ഇനി വാട്സ്ആപ്പ് നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലെ പേരും ഉപയോഗിക്കും

|

ഇനി വാട്സ്ആപ്പ് പേയ്മെന്റ് ഓപ്ഷനിൽ നിങ്ങളുടെ ഔദ്യോഗികമായുള്ള പേരും ഉപയോഗിക്കും. വാട്സ്ആപ്പിലെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് ഫീച്ചർ എനേബിൾ ചെയ്ത ഉപയോക്താക്കളുടെ ഔദ്യോഗികമായ പേരുകളാണ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്നതും പ്രൊഫൈൽ പേരുകളിൽ നിന്ന് വ്യത്യസ്തമായേക്കാവുന്നതുമായ ഈ പേരുകളായിരിക്കും ഇനി വാട്സ്ആപ്പ് പേമെന്റുകളിൽ പണം അയക്കുകയോ സ്വീകരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ കോൺടാക്ടുകൾ കാണുന്നത്.

 

തട്ടിപ്പുകൾ തടയാൻ

തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ട് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) സജ്ജമാക്കിയ യുപിഐ മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായിട്ടാണ് വാട്സ്ആപ്പ് പേയ്മെന്റിൽ ഇത്തരമൊരു സംവിധാനം എന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. ഈ അപ്‌ഡേറ്റിനെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കാൻ വാട്സ്ആപ്പ് അതിന്റെ ആപ്പിൽ ഒരു നോട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. ഔദ്യോഗികമായ പേര് കാണിക്കുന്നതിന്റെ ആവശ്യകത വിശദീകരിക്കുന്ന ഒരു പേജിലേക്കുള്ള ലിങ്കുമായിട്ടാണ് ഈ നോട്ടിഫിക്കേഷൻ വരുന്നത്.

ഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാംഗൂഗിൾ വാലറ്റ് ആപ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം

പേയ്‌മെന്റ്സ്

നിങ്ങൾ വാട്സ്ആപ്പിൽ പേയ്‌മെന്റ്സ് ഉപയോഗിക്കുമ്പോൾ, മറ്റ് യുപിഐ ഉപയോക്താക്കൾക്ക് നിങ്ങളുടെ ഔദ്യോഗികമായ പേര് കാണാൻ കഴിയും. നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലുള്ള പേര് ആയിരിക്കും ഇത് എന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. എൻ‌പി‌സി‌ഐ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് മാർച്ച് അവസാനം മുതൽ തന്നെ ആൻഡ്രോയിഡിലും ഐഒഎസിലും ഉപയോക്താക്കൾക്ക് നോട്ടിഫിക്കേഷൻ ലഭ്യമാക്കാൻ തുടങ്ങി. ഇത് വാട്സ്ആപ്പിന്റെ ഹെൽപ്പ് വിഭാഗത്തിൽ യുപിഐ പേയ്‌മെന്റിനെക്കുറിച്ചുള്ള പുതിയ ഷോർട്ട് കട്ടിലേക്ക് കൊണ്ടുപോകുന്നു.

പുതിയ നിബന്ധന
 

സാധാരണയായി വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പിൽ ഉപയോഗിക്കാവുന്ന 25 സ്മൈലുകൾ ഉൾപ്പെടെ ഏത് പേരും തിരഞ്ഞെടുക്കാൻ സാധിക്കും. പുതിയ നിബന്ധന പേയ്‌മെന്റ് ഫീച്ചറിനായി സൈൻ അപ്പ് ചെയ്യുമ്പോൾ മാത്രമുള്ളതാണ്. സാധാരണ ചാറ്റുകൾക്കും മറ്റുമായി സൈൻഅപ്പ് ചെയ്ത ആളുകൾക്ക് ഇത് ബാധകമാകില്ല. ആപ്പ് അതിന്റെ ഉപയോക്താക്കളുടെ യഥാർത്ഥ പേരുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകൾ പ്രകാരം തിരിച്ചറിയുകയും ഷെയർ ചെയ്യേണ്ടതും നിർബന്ധമാക്കിയിരിക്കുന്നു.

വാട്സ്ആപ്പിലെ ഡിസപ്പിയറിങ് വൺസ് ഫീച്ചർ പഴയ മെസേജുകളിലേക്കുംവാട്സ്ആപ്പിലെ ഡിസപ്പിയറിങ് വൺസ് ഫീച്ചർ പഴയ മെസേജുകളിലേക്കും

പേര്

തട്ടിപ്പുകൾ തടയുന്നതിന് പണമിടപാടുകൾ നടത്തുന്ന സമയത്ത് പണം സ്വീകരിക്കുന്ന ആളിന്റെ പേര് പണം അയയ്ക്കുന്നയാൾക്ക് കാണാൻ കഴിയണമെന്ന് യുപിഐ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. മറ്റ് യുപിഐ അധിഷ്‌ഠിത പേയ്‌മെന്റ് ആപ്പുകൾ സൈൻഅപ്പ് സമയത്ത് തന്നെ ഉപയോക്താവിന്റെ ഔദ്യോഗിക പേര് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഒരു സോഷ്യൽമീഡിയ ആപ്പ് എന്ന നിലയിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് ഔദ്യോഗിക പേര് ഉൾപ്പെടെയുള്ള ഡാറ്റ എടുക്കുന്നത് ആശങ്കയോടെയും ആളുകൾ കാണുമെന്ന് ഉറപ്പാണ്.

വാട്സ്ആപ്പിലൂടെ എങ്ങനെ ക്യാഷ്ബാക്ക് ലഭിക്കും

വാട്സ്ആപ്പിലൂടെ എങ്ങനെ ക്യാഷ്ബാക്ക് ലഭിക്കും

കൂടുതൽ ഉപഭോക്താക്കളെ വാട്സ്ആപ്പ് പേയ്‌മെന്റുകളിലേക്ക് കൊണ്ടുവരുന്നതിനായി മെറ്റയുടെ ഉടമസ്ഥതയിലുള്ള ആപ്പ് ക്യാഷ്ബാക്ക് ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ ക്യാഷ്ബാക്ക് ഫീച്ചർ ഘട്ടം ഘട്ടമായിട്ടാണ് ലഭ്യമാക്കുക എന്ന് വാട്സ്ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകളിൽ 33 രൂപ വരെ ക്യാഷ്ബാക്ക് ആണ് വാട്സ്ആപ്പ് നൽകുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. വാട്സ്ആപ്പ് പേയിലൂടെ ക്യാഷ്ബാക്ക് ലഭിക്കാൻ നിങ്ങൾ ആദ്യം ഇന്ത്യയിലെ വാട്സ്ആപ്പ് പേയ്‌മെന്റുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള കോൺടാക്റ്റിന് പണം അയയ്‌ക്കേണ്ടതുണ്ട്.

ഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രംഇനി പ്രായം പറയാതെ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാൻ സാധിക്കില്ല; നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം

ക്യാഷ്ബാക്ക് ഓഫർ

നിശ്ചിത തുക അയച്ചാൽ മാത്രമേ ക്യാഷ്ബാക്ക് ഓഫർ ലഭിക്കുകയുള്ളു എന്ന നിബന്ധനയൊന്നും വാട്സ്ആപ്പ് പറയുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു രൂപ അയച്ചാലും 33 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാനുള്ള അവസരം ലഭിക്കും. ഗൂഗിൾ പേയിലും ഇത്തരത്തിലുള്ള ക്യാഷ്ബാക്ക് ഓഫറുണ്ട്. എന്നാൽ ഇപ്പോൾ മിക്കപ്പോഴും ആപ്പ് ഗിഫ്റ്റ് കൂപ്പണുകളും മറ്റുമാണ് നൽകുന്നത്. ഈ അവസരം മുതലെടുത്ത് ഉപയോക്താക്കളെ വാട്സ്ആപ്പ് പേയിൽ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്. ഈ ക്യാഷ്ബാക്ക് ഓഫർ വാട്സ്ആപ്പ് പേയ്മെന്റ് സംവിധാനം കൂടുതൽ ജനപ്രിയമാക്കും എന്ന് ഉറപ്പാണ്. മെസേജിങ് ആപ്പിനുള്ളിൽ തന്നെയാണ് പേയ്മെന്റിനായി വാട്സ്ആപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.

Best Mobiles in India

English summary
Now WhatsApp will use your legal name in the WhatsApp payment option. App Uses the legal names of users who have enabled the payment feature based on WhatsApp's Unified Payment Interface (UPI).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X