വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട വരാൻ പോകുന്ന ഫീച്ചറുകൾ ഇവയാണ്

|

ലോകത്തിലെ തന്നെ ഏറെ ജനപ്രിയമായ ഇൻസ്റ്റന്റ് മെസേജിങ് ആപ്പുകളിൽ ഒന്നാണ് വാട്സ്ആപ്പ്. ഉപയോക്താക്കൾക്ക് മികച്ച ഫീച്ചറുകൾ നൽകുന്നു എന്നതാണ് വാട്സ്ആപ്പിന്റെ ജനപ്രിതിക്ക് കാരണം. ഓരോ അപ്ഡേറ്റിലും വ്യത്യസ്തമായ ഫീച്ചറുകൾ ആപ്പ് ഉപയോക്താക്കൾക്ക് നൽകാറുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് തങ്ങളുടെ ആൻഡ്രോയിഡ്, ഡെസ്ക്ടോപ്പ് പതിപ്പുകളിൽ പുതിയ നിരവധി സവിശേഷതകൾ ചേർക്കാൻ പോകുന്നു. പെൻസിൽ ടൂൾസ് അടക്കമുള്ള ആകർഷകമായ ഫീച്ചറുകളാണ് ആപ്പിൾ കൊണ്ടുവരുന്നത്.

വാട്സ്ആപ്പ്

വാട്സ്ആപ്പിലെ പുതിയ അപ്ഡേറ്റുകളെ കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്ത് വിടുന്ന വൈബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് ഇൻസ്റ്റന്റ് മെസേജിങ് ആപ്പിന്റെ ആൻഡ്രോയിഡ് പതിപ്പിലേക്ക് പുതിയ ഡ്രോയിംഗ് ടൂൾസ് ഫീച്ചർ ചേർക്കും. ചിത്രങ്ങളിലും വീഡിയോകളിലും വരയ്ക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന പുതിയ പെൻസിലുകളുള്ള സംവിധാനമാണ് ഇത്. ഇനി വരാൻ പോകുന്ന ഏതെങ്കിലും അപ്ഡേറ്റിലൂടെ ഈ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

പെൻസിൽ ഓപ്ഷൻ

നിലവിൽ ചിത്രങ്ങളിലും മറ്റും വരയ്ക്കാൻ ഒരൊറ്റ പെൻസിൽ ഓപ്ഷൻ മാത്രമാണ് ലഭ്യമാകുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കൂടുതൽ പെൻസിൽ ഓപ്ഷനുകൾ ലഭ്യമാകും. നിലവിലുള്ളതിനെ അപേക്ഷിച്ച് കനം കുറഞ്ഞ പെൻസിലും കട്ടിയുള്ള പെൻസിലുമായിരിക്കും ലഭിക്കുന്ന പെൻസിൽ ഓപ്ഷനുകൾ. ഇത് കൂടാതെ വാട്സ്ആപ്പ് ഒരു പുതിയ ബ്ലർ ഇമേജ് ടൂൾ തയ്യാറാക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇമേജുകൾ അയക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത ഭാഗം ബ്ലർ ചെയ്യാൻ സഹായിക്കുന്ന ഫീച്ചർ ആയിരിക്കും ഇത്. ഈ ഫീച്ചറും വൈകാതെ പുറത്തിറങ്ങിയേക്കും.

വാട്സ്ആപ്പ് ചാറ്റിൽ നിന്നും പുറത്ത് കടന്നാലും വോയിസ് മെസേജ് കേട്ടുകൊണ്ടിരിക്കാം, പുതിയ ഫീച്ചർ വരുന്നുവാട്സ്ആപ്പ് ചാറ്റിൽ നിന്നും പുറത്ത് കടന്നാലും വോയിസ് മെസേജ് കേട്ടുകൊണ്ടിരിക്കാം, പുതിയ ഫീച്ചർ വരുന്നു

ആൻഡ്രോയിഡ് ബീറ്റ

വാട്സ്ആപ്പിലെ പുതിയ സവിശേഷതകളായി റിപ്പോർട്ടിൽ നൽകിയിട്ടുള്ള ഈ പെൻസിലും ബ്ലർ ടൂളും ആൻഡ്രോയിഡ് ബീറ്റയുടെ 2.22.3.5 പതിപ്പിൽ ആണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഫീച്ചറുകൾ ഡിഫോൾട്ടായി ഡിസേബിൾ ചെയ്തതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബീറ്റ ടെസ്റ്റിലുള്ള ഫീച്ചറുകളിൽ ഇനിയും ധാരാളം മാറ്റങ്ങൾ വരുമെന്നുള്ളതിനാൽ തന്നെ ഈ ഫീച്ചർ ഇതേപടി പുറത്തിറങ്ങുമെന്ന് പറയാനാകില്ല. മാറ്റങ്ങളോടെ പുറത്തിറങ്ങാൻ സാധ്യതയുണ്ട്.

വാട്സ്ആപ്പ് ഡെസ്ക്ടോപ്പിലും പുതിയ ഫീച്ചറുകൾ

വാട്സ്ആപ്പ് ഡെസ്ക്ടോപ്പിലും പുതിയ ഫീച്ചറുകൾ

വാബെറ്റഇൻഫോയുടെ മറ്റൊരു റിപ്പോർട്ടിൽ വാട്സ്ആപ്പ് അതിന്റെ വിൻഡോസ്, മാക്ഒഎസ് ആപ്പുകൾക്കുള്ള ഡെസ്ക്ടോപ്പ് പതിപ്പുകൾക്ക് വേണ്ടിയും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നുണ്ട്. പുതിയ കളർ ഓപ്ഷനുകളാണ് ഈ ഫീച്ചറുകളിൽ ഏറ്റവും ശ്രദ്ധേയമായത്. വാട്സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ബീറ്റ പതിപ്പ് 2.2201.2.0 ആണ് ഈ ഫീച്ചറുമായി പ്രത്യക്ഷപ്പെട്ടത്. റിപ്പോർട്ടുകൾ അനുസരിച്ച് ഈ ഫീച്ചറിന് ഡാർക്ക് തീമിൽ പുതിയ കളർ സ്കീം നൽകാൻ സാധിക്കും.

പുതിയ കളർ സ്കീം

പുതിയ കളർ സ്കീം അനുസരിച്ച് ചാറ്റ് ബബിളുകളുടെ നിറത്തിലും മാറ്റം ഉണ്ട്. നിലവിലുള്ള പച്ച സ്ട്രിപ്പിനെക്കാൾ കൂടുതൽ കട്ടിയുള്ള പച്ചയിൽ ആണ് ഇവ ഉള്ളത്. ഈ അപ്ഡേറ്റ് വാട്സ്ആപ്പിന്റെ മറ്റ് ഘടകങ്ങളിലേക്കും കളർ ചേഞ്ചുകൾ കൊണ്ടുവരുന്നുണ്ട്. ചാറ്റ് ബാറിലും ബാഗ്രൌണ്ടിലും ഇനി നീല നിറമായിരിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇതൊരു ബീറ്റ അപ്‌ഡേറ്റാണെന്ന് കാര്യം ഓർക്കുക. പൂർണ്ണമായ ബീറ്റ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും എല്ലാ ഉപയോക്താക്കൾക്കുമായി ഈ ഫീച്ചർ ലഭ്യമാകുന്നത്. അധികം വൈകാതെ തന്നെ ഈ ഫീച്ചറുകൾ നമുക്കെല്ലാം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾഫിറ്റ്നസ് നേടാം വീട്ടിൽ തന്നെ; 5 മികച്ച ഫിറ്റ്നസ് ആപ്പുകൾ

വാട്സ്ആപ്പിൽ വരാൻ പോകുന്ന മറ്റ് ഫീച്ചറുകൾ

വാട്സ്ആപ്പിൽ വരാൻ പോകുന്ന മറ്റ് ഫീച്ചറുകൾ

ഇനി വാട്സ്ആപ്പിൽ വരാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഫീച്ചർ ഐഒഎസിലുള്ള ഗ്ലോബൽ വോയ്‌സ് മെസേജ് പ്ലെയറാണ്. ബീറ്റ പരിശോധനയ്ക്ക് കീഴിലുള്ള ഏറ്റവും പുതിയ ഫീച്ചറുകളിൽ ഒന്നാണ് ഇത്. ഈ പുതിയ ഫീച്ചർ ഐഫോൺ ഉപയോക്താക്കൾക്ക് ലഭിക്കുന്ന വോയിസ് മെസേജുകൾ ബാഗ്രൌണ്ടിൽ പ്ലേ ചെയ്യാൻ സഹായിക്കുന്നു. ഇതിലൂടെ ചാറ്റിൽ നിന്ന് പുറത്ത് കടക്കുകയോ മറ്റ് ആപ്പുകൾ ഉപയോഗിക്കുകയോ ചെയ്തുകൊണ്ട് തന്നെ വോയിസ് മെസേജുകൾ കേൾക്കാം.

വോയിസ്

നിലവിൽ നമ്മൾ വോയിസ് പ്ലേ ചെയ്യുന്ന ചാറ്റിൽ നിന്നും പുറത്ത് കടന്നാൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്ന വോയിസ് ഓട്ടോമാറ്റിക്കായി നിൽക്കും. വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കളെ കൂടാതെ, ഐഒഎസിലെ വാട്സ്ആപ്പ് ബിസിനസ്സിന്റെ ബീറ്റ ഉപയോക്താക്കൾക്കും ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ അധികം വൈകാതെ ഈ ഗ്ലോബൽ വോയിസ് മെസേജ് പ്ലെയർ എല്ലാവർക്കുമായി ലഭ്യമാകും.

നോട്ടിഫിക്കേഷനുകൾ

റിപ്പോർട്ടുകൾ അനുസരിച്ച് വാട്സ്ആപ്പിന്റെ ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ നോട്ടിഫിക്കേഷൻ സെറ്റിങ്സ് ലഭിക്കുമെന്നും സൂചനകൾ ഉണ്ട്. ഇതിലൂടെ പേഴ്സണൽ ചാറ്റുകളിൽ നിന്നോ ഗ്രൂപ്പ് ചാറ്റുകളിൽ നിന്നോ വരുന്ന നോട്ടിഫിക്കേഷനുകൾ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. നമുക്ക് താല്പര്യമുള്ള ചാറ്റുകളിൽ നിന്നുള്ള നോട്ടിഫിക്കേഷൻ മാത്രം ലഭ്യമാക്കുന്നതായിരിക്കും ഈ സംവിധാനം. ഇത് കൂടാതെ ഇൻസ്റ്റാഗ്രാമിലെയും ഫേസ്ബുക്ക് മെസഞ്ചറിലെയും പോലെ ഇമോജികൾ ഉപയോഗിച്ച് മെസേജുകളോട് റിയാക്റ്റ് ചെയ്യാനുള്ള സംവിധാനവും വാട്സ്ആപ്പ് ഒരുക്കുന്നുണ്ട്. അധികം വൈകാതെ ഈ ഫീച്ചറുകൾ എല്ലാവർക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

2021ൽ ഏറ്റവും ജനപ്രിതി നേടിയ മൊബൈൽ ഗെയിമിങ് ആപ്പുകൾ ഇവയാണ്2021ൽ ഏറ്റവും ജനപ്രിതി നേടിയ മൊബൈൽ ഗെയിമിങ് ആപ്പുകൾ ഇവയാണ്

കമ്മ്യൂണിറ്റീസ്

കമ്മ്യൂണിറ്റീസ്

ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർമാർക്ക് ഗ്രാനുലാർ കൺട്രോൾസ് നൽകുന്ന ഒരു കമ്മ്യൂണിറ്റി ഫീച്ചർ വാട്സ്ആപ്പിൽ കൊണ്ടുവരാൻ പോകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഗ്രൂപ്പുകൾക്കുള്ളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്ക് സംവിധാനം നൽകുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഫീച്ചർ. കമ്മ്യൂണിറ്റീസ് ഫീച്ചറിലൂടെ ഗ്രൂപ്പ് അഡ്മിൻമാർ ഗ്രൂപ്പുകൾക്കുള്ളിൽ ഉണ്ടാക്കുന്ന ഉപഗ്രൂപ്പുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തവയായിരിക്കും. ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റ് v2.21.25.17-നുള്ള വാട്സ്ആപ്പിലെ വിശദാംശങ്ങളിലാണ് ഇത്തരമൊരു ഫീച്ചർ കൊണ്ടുവരുന്നത് എന്നാണ് വിവരങ്ങൾ.

Best Mobiles in India

English summary
Let's take a look at the new feature that WhatsApp is going to bring to their Android and web platforms. All of these are currently in beta testing.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X