ഒരു വാട്സ്ആപ്പ് അക്കൌണ്ട് ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാം, പുതിയ ഫീച്ചർ വരുന്നു

|

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഇപ്പോൾ മൾട്ടി-ഡിവൈസ് ഫീച്ചർ വിപുലീകരിക്കാനുള്ള പദ്ധതിയിലാണ്. വൈകാതെ തന്നെ ഒന്നിലധികം ഫോണുകളിൽ ഒരു വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലുള്ള സംവിധാനം വരുമെന്നാണ് സൂചനകൾ. ആപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ പതിപ്പിലും ഇതേ അപ്‌ഡേറ്റ് ഉണ്ടെന്ന് വാബെറ്റഇൻഫോയുടെ റിപ്പോർട്ടിൽ പറയുന്നു. ഈ പുതിയ ഫീച്ചറിന്റെ കമ്പനി "കമ്പാനിയൻ" ഡിവൈസ് എന്നാണ് വിളിക്കുന്നത്.

 

കമ്പാനിയൻ

ഒരാൾ ആദ്യം ഒരു ഡിവൈസ് കമ്പാനിയൻ ആയി രജിസ്റ്റർ ചെയ്യണം. അതിനുശേഷം ഉപയോക്താക്കളുടെ പ്രൈമറി സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് ക്യുആർ കോഡ് സ്കാൻ ചെയ്തുകൊണ്ട് മറ്റൊരു ഫോണിൽ അക്കൗണ്ട് ആക്‌സസ് ചെയ്യാൻ സാഘിക്കും. പ്ലാറ്റ്‌ഫോമിന് ഇതിനകം തന്നെ ഒരു മൾട്ടി-ഡിവൈസ് ഫീച്ചറുണ്ട്. എന്നാൽ ഇത് ഡെസ്‌ക്‌ടോപ്പുകളിൽ മാത്രം ആപ്പ് ഉപയോഗിക്കാൻ ആളുകളെ അനുവദിക്കുന്നതാണ്. രണ്ട് മൊബൈലിൽ ഇത്തരത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഇതിനൊരു പരിഹാരമാണ് പുതിയ ഫീച്ചർ.

ട്രൂകോളറിന് പണി കൊടുത്ത് ഗൂഗിൾ; ആപ്പിലെ ഈ ഫീച്ചർ ഒഴിവാക്കിട്രൂകോളറിന് പണി കൊടുത്ത് ഗൂഗിൾ; ആപ്പിലെ ഈ ഫീച്ചർ ഒഴിവാക്കി

വാട്സ്ആപ്പ് അക്കൌണ്ട്

ഒന്നിലധികം ഫോണുകളിൽ ഒരേ വാട്സ്ആപ്പ് അക്കൌണ്ട് ഉപയോഗിക്കാൻ സാധിക്കുന്ന ഫീച്ചർ വാട്സ്ആപ്പ് നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വാട്സ്ആപ്പിന്റെ സ്റ്റേബിൾ വേർഷനിലേക്ക് ഈ ഫീച്ചർ എപ്പോൾ എത്തുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. ഭാവിയിലെ അപ്‌ഡേറ്റിൽ ഇത് പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ഐഒഎസ് ബീറ്റ പതിപ്പിൽ എപ്പോഴായിരിക്കും വാട്സ്ആപ്പ് കമ്പാനിയൻ ഡിവൈസ് സപ്പോർട്ട് വരിക എന്ന കാര്യവും വ്യക്തമല്ല.

പ്രൈമറി അക്കൗണ്ട്
 

നിലവിൽ, വാട്സ്ആപ്പ് ഉപയോക്താവിന് അവരുടെ പ്രൈമറി അക്കൗണ്ട് നാല് വ്യത്യസ്ത ഡിവൈസുകളിലേക്ക് മാത്രമേ ലിങ്ക് ചെയ്യാൻ സാധിക്കുകയുള്ളു. ഉപയോക്താക്കൾക്ക് അവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരിക്കുമ്പോഴും കമ്പ്യൂട്ടറിലും മറ്റും ആപ്പ് ആക്‌സസ് ചെയ്യാൻ സാധിക്കും എന്നതിനാൽ മൾട്ടി-ഡിവൈസ് ഫീച്ചർ ഒരു മികച്ച ഓപഷനായിരുന്നു. എങ്ങനെയാണ് ഈ മൾട്ടി ഡിവൈസ് സപ്പോർട്ട് കൂടി പ്രവർത്തിക്കുന്നത് എന്ന കാര്യം വിശദമായി നോക്കാം.

നെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെനെറ്റ്ഫ്ലിക്സിന് വൻ തിരിച്ചടി; മൂന്ന് മാസത്തിനിടെ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്സിനെ

മൾട്ടി-ഡിവൈസ് സപ്പോർട്ട്

വാട്സ്ആപ്പിലെ മൾട്ടി-ഡിവൈസ് സപ്പോർട്ട് ഉപയോഗിച്ച് ഒരാൾക്ക് അവരുടെ വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിലേക്ക് ലിങ്ക് ചെയ്യാൻ ആദ്യം മാത്രം അവരുടെ ഫോൺ ആവശ്യമായി വരും. അതിനുശേഷം ഉപയോക്താക്കൾക്ക് അവരുടെ സ്മാർട്ട്‌ഫോൺ ഇല്ലാതെ തന്നെ ആപ്പ് ഉപയോഗിക്കാൻ കഴിയും. നിങ്ങൾ വാട്സ്ആപ്പ് ഓപ്പൺ ചെയ്ത് സ്‌ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളുള്ള ഐക്കണിൽ ടാപ്പ് ചെയ്യുക. ഇതിൽ ലിങ്ക്ഡ് ഡിവൈസ് എന്നൊരു ഓപ്ഷൻ കാണാം. അതിൽ ടാപ്പുചെയ്‌ത് "ലിങ്ക് എ ഡിവൈസ്" എന്നതിൽ ടാപ്പ് ചെയ്യുക.

വാട്സ്ആപ്പ് വെബ് പേജ്

മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത ശേഷം നിങ്ങളുടെ കമ്പ്യൂട്ടറിലെ വാട്സ്ആപ്പ് വെബ് പേജ് തിരഞ്ഞെടുത്ത് അതിന്റെ സ്‌ക്രീനിലുള്ള ക്യുആർ കോഡ് നിങ്ങളുടെ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്യുക. അതിനുശേഷം നിങ്ങൾക്ക് കമ്പ്യൂട്ടറിലും മെസേജിങ് ആപ്പ് ഉപയോഗിക്കാനാകും. മറ്റ് ഡിവൈസുകളിൽ ആപ്പ് ആക്സസ് ചെയ്യാൻ നിങ്ങൾക്ക് ഇതേ പ്രക്രിയ ചെയ്യാവുന്നതാണ്. വ്യത്യസ്‌ത ഡിവൈസുകളിൽ നിന്ന് നിങ്ങളുടെ അക്കൗണ്ട് നീക്കം ചെയ്യാനുള്ള ഓപ്‌ഷനും ആപ്പ് നൽകുന്നുണ്ട്.

ഗൂഗിൾ പേയിൽ ഇനി വാലറ്റ് ഇന്റർഫേസും; അറിയേണ്ടതെല്ലാംഗൂഗിൾ പേയിൽ ഇനി വാലറ്റ് ഇന്റർഫേസും; അറിയേണ്ടതെല്ലാം

വാട്സ്ആപ്പ് പേയിൽ ക്യാഷ്ബാക്ക് ഓഫർ

വാട്സ്ആപ്പ് പേയിൽ ക്യാഷ്ബാക്ക് ഓഫർ

വാട്സ്ആപ്പ് തങ്ങളുടെ പ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചിട്ടുള്ള യുപിഐ അധിഷ്ഠിത പേയ്മെന്റ് സംവിധാനമായ വാട്സ്ആപ്പ് പേയിലൂടെ ഇപ്പോൾ ക്യാഷ്ബാക്ക് ലഭിക്കും. ഈ ഫീച്ചർ കൂടിതൽ ആളുകളിലേക്ക് എത്തിക്കുന്നതിനാണ് വാട്സ്ആപ്പ് ഇത്തരമൊരു ഓഫർ നൽകുന്നത്. 33 രൂപ വരെ ക്യാഷ്ബാക്ക് ആണ് വാട്സ്ആപ്പ് നൽകുന്നത്. വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് ലഭിക്കാൻ നിങ്ങൾ ആദ്യം ഇന്ത്യയിലെ വാട്സ്ആപ്പ് പേയ്‌മെന്റുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള കോൺടാക്റ്റിന് പണം അയയ്‌ക്കേണ്ടതുണ്ട്. ഗൂഗിൾ പേയിലും മറ്റും ലഭിച്ചിരുന്ന ക്യാഷ്ബാക്ക് ഓഫറുകൾക്ക് സമാനമായ ഓഫറാണ് ഇത്. എത്ര രൂപ അയച്ചാലും ക്യാഷ്ബാക്കിന് യോഗ്യത നേടും.

Best Mobiles in India

English summary
WhatsApp will soon introduce a feature that helps us to use a WhatsApp account on multiple phones. This new feature is called WhatsApp "Companion" device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X