ഫെബ്രുവരി 1 മുതൽ ഈ ഫോണുകളിൽ വാട്സ്ആപ്പ് ലഭിക്കില്ല

|

നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ആശയവിനിമയ ആപ്പായി വാട്സ്ആപ്പ് മാറിക്കഴിഞ്ഞു. പുതിയ സവിശേഷതകളും സുരക്ഷാ ക്രമീകരണങ്ങളുമായി കൃത്യമായ അപ്ഡേറ്റുകൾ നൽകുന്ന കമ്പനി പഴയ ഒഎസുകൾക്ക് വേണ്ട അപ്ഡേറ്റുകൾ നൽകുന്നത് പലപ്പോഴും അവസാനിപ്പിക്കാറുണ്ട്. ഇത്തവണയും പഴയ ചില ഒഎസുകൾക്കുള്ള ആപ്പ് സപ്പോർട്ട് വാട്സ്ആപ്പ് അവസാനിപ്പിക്കാൻ പോവുകയാണ്. നേരത്തെ തന്നെ ഫെബ്രുവരി 1 മുതൽ പഴയ ചില ഓപ്പറേറ്റിങ് സിസ്റ്റങ്ങളുള്ള സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ലഭ്യമാക്കുന്നത് നിർത്തുമെന്ന് കമ്പനി വ്യക്തമാക്കിയിരുന്നു.

 

വാട്സ്ആപ്പ് സപ്പോർട്ട്

OS 4.0.3+ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഡിവൈസുകളിലും iOS 9+ പ്രവർത്തിക്കുന്ന iOS ഡിവൈസുകളിലും ജിയോഫോണുകൾ ഉൾപ്പെടെയുള്ള KaiOS 2.5.1+ പ്രവർത്തിക്കുന്ന ഫോണുകളിലും ഇൻസറ്റന്റ് മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ഇവയേക്കാൾ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ പ്രവർത്തിക്കുന്ന ചില ഫോണുകളിൽ 2020 ഫെബ്രുവരി 1 മുതൽ വാട്സ്ആപ്പ് സപ്പോർട്ട് ലഭിക്കില്ല.

iOS 8

2020 ഫെബ്രുവരി 1 മുതൽ 2.3.7 ഉം അതിൽ പഴയതുമായ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലും iOS 8 ഉം അതിൽ പഴയതുമായ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലും വാട്സ്ആപ്പ് ലഭ്യമാകില്ല. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ഇൻസ്റ്റന്റ് മെസേജിങ് അപ്ലിക്കേഷൻ ഇതിനകം വിൻഡോസ് ഫോണുകളിൽ പ്രവർത്തിക്കുന്നത് നിർത്തി. ഡിസംബർ 31 ന് വാട്സ്ആപ്പ് വിൻഡോസ് ഫോണുകൾക്കുള്ള സപ്പോർട്ട് നിർത്തിവച്ചിരുന്നു.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സ്വന്തം ജിംസ്കൂടുതൽ വായിക്കുക: വാട്സ്ആപ്പിന് പകരക്കാരനാവാൻ കേന്ദ്ര സർക്കാരിന്റെ സ്വന്തം ജിംസ്

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ
 

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുള്ള സപ്പോർട്ട് അവസാനിപ്പിക്കുന്നതിലൂടെ വാട്ട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള പുതിയ എല്ലാ ഡിവൈസുകളിലും കാര്യക്ഷമമായ അപ്ഡേറ്റുകൾ പ്രദാനം ചെയ്യാൻ കമ്പനിക്ക് സാധിക്കുന്നു. കൂടാതെ പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള ഡിവൈസുകളിൽ പലതിലും ഉണ്ടാകാൻ ഇടയില്ലാത്ത പുതിയ സവിശേഷതകൾ അവതരിപ്പിക്കാൻ വാട്സ്ആപ്പിന് സാധിക്കുകയും ചെയ്യുന്നു.

ഡിവൈസുകൾ

ഡിവൈസുകൾക്കുള്ള സപ്പോർട്ട് അവസാനിപ്പിക്കുക എന്നത് കമ്പനിക്ക് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്നും എന്നാൽ വാട്‌സ്ആപ്പ് കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഈ തീരുമാനം സഹായിക്കുമെന്നും കമ്പനി അധികൃതർ അറിയിച്ചു. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കുള്ള സപ്പോർട്ട് അവസാനിപ്പിക്കാൻ വാട്ട്‌സ്ആപ്പ് തീരുമാനിക്കുന്നത് ഇതാദ്യമല്ല. നേരത്തെ, നോക്കിയ സിമ്പിയൻ എസ് 60, നോക്കിയ സീരീസ് 40 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ, ബ്ലാക്ക്‌ബെറി ഒഎസ്, ബ്ലാക്ക്‌ബെറി 10, ആൻഡ്രോയിഡ് 2.1, 2.2, വിൻഡോസ് ഫോൺ 7, ഐഫോൺ 3 ജിഎസ്, ഐഒഎസ് 6 തുടങ്ങിയ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്നത് വാട്സ്ആപ്പ് നിർത്തിയിരുന്നു.

2020 ഫെബ്രുവരി 1 മുതൽ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

2020 ഫെബ്രുവരി 1 മുതൽ വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യാത്ത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

* ആൻഡ്രോയിഡ് 2.3.7 ഉം അതിൽ പഴയതുമായ ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ സ്മാർട്ട്ഫോണുകളും

* IOS 8 ഉം അതിൽ പഴയതുമായ ഒഎസിൽ പ്രവർത്തിക്കുന്ന എല്ലാ ഐഫോണുകളും

* വിൻഡോസ് ഒഎസ് ഫീച്ചർ ചെയ്യുന്ന എല്ലാ ഫോണുകളും

കൂടുതൽ വായിക്കുക: ഡാർക്ക് മോഡുമായി വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ വേർഷൻ പുറത്തിറങ്ങികൂടുതൽ വായിക്കുക: ഡാർക്ക് മോഡുമായി വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റ വേർഷൻ പുറത്തിറങ്ങി

പഴയ ഒഎസുകൾ

പഴയ ഒഎസുകൾക്കുള്ള സപ്പോർട്ട് ഒഴിവാക്കുമ്പോൾ തന്നെ വാട്ട്‌സ്ആപ്പ് പുതുതായി ഡാർക്ക് മോഡ് ഫീച്ചർ അവതരിപ്പിച്ചു. ആൻഡ്രോയിഡ് ബീറ്റ വേർഷനിലാണ് ഇപ്പോൾ ഡാർക്ക് മോഡ് ലഭ്യമായിട്ടുള്ളത്. ഐഒഎസ് ഉപയോക്താക്കൾക്കായും അധികം വൈകാതെ ബീറ്റ വേർഷൻ പുറത്തിറക്കുമെന്നാണ് സൂചനകൾ. ഗൂഗിൾ പ്ലേ വഴി ബീറ്റ പ്രോഗ്രാമിലേക്ക് എൻറോൾ ചെയ്തുകൊണ്ട് ആൻഡ്രോയിഡ് ബീറ്റ വേർഷൻ സ്വന്തമാക്കാൻ സാധിക്കും. ഇതിനൊപ്പം പുതിയ ചില ആനിമേറ്റഡ് സ്റ്റിക്കറുകളും കമ്പനി ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിട്ടുണ്ട്.

Best Mobiles in India

English summary
The most favoured messaging app, WhatsApp might become a thing of past for many users across a globe as the company recently issued a statement warning the users that they would end support for some android and ios devices. For people, who cannot imagine a moment without WhatsApp, this piece of news might not be the most pleasant thing to hear.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X