വാട്സ്ആപ്പ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം വരുന്നു

|

ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗം സുഖകരവും പുതുമയുള്ളതുമായി തോന്നാനായി വാട്സ്ആപ്പ് ഓരോ അപ്ഡേറ്റലും മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. പല മികച്ച ഫീച്ചറുകളും വാട്സ്ആപ്പ് ഇപ്പോൾ പരീക്ഷിച്ച് വരികയാണ്. ഇത്തരത്തിലൊരു ആകർഷകമായ ഫീച്ചറാണ് വോയിസ് മെസേജുകളുടെ പ്ലേബാക്ക് വേഗത നിയന്ത്രിക്കുന്ന ഫീച്ചർ. വാട്സ്ആപ്പ് സ്‌പോട്ട് ടെസ്റ്റിങിലാണ് ഈ ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്. ഈ ഫീച്ചറിനെ കുറിച്ചുള്ള കാര്യങ്ങളൊന്നും വാട്സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

 

പ്ലേബാക്ക് സ്പീഡ്

Wabetainfoയുടെ റിപ്പോർട്ട് അനുസരിച്ച് വോയ്‌സ് മെസേജുകളുടെ പ്ലേബാക്ക് സ്പീഡ് നിയന്ത്രിക്കുന്നതിനായി വാട്സ്ആപ്പ് പുതിയ ഫീച്ചർ പുറത്തിറക്കും. "വോയ്‌സ് മെസേജുകൾക്കായി പ്ലേബാക്ക് സ്പീഡ് മാറ്റുന്നതിനുള്ള ഒരു ഓപ്ഷൻ വാട്സ്ആപ്പ് പരീക്ഷിക്കുന്നു. ഈ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഭാവിയിൽ ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായുള്ള അപ്ഡേറ്റിലൂടെ ലഭ്യമാകും." എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വാട്സ്ആപ്പ് ഫീച്ചറുകളുടെ ട്രാക്കർ ഇതുവരെ ഫീച്ചറുകളുടെ സ്‌ക്രീൻഷോട്ടുകളൊന്നും ഷെയർ ചെയ്തിട്ടില്ല.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് മെയ് 15ന് ശേഷം ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ലകൂടുതൽ വായിക്കുക: വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവർക്ക് മെയ് 15ന് ശേഷം ആപ്പ് ഉപയോഗിക്കാൻ സാധിക്കില്ല

പുതിയ ഫീച്ചർ

വാട്സ്ആപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന ഈ പുതിയ ഫീച്ചർ ഇതിനകം ടെലിഗ്രാമിൽ ലഭ്യമാണ്. വോയിസ് മെസേജുകൾ വേഗത്തിലാക്കാനുള്ള ഓപ്ഷൻ മെസേജിങ് ആപ്പ് ഉപയോക്താക്കൾക്ക് നൽകുന്നു. വോയ്‌സ് മെസേജുകൾ കേൾക്കുമ്പോൾ സമയം ലാഭിക്കാൻ ഉപയോക്താക്കൾക്ക് "2 എക്സ്" വരെ വേഗത വർദ്ധിപ്പിക്കാൻ സാധിക്കും. വാട്സ്ആപ്പിൽ എത്തുമ്പോൾ ഈ സവിശേഷത എത്രത്തോളം ഉപയോഗപ്രദമാണെന്നോ സമയം ലാഭിക്കുമെന്നോ അറിയിച്ചി. പക്ഷേ വാട്സ്ആപ്പിലും ഫീച്ചർ വൈകാതെ തന്നെ പുറത്തിറക്കിയേക്കും.

വോയിസ് മെസേജുകളുടെ വേഗത
 

വോയിസ് മെസേജുകളുടെ വേഗത നിയന്ത്രിക്കുന്ന ഫീച്ചർ കൂടാതെ ആപ്പിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ടെസ്റ്റിംഗ് സപ്പോർട്ട് ചാറ്റ് ത്രെഡുകളും വാട്സ്ആപ്പിൽ കണ്ടെത്തിയിട്ടുണ്ട്. Wabetainfo റിപ്പോർട്ട് അനുസരിച്ച്, വാട്സ്ആപ്പ് സപ്പോർട്ട് ചാറ്റ് ത്രെഡുകൾ പരീക്ഷിക്കുന്നുണ്ട്. ഇത് ചാറ്റ്ബോക്സ് ഉപയോഗിച്ച് വാട്സ്ആപ്പിലെ ബഗുകൾ നേരിട്ട് റിപ്പോർട്ട് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കും. ഇത് നേരത്തെ തന്നെ വാട്സ്ആപ്പ് കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച സവിശേഷതയാണ്.

കൂടുതൽ വായിക്കുക: എന്താണ് ട്വിറ്റർ സ്പൈസസ്, എങ്ങനെ ഉപയോഗിക്കാം, അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: എന്താണ് ട്വിറ്റർ സ്പൈസസ്, എങ്ങനെ ഉപയോഗിക്കാം, അറിയേണ്ടതെല്ലാം

എൻഡ്-ടു-എൻഡ്

സപ്പോർട്ട് ത്രെഡുകൾ എൻഡ്-ടു-എൻഡ് എൻ‌ക്രിപ്റ്റ് ചെയ്ത ചാറ്റുകൾ പരിശോധിക്കുകയും പ്രശ്നം പരിഹരിച്ചതിന് ശേഷം അവ ക്ലോസ് ചെയ്യുന്നു. അധികം വൈകാചെ ഐഒഎസ്, ആൻഡ്രോയിഡ് അപ്‌ഡേറ്റുകളിൽ ഈ ഫീച്ചർ കൊണ്ടുവരും. വാട്സ്ആപ്പിന്റെ ഈ പുതിയ ഫീച്ചർ ഉപയോക്താക്കളെ വാട്സ്ആപ്പ് സപ്പോർട്ടുമായി സംവദിക്കാൻ സഹായിക്കുന്നു. ഉപയോക്താവ് റിപ്പോർട്ടുചെയ്‌ത പ്രശ്നം പരിഹരിക്കാൻ വാട്സ്ആപ്പിന് കഴിഞ്ഞാൽ ചാറ്റ് വിൻഡോ ക്ലോസ് ചെയ്യും. ഈ ഫീച്ചറും നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ചാറ്റ് ബാക്കപ്പുകൾ

നിങ്ങളുടെ ചാറ്റ് ബാക്കപ്പുകൾ സംരക്ഷിക്കാനുള്ള സംവിധാനവും വാട്സ്ആപ്പ് പരീക്ഷിക്കുന്നുണ്ട്. ഈ ഫീച്ചർ ഗൂഗിൾ ഡ്രൈവ്, ഐക്ലൗഡ് പോലുള്ള തേർഡ് പാർട്ടി ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിൽ ബാക്കപ്പുചെയ്‌ത ഉപയോക്താവിന്റെ വാട്സ്ആപ്പ് ചാറ്റുകൾ ഏതെങ്കിലും തേർഡ് പാർട്ടി ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നത് തടയുന്നു. പാസ്‌വേഡ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അവരുടെ ബാക്കപ്പ് എൻ‌ക്രിപ്റ്റ് ചെയ്യാനുള്ള സംവിധാനും വാട്സ്ആപ്പ് നൽകുന്നു. ഈ ഡാറ്റ വാട്സ്ആപ്പിനോ ഗൂഗിളിനോ കാണാൻ കഴിയില്ല.

കൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഈ ഐഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ലകൂടുതൽ വായിക്കുക: ഐഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക, ഈ ഐഫോണുകളിൽ ഇനി വാട്സ്ആപ്പ് പ്രവർത്തിക്കില്ല

Best Mobiles in India

English summary
WhatsApp will release a new feature to control the playback speed of voice messages. This feature is currently under development.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X