകൾ, കൈകൊട്ടുന്ന കൈകൾ, പാർട്ടി പോപ്പർ, നൂറ് പോയിന്റുകൾ തുടങ്ങിയവായിരിക്കും ഈ ഇമോജികൾ. സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് റിയാക്ഷൻ നൽകിയാൽ അത് ലളിതമായ ഇമോജി മെസേജ് ആയിട്ടാണ് ചാറ്റിൽ അയയ്‌ക്കുന്നത്. നിങ്ങളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്ക് റിയാക്ഷൻ ലഭിക്കുമ്പോൾ പ്രത്യേകം യൂസർ ഇന്റർഫേസ് നൽകാനും വാട്സ്ആപ്പ് പദ്ധതിയിടുന്നു.

നിങ്ങൾക്കറിയാമോ ഗൂഗിൾ ആപ്പിലെ ഈ അടിപൊളി ഫീച്ചറുകൾ?നിങ്ങൾക്കറിയാമോ ഗൂഗിൾ ആപ്പിലെ ഈ അടിപൊളി ഫീച്ചറുകൾ?

ൾട്ടി-ഡിവൈസ് സപ്പോർട്ട്
 

വാട്സ്ആപ്പ് ഇപ്പോൾ മറ്റ് ചില പ്രധാന അപ്ഡേറ്റിലും പ്രവർത്തിക്കുന്നുണ്ട്. വാബെറ്റഇൻഫോ റിപ്പോർട്ട് അനുസരിച്ച് ഫോണുകളിലേക്ക് മൾട്ടി-ഡിവൈസ് സപ്പോർട്ട് കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് വാട്സ്ആപ്പ്. ഇത് വ്യത്യസ്ത ഫോണുകളിൽ ഒരേ അക്കൗണ്ട് ഉപയോഗിക്കാൻ സഹായിക്കും. ഈ അപ്‌ഡേറ്റ് വന്നാൽ ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കും. ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലും ഇതേ അപ്‌ഡേറ്റ് ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പുതിയ ഫീച്ചറിന്റെ കമ്പനി "കമ്പാനിയൻ" ഡിവൈസ് എന്നാണ് വിളിക്കുന്നത്.

വാട്സ്ആപ്പ് അക്കൌണ്ട്

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൌണ്ട് ഉപയോഗിക്കാനായി ഒരാൾ ആദ്യം ഒരു ഡിവൈസ് കമ്പാനിയൻ ആയി രജിസ്റ്റർ ചെയ്യണം. അതിനുശേഷം ഉപയോക്താക്കളുടെ പ്രൈമറി സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് മറ്റൊരു ഫോണിൽ അക്കൗണ്ട് ആക്‌സസ് ചെയ്യാം. വാട്സ്ആപ്പിൽ ഇതിനകം തന്നെ ഒന്നിലധികം ഡിവൈസുകളിൽ ഒരേ അക്കൌണ്ട് ഉപയോഗിക്കാനുള്ള സംവിധാനമുണ്ട്. വാട്സ്ആപ്പ് വെബ്ബിലും ഫോണിലും ഉപയോഗിക്കുന്നതാണ് ഇത്. ഇത് ഡെസ്‌ക്‌ടോപ്പുകളിൽ മാത്രം ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചറാണ്. ഇതുവരെ രണ്ട് ഫോണുകളിൽ ഒരേ അക്കൌണ്ട് ഉപയോഗിക്കാനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.

ഐഒഎസ് ബീറ്റ

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചർ വാട്സ്ആപ്പിന്റെ സ്റ്റേബിൾ വേർഷനിലേക്ക് എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. അധികം വൈകാതെ തന്നെ ഈ ഫീച്ചർ വാട്സ്ആപ്പിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഒഎസ് ബീറ്റ പതിപ്പിൽ ഈ ഫീച്ചർ എത്തുന്നതിനെകുറിച്ചും ഇതുവരെ സൂചകൾ ഒന്നും തന്നെയില്ല. നിലവിൽ വാട്സ്ആപ്പ് ഉപയോക്താവിന് അവരുടെ പ്രൈമറി അക്കൗണ്ട് നാല് വ്യത്യസ്ത ഡിവൈസുകളിലേക്ക് മാത്രമേ ലിങ്ക് ചെയ്യാൻ സാധിക്കുകയുള്ളു. ഉപയോക്താക്കൾക്ക് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുമ്പോഴും കമ്പ്യൂട്ടറിലും മറ്റും ആപ്പ് ആക്‌സസ് ചെയ്യാൻ സാധിക്കും എന്നതിനാൽ മൾട്ടി-ഡിവൈസ് ഫീച്ചർ ഒരു മികച്ച ഓപഷനായിരുന്നു.

നെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെനെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെ

ഒന്നിലധികം ഡിവൈസുകളിലേക്ക് ലിങ്ക് ചെയ്യാം

വാട്സ്ആപ്പിലെ മൾട്ടി-ഡിവൈസ് സപ്പോർട്ട് ഉപയോഗിച്ച് ഒരാൾക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിലേക്ക് ലിങ്ക് ചെയ്യാൻ ആദ്യം മാത്രം അവരുടെ ഫോൺ ആവശ്യമായി വരും. അതിനുശേഷം ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോൺ ഇല്ലാതെ തന്നെ ആപ്പ് ഉപയോഗിക്കാൻ കഴിയും. നിങ്ങൾ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ടാപ്പ് ചെയ്യുക. ഇതിൽ ലിങ്ക്ഡ് ഡിവൈസ് എന്നൊരു ഓപ്ഷൻ കാണാം. അതിൽ ടാപ്പുചെയ്‌ത് "ലിങ്ക് എ ഡിവൈസ്" എന്നതിൽ ടാപ്പ് ചെയ്യുക.

Best Mobiles in India

English summary
WhatsApp is preparing to release a new feature called Emoji Reactions in Status Updates.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X