ഈ ആപ്പിൾ, സാംസങ് സ്മാർട്ട്ഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇനി ചില ആപ്പിൾ, സാംസങ് അടക്കമുള്ള ബ്രാന്റുകളുടെ സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കില്ല. പുതിയ സിസ്റ്റം റിക്വയർമെന്റുകൾ ഇല്ലാത്ത ഡിവൈസുകളിലാണ് വാട്സ്ആപ്പ് പ്രവർത്തനം നിലയ്ക്കുന്നത്. സിസ്റ്റം റിക്വയർമെന്റുകൾ വാട്സ്ആപ്പ് ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യാറുണ്ട്. വാട്സ്ആപ്പ് പ്രവർത്തിക്കുന്നതിന് ഒരു ഡിവൈസിൽ ഉണ്ടായിരിക്കേണ്ട കാര്യങ്ങളാണ് സിസ്റ്റം റിക്വയർമെന്റുകൾ. ഇവ മിക്കപ്പോഴും ഒഎസ് ആയിരിക്കും. പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളെയാണ് വാട്സ്ആപ്പ് ഇത്തരത്തിൽ ഒഴിവാക്കുന്നത്.

 

വാട്സ്ആപ്പ്

വാട്സ്ആപ്പ് തങ്ങളുടെ പേജിൽ ആപ്പ് പ്രവർത്തിക്കാൻ സ്മാർട്ട്ഫോണിന് ആവശ്യമായ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്തതോടെയാണഅ് ചില സ്മാർട്ട്ഫോണുകൾ പുറത്തായത്. ആൻഡ്രോയിഡ് 4.0.3 ഐസ്ക്രീം സാൻഡ്‌വിച്ച്, ഐഒഎസ് 9, കൈഒഎസ് 2.5.0 എന്നിവയ്‌ക്കുള്ള സപ്പോർട്ടാണ് വാട്സ്ആപ്പ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. 2021 നവംബർ 1 മുതലാണ് ഈ ഡിവൈസുകളിൽ വാട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്നത്. നേരത്തെ ഇത്തരമൊരു സിസ്റ്റം റിക്വയർമെന്റ് അപ്ഡേറ്റ് വന്നത് 2020 ഡിസംബറിൽ ആയിരുന്നു. അന്നും ധാരാളം ഡിവൈസുകൾ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുന്ന ഫോണുകളുടെ പട്ടികയ്ക്ക് പുറത്ത് പോയിരുന്നു.

വാട്സ്ആപ്പ് എഫ്എക്യു പേജ്

വാട്സ്ആപ്പ് എഫ്എക്യു പേജിൽ ആൻഡ്രോയിഡ് ഒഎസ് 4.1, ഐഒഎസ് 10, ജിയോഫോൺ പ്രവർത്തിക്കുന്ന കൈഒഎസ് 2.5.1 എന്നിവയിൽ പ്രവർത്തിക്കുന്ന ഫോണുകൾ മുതലുള്ളവയ്ക്കാണ് ഇനി മുതൽ വാട്സ്ആപ്പ് സപ്പോർട്ട് നൽകുക എന്ന കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലം ഒഎസോ അതിനെക്കാൾ പുതിയതോ ആയ ഡിവൈസുകൾ ഉപയോഗിക്കുന്നവർക്ക് വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കാം. ഒരു സമയം ഒരു ഡിവൈസിൽ ഒരു ഫോൺ നമ്പർ ഉപയോഗിച്ച് മാത്രമേ വാട്സ്ആപ്പ് ആക്ടിവേറ്റ് ചെയ്യാൻ കഴിയു എന്നും വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ ഫോൺ ആൻഡ്രോയിഡ് 4.0.3 ഐസ്ക്രീം സാൻഡ്‌വിച്ച്, ഐഒഎസ് 9, കൈഒസ് 2.5.0 എന്നിവയിൽ പ്രവർത്തിക്കുന്നതാണ് എങ്കിൽ ഡിവൈസിന് സോഫ്റ്റ്വയർ അപ്ഗ്രേഡ് ഉണ്ടോ എന്ന് പരിശോധിക്കുക.

സോഫ്റ്റ്വെയർ അപ്ഡേറ്റ്
 

ചില ഡിവൈസുകൾക്ക് സോഫ്റ്റ്വെയർ അപ്ഡേറ്റ് ഉണ്ടായിരിക്കും. അങ്ങനെ ഉണ്ടെങ്കിൽ നിങ്ങളുടെ ഫോൺ ഒഎസ് 4.1, ഐഒഎസ് 10, കൈഒഎസ് 2.5.1 എന്നിവയിൽ ഏതെങ്കിലും ഒന്നിലേക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. അങ്ങനെ സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഫോൺ തന്നെ മാറ്റി മറ്റൊരു ഫോൺ വാങ്ങായാൽ മാത്രമേ വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. നവംബർ ഒന്നിന് മുമ്പ് നിങ്ങൾ നിങ്ങളുടെ ഫോൺ മാറ്റിയില്ലെങ്കിൽ വാട്സ്ആപ്പ് പ്രവർത്തനം നിലയ്ക്കും. നിങ്ങൾക്ക് പഴയ ഫോണിലെ ആപ്പിൽ മെസേജുകൾ അയയ്ക്കാനോ സ്വീകരിക്കാനോ കഴിയില്ല എന്ന കാര്യം കൂടി ശ്രദ്ധിക്കുക.

വാട്സ്ആപ്പ് സപ്പോർട്ട് നഷ്ടപ്പെടുന്ന ഫോണുകൾ ഇവയാണ്

വാട്സ്ആപ്പ് സപ്പോർട്ട് നഷ്ടപ്പെടുന്ന ഫോണുകൾ ഇവയാണ്

• ആപ്പിൾ: ഐഫോ എസ്ഇ (1st Gen), ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്

• സാംസങ്: സാംസങ് ഗാലക്സി ട്രെൻഡ് ലൈറ്റ്, ഗാലക്സി ട്രെൻഡ് II, ഗാലക്സി എസ്2, ഗാലക്സി എസ്3 മിനി, ഗാലക്സി എക്സ് കവർ 2, ഗാലക്സി കോർ, ഗാലക്സി ഏസ് 2

• എൽജി: എൽജി ലൂസിഡ് 2, എൽജി ഒപ്റ്റിമസ് എഫ്7, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എൽ3 II ഡ്യൂവൽ, ഒപ്റ്റിമസ് എൽ5, ഒപ്റ്റിമസ് എൽ5 II, ഒപ്റ്റിമസ് എൽ5 ഡ്യൂവൽ, ഒപ്റ്റിമസ് എൽ3 II, ഒപ്റ്റിമസ് എൽ7, ഒപ്റ്റിമസ് എൽ7 II ഡ്യൂവൽ, ഒപ്റ്റിമസ് എൽ7 II, ഒപ്റ്റിമസ് എഫ് 6, എൽജി എനാക്ട്, ഒപ്റ്റിമസ് എൽ4 II ഡ്യൂവൽ, ഒപ്റ്റിമസ് എഫ്3, ഒപ്റ്റിമസ് എൽ4 II, ഒപ്റ്റിമസ് എൽ2 II, ഒപ്റ്റിമസ് നൈട്രോ എച്ച്ഡി, ഒപ്റ്റിമസ് എഫ്3ക്യൂ

• ഹുവാവേ: ഹുവാവേ അസെൻഡ് ജി740, അസെൻഡ് മേറ്റ്, അസെൻഡ് ഡി ക്വാഡ് എക്സ്എൽ, അസെൻഡ് ഡി1 ക്വാഡ് എക്സ്എൽ, അസെൻഡ് പി1 എസ്, അസെൻഡ് ഡി2

• സോണി: സോണി എക്സ്പീരിയ മിറോ, സോണി എക്സ്പീരിയ നിയോ എൽ, എക്സ്പീരിയ ആർക്ക് എസ്

• മറ്റ് ബ്രാൻഡുകളുടെ ഡിവൈസുകൾ: അൽകാറ്റൽ വൺ ടച്ച് ഇവോ 7, ആർക്കോസ് 53 പ്ലാറ്റിനം, എച്ച്ടിസി ഡിസയർ 500, കാറ്റർപില്ലർ ക്യാറ്റ് ബി 15, വിക്കോ സിങ്ക് ഫൈവ്, വിക്കോ ഡാർക്ക്നൈറ്റ്, ലെനോവോ എ820, യുമി എക്സ് 2, ഫിയ എഫ് 1, ടിഎച്ച്എൽ ഡബ്ല്യു 8

ഫോൺ മാറ്റുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

ഫോൺ മാറ്റുന്നവർ ഇക്കാര്യം ശ്രദ്ധിക്കുക

നിങ്ങൾക്ക് ഫോൺ മാറ്റാൻ ഉദ്ദേശം ഉണ്ടെങ്കിൽ നവംബർ 1ന് മുമ്പ് നിങ്ങളുടെ ചാറ്റുകൾ ഗൂഗിൾ ഡ്രൈവിലേക്ക് ബാക്കപ്പ് ചെയ്യുക. നിങ്ങളുടെ ഫോണിൽ നിന്ന് വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുകയും ചെയ്താൽ പുതിയ ഡിവൈസ് വാങ്ങി വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ചാറ്റുകൾ ഓട്ടോമാറ്റിക്കായി ബാക്ക് അപ്പ് ആകും.

Most Read Articles
Best Mobiles in India

English summary
WhatsApp, a popular instant messaging platform, will no longer work on somesmartphones of brands like Apple and Samsung. WhatsApp will stop supporting for devices running on older OS.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X