കൊറോണ കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ ആപ്പ് വരുന്നു

|

കൊറോണ വൈറസ് കണ്ടെത്താൻ ആളുകളെ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ പുറത്തിറക്കാൻ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ലഭ്യമാകുന്ന അപ്ലിക്കേഷനാണ് ഡബ്യുഎച്ച്ഒ വികസിപ്പിക്കുന്നത്. ആപ്ലിക്കേഷന്റെ അടിസ്ഥാന പ്രോട്ടോടൈപ്പ് മാർച്ച് 30 നകം പ്രവർത്തിപ്പിക്കുക എന്നതാണ് ഡവലപ്പർമാർ ലക്ഷ്യമിടുന്നത്.

ഡബ്ല്യുഎച്ച്ഒ
 

ഡബ്ല്യുഎച്ച്ഒ മൈ ഹെൽത്ത് എന്ന പേരിലായിരിക്കും പുതിയ ആപ്പ് പുറത്തിറക്കുകയെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഡബ്ല്യുഎച്ച്ഒ കോവിഡ് ആപ്പ് കളക്ടീവ് എന്ന സന്നദ്ധ വിദഗ്ധരുടെ സംഘമാണ് ഈ പേര് നിർദ്ദേശിച്ചത്. മുൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് ജോലിക്കാരും ഡബ്ല്യുഎച്ച്ഒ ഉപദേശകരും അംബാസഡർമാരും മറ്റ് വ്യവസായ വിദഗ്ധരും അടങ്ങുന്നതാണ് ടീം. ലോകാരോഗ്യസംഘടനയുടെ ഈ ആപ്പ് ഒരു ഓപ്പൺ സോഴ്‌സായിട്ടാണ് നിർമ്മിക്കുന്നത്.

കോവിഡ്-19

കോവിഡ്-19 പാൻഡെമിക് സമയത്ത് ആളുകളെ ഇത് സംബന്ധിച്ച വാർത്തകൾ, നുറുങ്ങുകൾ, അലേർട്ടുകൾ എന്നിവയടക്കമുള്ള കാര്യങ്ങൾ അറിയിക്കുന്നതിനായാണ് അപ്ലിക്കേഷൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ ആഴ്ച ആദ്യം ലോകാരോഗ്യ സംഘടന അതിന്റെ ചാറ്റ്ബോട്ട് പുറത്തിറക്കിയിരുന്നു. ഇത് കൊറോണ വൈറസിനെക്കുറിച്ചുള്ള മിഥ്യാധാരണകളെ ഇല്ലാതാക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നു. വാട്സ്ആപ്പ് ഈ ചാറ്റ്ബോട്ടുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

കൂടുതൽ വായിക്കുക: വീട്ടിലിരിക്കുന്ന സമയം രസകരമായി ചിലവഴിക്കാൻ ഇൻസ്റ്റാഗ്രാമിന്റെ പുതിയ സവിശേഷത

ലോകാരോഗ്യസംഘടന

ലോകാരോഗ്യസംഘടനയുടെ മൈ ഹെൽത്ത് ആപ്ലിക്കേഷൻ ചാറ്റ്ബോട്ടിന്റെ രീതിയിൽ പ്രവർത്തിക്കുകയും കോവിഡ് -19 ന്റെ ലക്ഷണങ്ങളുണ്ടെങ്കിൽ അതിന്റെ ഉപയോക്താക്കളെ ഒരു പരിധി വരെ സഹായിക്കുകയും ചെയ്യും. ലൊക്കേഷൻ ട്രെയ്‌സിംഗ് ഉപയോഗിച്ച് അപ്ലിക്കേഷൻ അതിന്റെ ഉപയോക്താവിനെ സഹായിക്കും.

ട്രാക്ക്
 

കോവിഡ് -19 ബാധിച്ച രോഗികൾക്ക് വൈറസിന്റെ വ്യാപനം നന്നായി മനസിലാക്കാൻ വൈറസ് ബാധിച്ച വ്യക്തിയുടെ ലൊക്കേഷൻ ആപ്പ് ട്രാക്ക് ചെയ്യുന്നു. കോവിഡ് -19 ന്റെ വ്യാപനം നിയന്ത്രിക്കാൻ ചൈന, ദക്ഷിണ കൊറിയ, ഹോങ്കോംഗ് എന്നീ രാജ്യങ്ങൾ ഈ ഈ രീതി ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്.

ആപ്ലിക്കേഷൻ

ആപ്ലിക്കേഷൻ പ്രാരംഭ ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ പ്രവർത്തിക്കുമെന്ന് റിപ്പോർട്ട്. അറബിക്, ചൈനീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നിവയാണ് ഇവ. സ്വകാര്യത ആശങ്കകൾ കാരണം അപ്ലിക്കേഷൻ ലൊക്കേഷൻ ട്രേസ് സംവിധാനം അടക്കമായിരിക്കുമോ വരുന്നത് എന്ന കാര്യം വ്യക്തമല്ല.

കൂടുതൽ വായിക്കുക: ഇൻസ്റ്റാഗ്രാമിലും അയച്ച മെസേജ് കുറച്ച് കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി ഡിലീറ്റ് ആകും

ചാറ്റ്ബോട്ട്

ലോകാരോഗ്യസംഘടനയുടെ ചാറ്റ്ബോട്ട് പരിശോധിച്ച വിവരങ്ങൾ മാത്രം പങ്കിടുന്നതിനാൽ ഉപയോക്താക്കൾക്ക് ആധികാരിക വാർത്തകളിലേക്ക് ആക്സസ് ലഭിക്കും. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട വിവരങ്ങളും ചാറ്റ്ബോട്ട് അതിന്റെ ഉപയോക്താക്കൾക്ക് നൽകുന്നതായാണ് റിപ്പോർട്ട്. കോവിഡുമായി ബന്ധപ്പെട്ട പുതിയ കണക്കുകൾ പരിശോധിക്കുന്നതിനും പാൻഡെമിക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ നേടുന്നതിനും ഉപയോക്താക്കൾക്ക് ഈ ചാറ്റ്ബോട്ട് ഉപയോഗിക്കാം.

ചോദ്യങ്ങൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (ഫ്രിക്വൻലി ആസ്ക്ഡ് ക്വസ്റ്റൻസ്), മിത്ത്-ബസ്റ്ററുകൾ, യാത്രാ ഉപദേശം, ഏറ്റവും പുതിയ വാർത്തകൾ, സംഭാവന നൽകാനുള്ള ലിങ്കുകൾ എന്നിവ പോലുള്ള ധാരളം കാര്യങ്ങളും ഉപയോക്താക്കൾക്ക് ആക്സസ് ചെയ്യാൻ കഴിയും. ഉപയോക്താക്കൾ‌ക്ക് അവരുടെ കോൺ‌ടാക്റ്റ്സിലേക്ക് +41798931892 എന്ന നമ്പർ‌ സേവ് ചെയ്തതിന് ശേഷം നമ്പരിലേക്ക് ഒരു ഹായ് അയച്ചാൽ മതിയാകും.

കൂടുതൽ വായിക്കുക: വാട്സ്ആപ്പിലെ വ്യാജ മെസേജുകളെ തിരിച്ചറിയാൻ പുതിയ സംവിധാനം

Most Read Articles
Best Mobiles in India

Read more about:
English summary
The World Health Organisation (WHO) is set to roll out an app which will help its users detect coronavirus. The app will be available on android as well as iOS, as per reports. For now, the developer’s aim is to have the basic prototype of the app up and running by March 30.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X