ഇൻസ്റ്റാഗ്രാം റീൽസിലൂടെ പണം സമ്പാദിക്കാം; അറിയേണ്ടതെല്ലാം

|

ഇൻസ്റ്റാഗ്രാം അടക്കമുള്ള ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ വലിയ ജനപ്രീതിയുണ്ട്. ഈ പ്ലാറ്റ്ഫോമുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ കഴിഞ്ഞ ദിവസം ഉയർന്ന് വന്നപ്പോൾ തന്നെ അവയുടെ ജനപ്രീതി വ്യക്തമായതാണ്. അതേ സമയം ഇൻസ്റ്റാഗ്രാം ഒരു പുതിയ ഫീച്ചർ വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലാണ്. ഉപയോക്താക്കൾക്ക് പണം സമ്പാദിക്കാനുള്ള അവസരമാണ് ഇൻസ്റ്റഗ്രാം ഒരുക്കുന്നത്. 'ഏൺ ബോണസ് ഫ്രം ഇൻസ്റ്റാഗ്രാം' എന്ന പേരിലാണ് ഈ സംവിധാനം അറിയപ്പെടുക. ഇൻസ്റ്റാഗ്രാം റീൽസിലൂടെയാണ് പണം സമ്പാദിക്കാൻ സാധിക്കുന്നത്.

ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാം വികസിപ്പിക്കുന്ന പുതിയ സംവിധാനത്തെ കുറിച്ചുള്ള സൂചനകൾ ബാക്ക് എൻഡ് കോഡുകളിൽ നിന്നാണ് കണ്ടെത്തിയത്. ഐഒഎസ് ഡവലപ്പർ അലസ്സാൻഡ്രോ പാലുസിയാണ് ഇക്കാര്യം ആദ്യം പുറത്ത് വിട്ടത്. ഈ കോഡുകളിൽ നിന്നും വ്യക്തമായ കാര്യം, റീൽസ് ഉപയോഗിച്ച് കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ആളുകൾക്ക് പണം നൽകാനുള്ള ഒരു ഫീച്ചർ ഇൻസ്റ്റാഗ്രാം വികസിപ്പിക്കുന്നു എന്നതാണ്. റീൽസിനെ കൂടുതൽ ജനപ്രീയമാക്കാനും കൂടുതൽ കണ്ടന്റുകൾ റീൽസിൽ ഉൾപ്പെടുത്താനും ഇത് സഹായിക്കും. ഇതിനായി ക്രിയേറ്റർമാർക്കും ഇൻഫ്ലുവൻസർമാർക്കും പണം നൽകും.

വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം? വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?

"ബോണസ് പരിധി" എന്ന വേരിയബിളിൽ എത്തിക്കഴിഞ്ഞാൽ ഇൻസ്റ്റാഗ്രാം റീൽസിൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന ആളുകൾക്ക് പണമായി പ്രതിഫലം ലഭിക്കാൻ അർഹതയുണ്ടാകുമെന്ന് പാലുസി ഷെയർ ചെയ്ത സ്ക്രീൻഷോട്ടുകൾ വ്യക്തമാക്കുന്നു. ഇത് കൂടാതെ മറ്റ് രണ്ട് പാരാമീറ്ററുകളും പരിഗണിക്കും. ക്രിയേറ്ററിന്റെ അപ്‌ലോഡ് വോളിയവും പ്രേക്ഷകരുടെ ഇടപെടലുകളുമാണ് ഈ പാരാമീറ്ററുകൾ. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ക്രിയേറ്റർമാർക്ക് പണം ലഭിക്കുന്നത്.

ബാക്ക്-എൻഡ് കോഡുകൾ

നിലവിൽ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റാഗ്രാം പുതിയ ബോണസ് പ്രോഗ്രാമിനെക്കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. ബാക്ക്-എൻഡ് കോഡുകൾ ഇതിനകം പൂർത്തിയായിരിക്കുന്നതിനാൽ പുതിയ സവിശേഷത ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമായിരിക്കും ഇത് ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെ ലോഞ്ച് അടുക്കുമ്പോൾ ഇൻസ്റ്റാഗ്രാം ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്ത് വിടും.

ടിൻഡർ അടക്കമുള്ള ഡേറ്റിങ് ആപ്പുകളിൽ വാക്സിനേഷൻ എടുത്തവർക്ക് പ്രത്യേക ബാഡ്ജ്ടിൻഡർ അടക്കമുള്ള ഡേറ്റിങ് ആപ്പുകളിൽ വാക്സിനേഷൻ എടുത്തവർക്ക് പ്രത്യേക ബാഡ്ജ്

ഇൻസ്റ്റാഗ്രാം

ഇൻഫ്ലുവൻസർമാർക്കും ക്രിയേറ്റർമാർക്കും ബോണസും പണമായി പ്രതിഫലവും നൽകുന്ന ആദ്യത്തെ പ്ലാറ്റ്ഫോം ആയി ഇൻസ്റ്റഗ്രാം മാറില്ല. കാരണം ജനപ്രിയ ക്രിയേറ്റർമാർക്ക് ഒരു ദിവസം ഒരു ദശലക്ഷം യുഎസ് ഡോളർ വരെ പ്രതിഫലം സ്‌നാപ്ചാറ്റ് നൽകുന്നുണ്ട്. ഏറ്റവും രസകരമായ ക്ലിപ്പുകൾ അപ്ലോർഡ് ചെയ്തവർക്കാണ് ഇത് ലഭിക്കുന്നത്. പിന്നീട് സ്നാപ്പ് ഈ പദ്ധതി പരിഷ്കരിച്ചു. യൂട്യൂബ് ഷോർട്സ് ക്രിയേറ്റർമാർക്ക് ഉൾപ്പെടെ വർഷങ്ങളായി കമ്പനി പണം നൽകുന്നുണ്ട്. ഇത് റീൽസിന്റെയും ടിക് ടോക്കിന്റെയും വിഭാഗത്തിൽ ഉൾപ്പെടുന്ന ഷോർട്ട് വീഡിയോ പ്ലാറ്റ്ഫോമാണ്.

റീൽസ്

ഇൻസ്റ്റാഗ്രാം ഇൻഫ്ലുവർമാർക്കും ക്രിയേറ്റർമാർക്കും മണി റിവാർഡ് ആക്‌സസ് ഉണ്ട്. എന്നാൽ ഇത് പ്രധാനമായും പണമടച്ചുള്ള കണ്ടന്റിലൂടെയും പ്രൊഡക്ട് പ്രമോഷനുകളിലൂടെയുമാണ്. ഇപ്പോൾ ക്രിയേറ്റർമാർക്ക് കുറച്ച് പുതിയ ഫീച്ചറുകൾ കൊണ്ടുവന്ന് ഇൻസ്റ്റാഗ്രാം അതിന്റെ പ്ലാറ്റ്ഫോം പുതുക്കുന്നു. ഇൻസ്റ്റാഗ്രാമിന്റെ പുതിയ കണക്കുകളിൽ ആളുകൾ ധാരാളമായി റീൽസും ഐജി ലൈവും ഉപയോഗിക്കുന്നുണ്ട്. ഇത് കൂടുതൽ സജീവമാക്കാൻ ക്രിയേറ്റർമാർക്ക് പണം നൽകുന്നതിലൂടെ സാധിക്കും. നിങ്ങൾക്ക് റീൽസ് ചെയ്യാനുള്ള കഴിവുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്ത് തുടങ്ങുന്നതാണ് നല്ലത്. വൈകാതെ നിങ്ങൾക്ക് ഇതിലൂടെ പണം സമ്പാദിക്കാം.

വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?വാട്സ്ആപ്പിന്റെ പുതിയ പ്രൈവസി പോളിസി അംഗീകരിച്ചില്ലെങ്കിൽ എന്താണ് കുഴപ്പം?

Best Mobiles in India

English summary
Instagram is developing a feature to pay people who create content with reels. This feature will be available soon.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X