വാട്സ്ആപ്പിൽ ഒരു സിനിമ പോലും അയക്കാം, 2 ജിബി വരെയുള്ള ഫയൽ സൈസ് പരീക്ഷിച്ച് കമ്പനി

|

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്സ്ആപ്പ് അതിന്റെ ഉപയോക്താക്കൾക്കായി നിരവധി പുതിയ ഫീച്ചറുകളും അപ്‌ഡേറ്റുകളും കൊണ്ടുവരുന്നുണ്ട്. നിലവിൽ വാട്സ്ആപ്പിൽ അയക്കുന്ന മീഡിയ ഫയലുകൾക്ക് നിശ്ചിത എംബി എന്ന ലിമിറ്റ് ഉണ്ട്. എന്നാൽ ഇത് വർധിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്. ഒരു സിനിമ പോലും അയക്കാൻ പറ്റുന്ന രീതിയിലേക്കാണ് പുതിയ പരീക്ഷണം വരുന്നത്. 2 ജിബി വരെ അയക്കാൻ സാധിക്കുന്ന വിധത്തിൽ വാട്സ്ആപ്പിനെ മാറ്റിയെടുത്താണ് ഈ ടെസ്റ്റിങ് നടത്തുന്നത്.

വാട്സ്ആപ്പിലെ പുതിയ ഫീച്ചർ

2 ജിബി വരെയുള്ള മീഡിയ ഫയലുകൾ ഷെയർ ചെയ്യാൻ കഴിയുന്ന അപ്ഡേറ്റിനായുള്ള പരീക്ഷണങ്ങൾ നിലവിൽ നടക്കുന്നുണ്ട്. അർജന്റീന പോലുള്ള തിരഞ്ഞെടുത്ത വിപണികളിലെ ആപ്പിന്റെ ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചറുകൾ പരീക്ഷിക്കാൻ അവസരം ലഭിക്കുന്നത്. ഇതിനകം തന്നെ വാട്സ്ആപ്പിന്റെ ഏറ്റവും വലിയ എതിരാളിയായ ടെലഗ്രാം കഴിഞ്ഞ രണ്ട് വർഷമായി 2 ജിബി വരെ സൈസുള്ള മീഡിയ ഫയലുകൾ ഷെയർ ചെയ്യാൻ ടെലിഗ്രാം ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നൊയായിരിക്കണം വാട്സ്ആപ്പ് പുതിയ ഫീച്ചർ കൊണ്ടുവരുന്നത്.

ഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾഗൂഗിൾ പേയും ഫോൺപേയും അടക്കമുള്ള ഇന്ത്യയിലെ മികച്ച പേയ്മെന്റ് ആപ്പുകൾ

ഫയൽ സൈസ്

ഇതുവരെ 100 എംബി വരെയുള്ള മീഡിയ ഫയലുകൾ മാത്രമേ വാട്സ്ആപ്പ് വഴി അയക്കാൻ സാധിക്കുമായിരുന്നുള്ളു. ഇതാണ് 2 ജിബിയായി വർധിപ്പിക്കാൻ പോകുന്നത് എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഫയൽ ഷെയറിങിലെ ഫയലുകളുടെ വലിപ്പം സംബന്ധിക്കുന്ന ഫീച്ചറുകളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കമ്പനിയിൽ നിന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അർജന്റീനയിൽ നിന്നുള്ള ഒരു വാട്സ്ആപ്പ് ബീറ്റാ ടെസ്റ്റർ 2 ജിബി വരെ മീഡിയ ഫയൽ ഷെയർ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കുന്ന ഒരു സ്‌ക്രീൻഷോട്ട് പുറത്ത് വിട്ടിട്ടുണ്ട്. ഇത് തന്നെയാണ് പുതിയ ഫീച്ചറിനെ സംബന്ധിച്ച് ലഭിച്ച പുറത്ത് വന്ന ഒരേയൊരു സൂചന.

അപ്ഡേറ്റ്

വാട്സ്ആപ്പ് അപ്ഡേറ്റുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ട്രാക്ക് ചെയ്യുന്ന വാബെറ്റഇൻഫോയുടെ റിപ്പോർട്ട് അനുസരിച്ച് അർജന്റീനയിൽ ആൻഡ്രോയിഡിനുള്ള വാട്സ്ആപ്പിന്റെ ചില ബീറ്റ ഉപയോക്താക്കൾക്ക് 2 ജിബി വരെ ഫയലുകൾ ഷെയർ ചെയ്യാനുള്ള ഒരു ഓപ്ഷൻ ലഭിച്ചിട്ടുണ്ട്. നിലവിൽ ഈ ഫീച്ചർ പരീക്ഷണത്തിലാണ്. പുറത്ത് വരുമ്പോൾ ഇതിൽ ചില മാറ്റങ്ങൾ വന്നേക്കാമെന്നും ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി വാട്സ്ആപ്പ് ബീറ്റ പതിപ്പുകളിൽ ഇത് വൈകാതെ പരീക്ഷിച്ചേക്കുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾഗൂഗിൾ മാപ്സ് ഇല്ലെങ്കിലും കുഴപ്പമില്ല, പകരം ഇന്ത്യയിൽ ഉപയോഗിക്കാവുന്ന ആപ്പുകൾ

വരാനിരിക്കുന്ന വാട്സ്ആപ്പ് ഫീച്ചറുകൾ

വരാനിരിക്കുന്ന വാട്സ്ആപ്പ് ഫീച്ചറുകൾ

വാട്സ്ആപ്പിൽ ഇനിയും നിരവധി ഫീച്ചറുകൾ വരാനിരിക്കുന്നുണ്ട്. ഇവയിൽ മിക്കതും ബീറ്റ ടെസ്റ്റിങിലാണ്. പരീക്ഷണം കഴിഞ്ഞ ശേഷം ആവശ്യമായ മാറ്റങ്ങളോടെ ആയിരിക്കും ഇവ എല്ലാവർക്കുമായി ലഭ്യമാക്കുന്നത്. ഇത്തരം വരാനിരിക്കുന്ന ഫീച്ചറുകളിൽ ശ്രദ്ധേയമായ ഒന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിലെ ആരെയും ഗ്രൂപ്പുകളിൽ പോളുകൾ (വോട്ടെടുപ്പ്) ക്രിയേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഫീച്ചർ. പോളുകൾ ഉണ്ടാക്കുകയോ അതിന് പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്ന ആളുകൾക്ക് പോലും ആ പോളുകളുടെ റിസൾട്ട് കാണാൻ സാധിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ മറ്റൊരു സവിശേഷത. ഏതെങ്കിലും തീരുമാനങ്ങൾ എടുക്കേണ്ട ആവശ്യം വരുമ്പോൾ ഈ ഫീച്ചർ ഉപകാരപ്പെടും.

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പോളുകൾ

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ മറ്റ് മെസേജുകൾക്ക് സമാനമായി വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ പോളുകൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമിലെ ഗ്രൂപ്പുകൾക്കുള്ളിലെ പോളുകളിലേക്ക് എത്ര ഓപ്ഷനുകൾ ചേർക്കാമെന്ന കാര്യം ഇതുവരെ പുറത്ത് വന്നിട്ടില്ല. വാട്സ്ആപ്പിന്റെ എതിരാളിയായ ടെലിഗ്രാം വോട്ടെടുപ്പിനായി 10 ഓപ്ഷനുകൾ വരെ നൽകുന്നുണ്ട്. അതേസമയം നാല് ഓപ്ഷനുകൾ വരെ ചേർക്കാൻ ട്വിറ്റർ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. ഇത്തരം പുതിയ ഫീച്ചറുകൾ വരുന്നതിലൂടെ വാട്സ്ആപ്പിന്റെ ജനപ്രിതി വർധിക്കുമെന്ന് ഉറപ്പാണ്. മറ്റ് ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമുകൾ നൽകുന്നതിന് സമാനമായ ഫീച്ചറുകൾ നൽകാനും അവയെക്കാൾ മികച്ച അനുഭവം നൽകാനും വാട്സ്ആപ്പ് ശ്രദ്ധിക്കുന്നു.

പേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐപേടിഎമ്മിന് പണി വരുന്നു; യുപിഐ ലൈറ്റ് ഓഫ്‌ലൈൻ വാലറ്റുമായി എൻപിസിഐ

Best Mobiles in India

English summary
Until now, only media files up to 100 MB can be sent through WhatsApp. Tests are currently underway for an update that can share media files up to 2GB.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X