ഐഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഈ ഐഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല
കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റുകൾ നൽകുന്ന ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റിലു മികച്ച ഫീച്ചറുകൾ നൽകാനും വാട്സ്ആപ്പ് ശ്രമിക്കുന്നു. ഇതിനിടെ തന്നെ ചില പഴയ ഒഎസുകൾക്കായുള്ള അപ്ഡേറ്റുകൾ നൽകുന്നത് ഒഴിവാക്കുന്നതും വാട്സ്ആപ്പിന്റെ രീതിയാണ്. ഇത്തരത്തിൽ ഐഒഎസ് 9 പ്രവർത്തിക്കുന്ന ഐഫോണുകൾക്കുള്ള സപ്പോർട്ട് വാട്സ്ആപ്പ് അവസാനിപ്പിച്ചതായാണ് റിപ്പോർട്ട്. 2.21.50 വാട്സ്ആപ്പ് ബീറ്റ പതിപ്പിൽ ഐഒഎസ് 9 ഡിവൈസുകൾക്ക് സപ്പോർട്ട് ഇല്ല എന്ന് WABetaInfo റിപ്പോർട്ട് ചെയ്യുന്നു.

ഇതുവരെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഐഒഎസ് 9 പ്രവർത്തിക്കുന്ന ഡിവൈസുകൾക്കുള്ള അപ്ഡേറ്റ് നൽകുന്നത് നിർത്തിയെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. റിപ്പോർട്ട് അനുസരിച്ച് ജനപ്രിയ മെസേജിങ് പ്ലാറ്റ്ഫോം ഐഒഎസ് വേർഷൻ 9ൽ പ്രവർത്തിക്കുന്ന ഐഫോണുകൾക്കുള്ള സപ്പോർട്ട് അവസാനിപ്പിക്കും. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് വേർഷനായ 2.21.50.11 നിലവിൽ ബീറ്റ പരിശോധനയിലാണ്. ഈ അപ്ഡേറ്റിന്റെ ബീറ്റ പരിശോധന അവസാനിച്ച ശേഷം എല്ലാവർക്കുമായി ലഭ്യമാക്കും.

WABetaInfo റിപ്പോർട്ട് അനുസരിച്ച് ഐഒഎസ് 9ൽ പ്രവർത്തിക്കുന്ന ഐഫോണുകൾക്കുള്ള സപ്പോർട്ട് വാട്സ്ആപ്പ് വേർഷൻ 2.21.50.11 വരുന്നതോടെ അവസാനിപ്പിക്കും. ഈ വേർഷൻ നിലവിൽ ബീറ്റ പരിശോധനയിലാണ്. ടെസ്റ്റ് ഫ്ലൈറ്റ് എന്ന ടെസ്റ്റിംഗ് സേവനം വഴി ഉപയോക്താക്കൾക്ക് പുതിയ സവിശേഷതകൾ പരീക്ഷിക്കാനുള്ള അവസരമാണ് വാട്സ്ആപ്പ് നൽകുന്നത്. പുതിയ സ്ലോട്ടുകൾ ഇല്ലാത്തതിനാൽ നിലവിൽ ഇത് ക്ലോസ് ചെയ്തിരിക്കുകയാണ്.

വരാനിരിക്കുന്ന പുതിയ വാട്സ്ആപ്പ് അപ്‌ഡേറ്റ് ഐഫോൺ 4, ഐഫോൺ 4എസ് എന്നീ ഡിവൈസുകൾ ഉള്ളവർക്ക് ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. പഴയ വേർഷൻ ഉപയോഗിക്കുന്നവർക്ക് കുറച്ച് കാലത്തേക്ക് കൂടി ഇത് തുടരാൻ സാധിക്കും. എന്നാൽ പിന്നീട് പുതിയ അപ്ഡേറ്റ് പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾക്ക് ശേഷം പഴയ ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല. ഐഒഎസിന്റെ പുതിയ പതിപ്പിലേക്ക് ഇനിയും അപ്‌ഡേറ്റ് ചെയ്യാത്ത ഐഫോൺ 5, 5എസ്, 5സി എന്നിവ ഉപയോഗിക്കുന്ന ആളുകൾ എത്രയും വേഗം ഇത് ചെയ്യണം അല്ലെങ്കിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല.

ആർക്കൈവ്ഡ് ചാറ്റ്സിന്റെ മെച്ചപ്പെട്ട പതിപ്പായിട്ടാണ് വാട്സ്ആപ്പ് അപ്ഡേറ്റ് വരുന്നത്. ഈ ഫീച്ചർ വാട്സ്ആപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് വൈകാതെ തന്നെ ഇത് ഉപയോക്താക്കൾക്ക് ലഭിക്കും. ആർക്കൈവ്ഡ് ചാറ്റ് സെല്ലിനായി വാട്സ്ആപ്പ് യൂസർ ഇന്റർഫേസ് മെച്ചപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ അപ്ഡേറ്റ് അനുസരിച്ച് ആർക്കൈവ്ഡ് ചാറ്റ്സിൽ എല്ലാ നോട്ടഫിക്കേഷനുകളും സൈലന്റ് ആയിരിക്കും. അതകൊണ്ട് തന്നെ ആർകൈവ് ചെയ്ത ചാറ്റിൽ മെസേജ് ഉണ്ടോ എന്ന കാര്യം അറിയാൻ സാധിക്കില്ല.

ആർകൈവ്ഡ് ചാറ്റ്സ് എന്ന ഫീച്ചർ ഓപ്‌ഷണലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ, എല്ലാ ചാറ്റുകളുടെയും താഴെയായിട്ടാണ് ആർക്കൈവ്ഡ് ചാറ്റ്സ് ഓപ്ഷൻ കാണുന്നത്. പുതിയ അപ്ഡേറ്റിൽ ആർകൈവ്ഡ് ചാറ്റിനായി പ്രത്യേക ഓപ്ഷൻ ഉണ്ടായിരിക്കും. മൾട്ടി-ഡിവൈസ് സപ്പോർട്ട് പോലുള്ള സവിശേഷതകൾ പുറത്തിറക്കാനായി വാട്സ്ആപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. എളുപ്പത്തിൽ ഡിവൈസുകൾ മാറാനും ഒന്നിലധികം ഡിവൈസുകളിൽ ഒരേ അക്കൌണ്ട് ഉപയോഗിക്കാനും സഹായിക്കുന്ന ഫീച്ചറാണ് ഇത്.


Click it and Unblock the Notifications








