PhonePe: ഫോൺപേ പ്രവർത്തിക്കുന്നില്ലേ? കാരണം ഇതാണ്

|

രാജ്യത്തെ യുപിഐ പേയ്മെന്റ് ആപ്പുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ഫോൺപേ. നിരവധി ഉപയോക്താക്കളുള്ള ഈ ഡിജിറ്റൽ മണി ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം കഴിഞ്ഞ കുറച്ച് ദിവസമായി പ്രശ്നങ്ങളിലാണ്. പല ഉപയോക്താക്കൾക്കും ഫോൺ പേ വഴി പണം കൈമാറാൻ സാധിക്കുന്നില്ല. ട്രാൻസാക്ഷൻ പെൻഡിങിൽ നിൽക്കുകയോ ഫൈൽഡ് എന്ന് കാണിക്കുകയോ ചെയ്യുന്നുണ്ട്.

ഫോൺപേ
 

പല അവസരങ്ങളിലും സാധനങ്ങൾ വാങ്ങിക്കാൻ കടയിൽ ചെന്നാൽ നമ്മൾ ഫോൺപേ ഉപയോഗിക്കാറുണ്ട്. ഇപ്പോൾ കടകളിൽ വച്ചിരിക്കുന്ന ഫോൺ പേ ക്യൂ ആർ കോഡ് നമ്മുടെ ആപ്പ് വഴി സ്കാൻ ചെയ്യുമ്പോൾ അക്കൌണ്ട് കണ്ടെത്താൻ പോലും ഫോൺ പേയ്ക്ക് കഴിയുന്നില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ഈ പ്രശ്നത്തിന്റെ കാരണം യെസ് ബാങ്കിന്റെ നിലവിലെ അവസ്ഥയാണെന്നാണ് റിപ്പോർട്ടുകൾ.

റിസർവ് ബാങ്ക് ഓഫ് ഇന്ത്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ‌ബി‌ഐ) യെസ് ബാങ്കിൽ മൊറട്ടോറിയം പുറപ്പെടുവിക്കുകയും ഒരു ഉപഭോക്താവിൽ നിന്ന് ബാങ്കിന് സ്വീകരിക്കാവുന്ന 50,000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപം നിരോധിക്കുകയും ചെയ്തതിനെത്തുടർന്ന് ഫോൺ‌പേ ഒന്നിലധികം സേവനങ്ങൾ അടച്ചുപൂട്ടി. യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഫോൺ‌പേ ബാങ്കിന്റെ ഏറ്റവും വലിയ പേയ്‌മെന്റ് പങ്കാളിയാണ്.

കൂടുതൽ വായിക്കുക: പ്ലേസ്റ്റോറിൽ നിന്നും 600 ആപ്പുകളെ ഗൂഗിൾ പുറത്താക്കി; കാരണം ഇതാണ്കൂടുതൽ വായിക്കുക: പ്ലേസ്റ്റോറിൽ നിന്നും 600 ആപ്പുകളെ ഗൂഗിൾ പുറത്താക്കി; കാരണം ഇതാണ്

പേടിഎം

ഫോൺ പേയ്ക്ക് ഉണ്ടായ തിരിച്ചടി മുതലെടുക്കാൻ ശ്രമിക്കുകയാണ് മറ്റൊരു ഡിജിറ്റൽ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോമായ പേടിഎം. പേടിഎം പേയ്മെന്റ് ബാങ്ക് ഇതിനകം ഫോൺ പേയെ തങ്ങൾ ഏറ്റെടുക്കാമെന്ന ഓഫറുമായി രംഗത്തെത്തി. ഫോൺ‌പേ യുടെ ബിസിനസ്സ് കൈകാര്യം ചെയ്യുന്നതിന് വേണ്ട സംവിധാനങ്ങൾ ഉണ്ടാക്കാമെന്നും പേടിഎം ട്വീറ്റ് ചെയ്തു. എന്നാൽ പേടിഎമ്മിന്റെ ഈ ഓഫർ ഫോൺ‌പേ നിരസിച്ചു.

ട്വീറ്റ്
 

പേടിഎമ്മിന്റെ ട്വീറ്റിന് മറുപടിയുമായി എത്തിയ ഫോൺ പേ ഓഫർ നിരസിക്കുന്നതിനൊപ്പം പേടിഎമ്മിന്റെ യു‌പി‌ഐ പ്ലാറ്റ്ഫോം അത്രയ്ക്കും വലുതായിരുന്നെങ്കിൽ ഫേൺ പേ കമ്പനി തന്നെ പേടിഎമ്മുമായി ബന്ധപ്പെടുമായിരുന്നു എന്നും കുറിച്ചു. രാജ്യത്തെ മുൻനിര യുപിഐ പ്ലാറ്റ്ഫോമുകൾ തമ്മിൽ ഇപ്പോൾ ട്വിറ്ററിൽ രസകരമായ ചർച്ചയാണ് നടക്കുന്നത്. എന്തായാലും തങ്ങൾക്ക് തിരിച്ച് വരാൻ സാധിക്കുമെന്നാണ് ഫോൺ പേ വിശ്വസിക്കുന്നത്.

അപ്‌ഡേറ്റ്

കഴിഞ്ഞ രാത്രി മുതൽ ഫോൺ‌പേ പ്രവർത്തനരഹിതമായിരുന്നു. ഇതിന് പിന്നാലെ പ്രശ്നങ്ങൾ സംബന്ധിച്ച ഒരു അപ്‌ഡേറ്റ് കമ്പനി നൽകി, സേവനം ഉടൻ ലഭ്യമാകുമെന്ന് ഉപയോക്താക്കൾക്ക് ഫോൺ പേ ഉറപ്പ് നൽകി. സേവനങ്ങൾ ഉടൻ തന്നെ പ്രവർത്തിച്ച് തുടങ്ങുമെന്നും ഉപയോക്താക്കളുടെ ക്ഷമയ്ക്കും സഹകരണത്തിനും നന്ദിഎന്നുമാണ് ഫോൺ പേ കുറിച്ചത്. ഇന്ത്യയിലെ യുപിഐ ആപ്പുകളിൽ പ്രധാനപ്പെട്ട മൂന്നെന്നമാണ് ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നിവ.

കൂടുതൽ വായിക്കുക: ടിക്ടോക്കിലെ കുട്ടികളുടെ അക്കൌണ്ടുകൾ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തിലാകുംകൂടുതൽ വായിക്കുക: ടിക്ടോക്കിലെ കുട്ടികളുടെ അക്കൌണ്ടുകൾ ഇനി മാതാപിതാക്കളുടെ നിയന്ത്രണത്തിലാകും

വാട്സ്ആപ്പും പേയ്മെന്റ് രംഗത്തേക്ക്

വാട്സ്ആപ്പും പേയ്മെന്റ് രംഗത്തേക്ക്

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പേയ്‌മെന്റ് അപ്ലിക്കേഷനാണ് ഗൂഗിൾ പേ. രണ്ടാം സ്ഥാനത്തുള്ളത് പേടിഎമ്മാണ്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് ആധിപത്യം പുലർത്തുന്ന ഈ അപ്ലിക്കേഷനുകളുടെ വിപണിയിലേക്ക് അധികം വൈകാതെ വാട്സ്ആപ്പിന്റെ പേയ്മെന്റ് സേവനവും കടന്ന് വരും. വാട്സ്ആപ്പ് പേയുടെ ബീറ്റ വേർഷൻ കുറച്ച് കാലമായി ഇന്ത്യയിലുണ്ട്. കഴിഞ്ഞ മാസം വാട്സ്ആപ്പ് പേ ആരംഭിക്കാനുള്ള അനുമതി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (എൻപിസിഐ) നിന്ന് കമ്പനിക്ക് ലഭിച്ചിരുന്നു.

റോൾ ഔട്ട്

റോൾ ഔട്ടിന്റെ ആദ്യ ഘട്ടത്തിൽ 10 ദശലക്ഷത്തിലധികം ആളുകൾക്ക് വാട്സ്ആപ്പ് പേ മെസേജിംഗ് ആപ്പ് വഴി ലഭ്യമാക്കും. ലോഞ്ചിന് ശേഷം വാട്ട്‌സ്ആപ്പ് പേ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ പേയ്‌മെന്റ് അപ്ലിക്കേഷനുകളിലൊന്നായി മാറുമെന്ന് വ്യക്തമാണ്. നിലവിൽ വാട്സ്ആപ്പ് അപ്ലിക്കേഷന് രാജ്യത്ത് 450 ദശലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. വാട്സ്ആപ്പ് പേ കൂടി എത്തിയാൽ ഇന്ത്യയിലെ ഡിജിറ്റൽ ട്രാൻസാക്ഷൻ രംഗം കൂടുതൽ മത്സരാധിഷ്ഠിതമാകും.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്സ് പണി കൊടുത്ത പണി; മാപ്പ് നോക്കി യാത്ര ചെയ്തയാൾ ചെന്ന് വീണത് പുഴയിൽകൂടുതൽ വായിക്കുക: ഗൂഗിൾ മാപ്സ് പണി കൊടുത്ത പണി; മാപ്പ് നോക്കി യാത്ര ചെയ്തയാൾ ചെന്ന് വീണത് പുഴയിൽ

Most Read Articles
Best Mobiles in India

Read more about:
English summary
PhonePe experienced overnight shut down of multiple services after the Reserve Bank of India (RBI) issued a moratorium on Yes Bank and barred deposits above Rs 50,000 per customer. Dominant in the United Payments Interface (UPI) space, PhonePe is the bank's largest payments partner.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X