നവംബർ 1 മുതൽ ഈ സ്മാർട്ട്ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല

|

ജനപ്രീയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് തങ്ങളുടെ അപ്ഡേറ്റുകളിൽ മികച്ച സവിശേഷതകൾ കൊണ്ടുവരാറുണ്ട്. അതുപോലെ തന്നെ പഴയ സ്മാർട്ട്ഫോണുകൾക്കുള്ള സപ്പോർട്ടും ഓരോ വർഷവും വാട്സ്ആപ്പ് ഒഴിവാക്കാറുണ്ട്. ഇത്തവണയും നിരവധി സ്മാർട്ട്ഫോണുകൾക്കുള്ള സപ്പോർട്ടാണ് വാട്സ്ആപ്പ് ഒഴിവാക്കാൻ പോകുന്നത്. തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിലുള്ള വാട്സ്ആപ്പ് സേവനങ്ങൾ നവംബർ 1 മുതൽ നിർത്തലാക്കുമെന്ന് കമ്പനി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകൾക്കുള്ള സപ്പോർട്ടാണ് ഇത്തരത്തിൽ പിൻവലിക്കുന്നത്.

 

സുരക്ഷ

ആപ്പിന്റെ സുരക്ഷിതത്വവും ഉപയോക്തൃ സ്വകാര്യതയും നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്താൻ ആൻഡ്രോയിഡിന്റെയും ഐഒഎസിന്റെയും പഴയ പതിപ്പുകളിൽ ഇനി വാട്സ്ആപ്പ് സപ്പോർട്ട് ചെയ്യില്ല. പുതിയ ഒഎസുകളിൽ മാത്രമാണ് സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉള്ളത്. ഇത് ഇല്ലാത്ത ഡിവൈസുകൾക്കുള്ള വാട്സ്ആപ്പ് സർവ്വീസ് നിർത്തിവെയ്ക്കാൻ പോകുന്നുവെന്ന് വാട്സ്ആപ്പ് വ്യക്തമാക്കി. ഇത്തരത്തിൽ വാട്സ്ആപ്പ് സപ്പോർട്ട് ലഭിക്കാത്ത ഡിവൈസുകളുടെ പട്ടികയിൽ നിരവധി സ്മാർട്ട്ഫോണുകൾ ഉണ്ട്.

അടിമുടി മാറാൻ വാട്സ്ആപ്പ്, പുതിയ അഞ്ച് ഫീച്ചറുകൾ കൊണ്ടുവരുന്നുഅടിമുടി മാറാൻ വാട്സ്ആപ്പ്, പുതിയ അഞ്ച് ഫീച്ചറുകൾ കൊണ്ടുവരുന്നു

വാട്സ്ആപ്പ്

വാട്സ്ആപ്പ് പറയുന്നതനുസരിച്ച് ആൻഡ്രോയിഡ് ഒഎസ് 4.1നെക്കാൾ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലും ഐഒഎസ് 10നെക്കാൾ പഴയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകൾക്കുമുള്ള സപ്പോർട്ടാണ് വാട്സ്ആപ്പ് പിൻവലിക്കുന്നത്. ആൻഡ്രോയിഡ് ഒഎസ് 4.1ലും ഐഒഎസ് 10ലും പ്രവർത്തിക്കുന്ന ഡിവൈകളിലും അതനിനെക്കാൾ പുതിയ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലും വാട്സ്ആപ്പ് ഇനിയും ലഭിക്കും. പഴയ ഫോണുകൾ ഉപയോഗിക്കുന്ന ആളുകൾക്കാണ് വാട്സ്ആപ്പിലേക്കുള്ള ആക്സസ് നഷ്ടമാകുന്നത്.

നവംബർ 1
 

നവംബർ 1 മുതൽ വാട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കാൻ പോകുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ലിസ്റ്റ് പരിശോധിക്കാൻ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് എഫ്എക്യു സെക്ഷനിലേക്ക് പോയാൽ മതി. ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ആൻഡ്രോയിഡ് 4.0.3 ഐസ് ക്രീം സാൻഡ്വിച്ച്, ഐഒഎസ് 9.0, കയോസ് 2.5 എന്നിവ അടക്കമുള്ളവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഒഎസുകളിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണാണ് നിങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നത് എങ്കിൽ നിങ്ങൾക്ക് തുടർന്ന് വാട്സ്ആപ്പ് സേവനങ്ങൾ ലഭിക്കുകയില്ല.

സ്മാർട്ട്ഫോണുകളിൽ തന്നെ വീഡിയോ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾസ്മാർട്ട്ഫോണുകളിൽ തന്നെ വീഡിയോ എഡിറ്റ് ചെയ്യാൻ സഹായിക്കുന്ന ആപ്പുകൾ

ആൻഡ്രോയിഡ്

ചില ശ്രദ്ധേയമായ സ്മാർട്ട്ഫോണുകളിലും നവംബർ 1 മുതൽ വാട്സ്ആപ്പ് സേവനം ലഭ്യമാകുകയില്ല. സാംസങ്, എൽജി, ഇസഡ്‌ടിഇ, ഹുവാവേ, സോണി, അൽകാറ്റെൽ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളെല്ലാം ഈ സപ്പോർട്ട് പിൻവലിക്കപ്പെടുന്ന ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ ഉണ്ട് എന്നതാണ് ശ്രദ്ധേയം. നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഏത് ആൻഡ്രോയിഡ് ഒഎസ് പതിപ്പാണ് ഉള്ളത് എന്ന് അറിയില്ലെങ്കിൽ ഇത് മനസിലാക്കാനായി നിങ്ങൾക്ക് സ്മാർട്ട്ഫോണിന്റെ സെറ്റിങ്സ് പരിശോധിച്ചാൽ മതി. സെറ്റിങ്സിൽ ഒഎസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കാണാൻ സാധിക്കും.

വാട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്ന ഫോണുകൾ ഇവയാണ്

വാട്സ്ആപ്പ് സപ്പോർട്ട് അവസാനിക്കുന്ന ഫോണുകൾ ഇവയാണ്

ആപ്പിൾ ഐഫോണുകളിൽ ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ എസ്ഇ എന്നീ മോഡലുകളിലാണ് നവംബർ 1 മുതൽ വാട്സ്ആപ്പ് സേവനം ലഭ്യമാകാതിരിക്കുക. സാംസങിന്റെ സാംസങ് ഗാലക്സി ട്രെൻഡ് ലൈറ്റ്, ഗാലക്സി SII, ഗാലക്സി ട്രെൻഡ് II, ഗാലക്സി എസ് 3 മിനി, ഗാലക്സി കോർ, ഗാലക്സി എക്സ്കവർ 2, ഗാലക്സി ഏസ് 2 എന്നിവയിൽ വാട്സ്ആപ്പ് സേവനം നിർത്തലാക്കും. എൽജിയുടെ ലൂസിഡ് 2, ഒപ്റ്റിമസ് എൽ5 ഡ്യൂവൽ, ഒപ്റ്റിമസ് എൽ4 II ഡ്യൂവൽ, ഒപ്റ്റിമസ് എഫ്3ക്യു, ഒപ്റ്റിമസ് എഫ്7, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എൽ3 II ഡ്യൂവൽ, ഒപ്റ്റിമസ് എഫ്5, ഒപ്റ്റിമസ് എൽ5, ഒപ്റ്റിമസ് എൽ5 II, ഒപ്റ്റിമസ് എൽ3 II, ഒപ്റ്റിമസ് എൽ7, ഒപ്റ്റിമസ് എൽ7 II ഡ്യൂവൽ, ഒപ്റ്റിമസ് എൽ7 II, ഒപ്റ്റിമസ് എഫ്6, എനാക്ട്, ഒപ്റ്റിമസ് എഫ്3, ഒപ്റ്റിമസ് എൽ4 II, ഒപ്റ്റിമസ് L2 II, ഒപ്റ്റിമസ് നൈട്രോ എച്ച്ഡി, 4എക്സ് എച്ച്ഡി എന്നിവയിലും വാട്സ്ആപ്പ് സപ്പോർട്ട് ലഭിക്കില്ല.

മലയാളം സിനിമകൾ കാണാനുള്ള മികച്ച അഞ്ച് ഒടിടി ആപ്പുകൾമലയാളം സിനിമകൾ കാണാനുള്ള മികച്ച അഞ്ച് ഒടിടി ആപ്പുകൾ

വാട്സ്ആപ്പ് സപ്പോർട്ട്

ZTEയുടെ നാല് ഫോണുകൾക്കാണ് വാട്സ്ആപ്പ് സപ്പോർട്ട് നഷ്ടമാകുന്നത്. ZTE ഗ്രാൻഡ് എസ് ഫ്ലെക്സ്, ഗ്രാൻഡ് എക്സ് ക്വാഡ് V987, ZTE V956, ബിഗ് മെമ്മോ എന്നിവയാണ് ഈ ഡിവൈസുകൾ. ഹുവാവേയുടെ അസെൻഡ് ജി740, അസെൻഡ് ഡി ക്വാഡ് XL, മേറ്റ് അസൻഷൻ എന്നീ ഫോണുകളിലും ഇനി മുതൽ വാട്സ്ആപ്പ് ലഭ്യമാകില്ല.

Best Mobiles in India

English summary
WhatsApp will no longer work on some smartphones of brands including Apple and Samsung from November 1st.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X